Home
News

ബജറ്റ് 2024: ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ഡീപ് ടെക് ഫോക്കസ്...

നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അ‌വതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ടെക്നോളജി മേഖലയെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെയും ശക്തിപ്പെടുത്തുന്ന നയങ്ങളും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ഇവി ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുക, പ്രതിരോധ ​മേഖലയിൽ ടെക്നോളജി ആഴത്തിൽ ഉപയോഗപ്പെടുത്തുക തുടങ്ങിയ പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്.

2024 കേന്ദ്ര ബജറ്റിലെ ( Union Budget 2024) ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്: ഗവേഷണ-വികസന കോർപ്പസ്: സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളുടെ വളർച്ചയെ സഹായിക്കുന്നതിന് 50 വർഷത്തെ പലിശ രഹിത വായ്പ ഉപയോഗിച്ച് ഒരു ലക്ഷം കോടി രൂപയുടെ കോർപ്പസ് സ്ഥാപിക്കും.

ബജറ്റ് 2024: ഒരു കോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി

ടെക്നോളജി മേഖലയിൽ ഗവേഷണവും നവീകരണവും ശക്തിപ്പെടുത്തുക എന്നതാണ് ആർ&ഡി ( Research & Development) കോർപ്പസ് കൊണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റ് മുതൽ, ആഗോള കമ്പനികളെ ഇന്ത്യയിൽ ഹാർഡ്‌വെയർ, ഇലക്ട്രോണിക് നിർമ്മാണം എന്നിവ നടത്താൻ പ്രലോഭിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. അ‌തിന്റെ ഭാഗമായിക്കൂടിയാണ് ആർ&ഡി കോർപ്പസ് സ്ഥാപിക്കുന്നത്.

ഇവി ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കും: ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. അ‌തിനായി നിർമാണവും അടിസ്ഥാന ചാർജിങ് സൗകര്യങ്ങളും മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. പേയ്‌മെൻ്റ് സുരക്ഷാ സംവിധാനത്തിലൂടെ പൊതുഗതാഗതത്തിനായി ഇ-ബസുകൾ കൂടുതലായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ബജറ്റ് 2024: ഒരു കോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി

ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി: റൂഫ്‌ടോപ്പ് സോളാറൈസേഷൻ പദ്ധതി പ്രകാരം ഒരു കോടിയോളം കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ നീക്കം വൈദ്യുത വാഹന ചാർജിംഗ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് കരുത്ത് നൽകും എന്നാണ് കരുതപ്പെടുന്നത്.

റൂഫ്‌ടോപ്പ് സോളാറൈസേഷൻ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത്രയും ​വൈദ്യുതി സൗജന്യമായി ലഭ്യമാകുന്നത് ആളുകളെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കൂടുതൽ പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിനും ഈ പദ്ധതി സഹായകമാകും.

സെമികണ്ടക്ടർ മിഷൻ: രാജ്യത്തെ സെമികണ്ടക്ടർ നിർമ്മാണത്തിനായി ഈ മേഖലയിലെ പ്രധാന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ സർക്കാർ ഇന്ത്യൻ സെമികണ്ടക്ടർ മിഷൻ (ഐഎസ്എം) പുനരുജ്ജീവിപ്പിച്ചു. 2023 മുതൽ തന്നെ രാജ്യത്ത് സെമികണ്ടക്ടർ നിർമാണം ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുകയും പ്രോജക്ടുകൾ തയാറാക്കുകയും ചെയ്യുന്നുണ്ട്.

ബജറ്റ് 2024: ഒരു കോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി

ഡീപ് ടെക് ഫോക്കസ്: പ്രതിരോധ മേഖലയിൽ ടെക്നോളജിയുടെ ഉപയോഗം വർധിപ്പിക്കാനും അ‌തുവഴി രാജ്യസുരക്ഷ ശക്തിപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ട്. പ്രതിരോധ മേഖലയിൽ ഡീപ്ടെക് ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ പറഞ്ഞു. കരട് നാഷണൽ ഡീപ്‌ടെക് സ്റ്റാർട്ടപ്പ് പോളിസി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.

ഫണ്ടിംഗിലേക്കുള്ള പ്രവേശനം, ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥയെ ശക്തിപ്പെടുത്തൽ, ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളെ നിലനിർത്തൽ, പങ്കിട്ട അടിസ്ഥാന സൗകര്യങ്ങളും റിസോഴ്സ് ഷെയറിങ്ങും സാധ്യമാക്കൽ തുടങ്ങി ഒമ്പത് കാര്യങ്ങളിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ കരട് നാഷണൽ ഡീപ്‌ടെക് സ്റ്റാർട്ടപ്പ് പോളിസി മാറ്റങ്ങൾ നിർദേശിക്കുന്നു. സർക്കാർ, പ്രൈവറ്റ് ലിമിറ്റഡ് പാർട്ണർമാർ, വിദേശ നിക്ഷേപകർ എന്നിവരുടെ സഹകരണത്തോടെ ഫണ്ട് രൂപീകരിക്കാനും തീരുമാനമുണ്ട്.

More from GizBot

Best Mobiles in India

English summary
Union Finance Minister Nirmala Sitharaman has presented the second interim budget of the Narendra Modi government. In the budget speech, the finance minister also announced policies to strengthen India's technology sector and startup ecosystem. The announcement also includes plans to increase EV infrastructure and make deeper use of the technology in the defense sector.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X