Home
News

ഇനി 365 ദിവസവും അ‌ൺലിമിറ്റഡ് സന്തോഷത്തിന്റെ ഉറക്കമില്ലാ രാവുകൾ! പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാനുമായി വിഐ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ(VI). ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയെയും രണ്ടാം സ്ഥാനത്തുള്ള എയർടെലിനെയും അ‌പേക്ഷിച്ച് വരിക്കാരുടെ എണ്ണത്തിൽ അ‌ൽപ്പം കുറവുണ്ടെങ്കിലും ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല വിഐ. വർഷം മുഴുവൻ വാലിഡിറ്റിയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് വിഐ തങ്ങളുടെ വരിക്കാർക്കായി പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്.

പുതിയ വിഐ പ്ലാനുകളുടെ നിരക്ക്

2999 രൂപ, 2899 രൂപ എന്നിങ്ങനെയാണ് ഈ പുതിയ വിഐ പ്ലാനുകളുടെ നിരക്ക്. ഇതു കൂടാതെ തങ്ങളുടെ ചില പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫുകളും വിഐ ഇതോടൊപ്പം കുറച്ചിട്ടുണ്ട്. ഇനിനോടകം തന്നെ വർഷം മുഴുവൻ വാലിഡിറ്റി നൽകുന്ന ഏതാനും പ്ലാനുകൾ വിഐ നൽകിവരുന്നുണ്ട്. ഈ പ്ലാനുകളുടെ പട്ടികയിലേക്ക് വിഐ പുതിയതായി കൂട്ടിച്ചേർത്തവയാണ് 2999 രൂപയുടെയും 2899 രൂപയുടെയും പ്ലാനുകൾ. അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ധാരാളം ഡാറ്റ തുടങ്ങി നിരവധി ആനുകൂല്യങ്ങളുമായാണ് ഈ പ്ലാനുകൾ എത്തുന്നത്.

 2999 രൂപയുടെ വിഐ പ്ലാൻ

2999 രൂപയുടെ വിഐ പ്ലാൻ

ഒരു വർഷ വാലിഡിറ്റിയോടെ 850 ജിബി 4ജി ഡാറ്റയാണ് 2999 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളും വർഷം മുഴുവൻ ലഭ്യമാക്കുന്നതാണ് ഈ 2999 രൂപയുടെ പ്ലാൻ എന്നാണ് കമ്പനി പറയുന്നത്. പരിധിയില്ലാതെയുള്ള രാത്രി ഡാറ്റ ഓഫറാണ് ഈ പ്ലാനിന്റെ ഏറ്റവും പ്രധാന ആകർഷണമായി കമ്പനി എടുത്തുകാട്ടുന്നത്.

രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡായി ഡാറ്റ

365 ദിവസത്തേക്ക് രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡായി ഡാറ്റ ഉപയോഗിക്കാമെന്നും പ്രതിദിന ഡാറ്റ പരിധിയോർത്ത് ഭയപ്പെടേണ്ട ആവശ്യം ഉണ്ടാകില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഈ സമയം ആവശ്യാനുസരണം ഡാറ്റ ഉപയോഗിക്കാമെന്നും ഡാറ്റ തീരുന്നതും തുടർന്ന് വേഗപരിധി നിയന്ത്രണം ഉണ്ടാകുന്നതും ഭയപ്പെടേണ്ടതില്ലെന്നും വിഐ കമ്പനി വാഗ്ദാനം ചെയ്യുന്നു. അ‌തായത് ഒരു വർഷത്തേക്ക് രാത്രി മുഴുവൻ അ‌ൺലിമിറ്റഡ് വീഡിയോ സ്ട്രീമിങ് ഉൾപ്പെടെ സാധ്യമാകും.

2899 രൂപയുടെ വിഐ പ്ലാൻ

2899 രൂപയുടെ വിഐ പ്ലാൻ

വിഐയുടെ പുതിയ 365 ദിവസ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ 2899 രൂപയുടേതാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിജ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ ഒപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. 365 ദിവസമാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. 2999 രൂപയുടെ വിഐ പ്ലാൻ നൽകുന്നതുപോലെ തന്നെ രാത്രിയി​ൽ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള സൗകര്യം
2899 രൂപയുടെ ഈ വിഐ പ്ലാനും നൽകുന്നുണ്ട്.

രാത്രി ഡാറ്റ ഓഫർ

രാത്രി ഡാറ്റ ഓഫർ

അ‌ർധരാത്രി 12 മണി മുതൽ പുലർച്ചെ 6 വരെയാണ് ഈ രാത്രി ഡാറ്റ ഓഫർ ലഭ്യ​മാകുക. വാരാന്ത്യം ഡാറ്റ റോളോവർ സൗകര്യവും എല്ലാ മാസവും 2 ജിബി വരെ ബാക്കപ് ഡാറ്റയും അ‌തിക മുതൽമുടക്ക് ഇല്ലാതെ തന്നെ 2899 രൂപയുടെ വിഐ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ രണ്ട് പുതിയ പ്ലാനുകൾ കൂടാതെ 3099 രൂപയുടെ ഒരു വാർഷിക പ്ലാൻ കൂടി വിഐ ഉപയോക്താക്കൾക്ക് മുന്നിൽവച്ചിട്ടുണ്ട്.

ഇന്റർനാഷണൽ റോമിങ് പ്ലാനുകളിലും മാറ്റങ്ങൾ

പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, വിഐ ഹീറോ ​ആനുകൂല്യങ്ങൾ, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ 365 ദിവസ കാലയളവിലേക്ക് നൽകുന്നതാണ് 3099 രൂപയുടെ ഈ വിഐ പ്ലാൻ. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ കണക്കിലെടുത്ത് തങ്ങളുടെ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിലും വിഐ ചില മാറ്റങ്ങൾ വരുത്തി തയാറെടുത്തിരുന്നു. 2999 രൂപ, 3999 രൂപ, 4499 രൂപ, 5999 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളാണ് ഇതിന്റെ ഭാഗമായി വിഐ അ‌വതരിപ്പിച്ചത്.

Best Mobiles in India

English summary
VI has introduced two new prepaid plans with year-round validity. These new plans are priced at Rs 2999 and Rs 2899, respectively. These plans come with many benefits, like unlimited voice calling and lots of data. The main attraction of these plans is the unlimited nighttime data offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X