സി.ഇ.എസ്; നൂറ്റി അന്‍പതോളം HDTV- കള്‍ പ്രഖ്യാപിക്കപ്പെട്ടേക്കും

Posted By:

സാങ്കേതിക ലോകം ഏറെ പ്രതീക്ഷയോടെയാണ് നാളെ മുതല്‍ തുടങ്ങാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയെ (സി.ഇ.എസ്്) നോക്കിക്കാണുന്നത്. യു.എസിലെ ലാസ്‌വേഗാസില്‍ ജനുവരി 7 മുതല്‍ 10 വരെയാണ് ഷോ നടക്കുന്നത്. ലോകത്തെ മുന്‍നിര ഇലക്‌ട്രോണിക് ഉപകരണ നിര്‍മാതാക്കളെല്ലാം ഷോയില്‍ പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കും.

ഇത്തവണ സി.ഇ.എസില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നത് HDTV കള്‍ ആയിരിക്കുമെന്നാണ് പൊതുവെ കേള്‍ക്കുന്നത്. ഏകദേശം 150 ഓളം HDTV കള്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടേക്കാമെന്ന് സി.ഇ.എസിന്റെ ചീഫ് എക്കണോമിസ്റ്റായ ഷോണ്‍ ഡുബ്രവാക് പറഞ്ഞു.

സി.ഇ.എസ്; നൂറ്റി അന്‍പതോളം HDTV- കള്‍ പ്രഖ്യാപിക്കപ്പെട്ടേക്കും

സി.ഇ.എ റിസര്‍ച് പ്രകാരം ഈ വര്‍ഷം 500,000 അള്‍ട്ര HD ടി.വി.കള്‍ വില്‍ക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ചീഫ് എക്കണോമിസ്റ്റ് പറഞ്ഞു. 2017 ആവുമ്പോഴേക്കും ഇത് 30 ലക്ഷത്തോളമാകും. 2013-ല്‍ വെറും 60,000 UHD ടി.വികളാണ് വിറ്റഴിഞ്ഞത്.

സി.എസില്‍ കൂടുതലായി കാണാന്‍ പോകുന്ന മറ്റൊന്ന് 3 ഡി പ്രിന്ററുകളായിരിക്കും എന്നതാണ് മറ്റൊരു വിലയിരുത്തല്‍. എക്‌സിബിഷന്‍ സ്ഥലത്ത് 7,000 ചതുരശ്ര അടി 3 ഡി പ്രന്ററുകള്‍ക്കായി മാത്രം മാറ്റിവച്ചിട്ടുണ്ട്. ഈ വര്‍ഷം ലോകവ്യാപകമായി 99,000 3 ഡി പ്രിന്ററുകള്‍ വില്‍ക്കപ്പെടുമെന്നാണ് കരുതുന്നത്.

സ്മാര്‍ട് വാച്ച് ഉള്‍പ്പെടെ ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ക്കും ഏറെ പ്രചാരം ലഭിക്കും ഈ വര്‍ഷം എന്നാണ് കരുതുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot