699 രൂപയ്ക്ക് നിങ്ങളുടെ വിന്‍ഡോസ് 7 പി സിയെ വിന്‍ഡോസ് 8 ആക്കാം

By Super
|
699 രൂപയ്ക്ക് നിങ്ങളുടെ വിന്‍ഡോസ് 7 പി സിയെ വിന്‍ഡോസ് 8 ആക്കാം

വിന്‍ഡോസ് 8 ഔദ്യോഗികമായി പുറത്തിറങ്ങിയ സാഹചര്യത്തില്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് വിന്‍ഡോസ് 8 ലേക്ക് മാറാന്‍ ചെലവ് കുറഞ്ഞ വഴികളുമയി എത്തിയിരിയ്ക്കുകയാണ് വിന്‍ഡോസ്. ഉപയോഗിയ്ക്കുന്ന വേര്‍ഷന്‍ അനുസരിച്ച് 699 രൂപ മുതല്‍ നല്‍കി വിന്‍ഡോസ് 8 ലേയ്ക്ക് മാറാവുന്നതാണ്.140 രാജ്യങ്ങളിലാണ് ഈ അപ്‌ഗ്രേഡ് ഓഫര്‍ ലഭ്യമാകുന്നത്. ഇതിനായി windowsupgradeoffer.com എന്ന സൈറ്റില്‍ 2013 ഫെബ്രുവരി 28 ന് മുമ്പ് രെജിസ്റ്റര്‍ ചെയ്യണം.

ജൂണ്‍ 2, 2012 നും ജനുവരി 31, 2013 നും ഇടയില്‍ വിന്‍ഡോസ് 7 വാങ്ങിയവര്‍ക്ക് മാത്രമാണ് 699 രൂപയുടെ ഓഫര്‍ ലഭ്യമാകുക. മറ്റ് വേര്‍ഷനുകള്‍ ഉപയോഗിയ്ക്കുന്നവര്‍ കൂടുതല്‍ തുക($14.99-$39.99) നല്‍കേണ്ടി വരും. ഈ നിരക്കുകളില്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസാന തീയതി ജനുവരി 31, 2013 വരെയാണ്. ഓരോ രാജ്യങ്ങളിലും ടാക്‌സ് അടക്കമുള്ള ഘടകങ്ങളെ ആശ്രയിച്ച് മേല്‍ പറഞ്ഞ നിരക്കുകളില്‍ മാറ്റമുണ്ടാകാം.

 

ഒക്ടോബര്‍ 26 മുതല്‍ വിന്‍ഡോസ് 8 ഓര്‍ഡര്‍ ചെയ്യാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X