Home
News

ഇടപാട് പരിധിയില്‍ ഇരട്ടി വര്‍ദ്ധനവുമായി യുപിഐ 2.0 വരുന്നു; ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് ബന്ധിപ്പിക്കള്‍ ഉള്‍പ്പെടെ നിരവധി പുതുമകള്‍

By Lekshmi S

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പരിഷ്‌കരിച്ച പതിപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ഒരുപിടി പുതുമകളുമായാണ് യുപിഐ 2.0 എത്തുക. ഇടപാട് പരിധി 2 ലക്ഷമായി ഉയര്‍ത്തിയതാണ് പ്രധാന ആകര്‍ഷണം. ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കാനും ഇനി കഴിയും. എന്നാല്‍ അധാര്‍ അടിസ്ഥാന പണമിടപാടുകള്‍ ഒഴിവാക്കിയേക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

ഇടപാട് പരിധിയില്‍ ഇരട്ടി വര്‍ദ്ധനവുമായി യുപിഐ 2.0 വരുന്നു; ഓവര്‍ഡ്രാഫ്

ആദ്യപതിപ്പില്‍ നിന്ന് വ്യത്യസ്തമായി വ്യക്തി-വ്യാപാരി (പേഴ്‌സണ്‍ ടു മര്‍ച്ചന്റ്- P2M) ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുതിയ പതിപ്പ്. P2M ഇടപാടുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

എസ്‌ക്രോ അക്കൗണ്ടുകളിലേതിന് സമാനമായി വ്യാപാരികള്‍ക്ക് ഒരു നിശ്ചിത തുക തടഞ്ഞുവയ്ക്കാനുള്ള സൗകര്യവും പുതിയ പതിപ്പ് പുറത്തിറങ്ങുന്നതോടെ നിലവില്‍ വരും. സേവനം അല്ലെങ്കില്‍ സാധാനം ഉപഭോക്താവിന് ലഭിച്ചതിന് ശേഷമേ പണം വ്യാപാരിയുടെ അക്കൗണ്ടില്‍ എത്തുകയുള്ളൂ. പണം ആവശ്യപ്പെടുന്നതിനൊപ്പം ഇന്‍ബോക്‌സില്‍ ഇന്‍വോയ്‌സ് കൂടി നല്‍കാനും കഴിയുന്ന വിധത്തിലാണ് പുതിയ പരിഷ്‌കാരം. എന്നാല്‍ യുപിഐ 2.0-ല്‍ ഇ-വാലറ്റ് സംവിധാനം നിലവില്‍ വരുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍സ് ഫീച്ചര്‍ പുതിയ പതിപ്പിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുകൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് യുപിഐയുടെ രണ്ടാംപതിപ്പ് ഇത്രയും വൈകിപ്പിച്ചതെന്ന് സൂചനയുണ്ട്. എന്നാല്‍ ആര്‍ബിയുടെ അനുമതി ലഭിക്കാതെ വന്നതോടെ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍സ് ഫീച്ചര്‍ ഇല്ലാതെ യുപിഐയുടെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒറ്റത്തവണ സ്ഥിരീകരണത്തിലൂടെ പ്രതിമാസ വരിസംഖ്യ പോലുള്ളവ അടയ്ക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍സ്. സ്ഥിരീകരണം നല്‍കി കഴിഞ്ഞാല്‍ യുപിഐ വഴി കൃത്യസമയത്ത് പണം സേവനദാതാവിന്റെ അക്കൗണ്ടിലെത്തും. നമ്മള്‍ ഓര്‍ത്തിരുന്ന് പണമിടപാട് നടത്തേണ്ട കാര്യമില്ലെന്ന് സാരം.

More from GizBot

Best Mobiles in India

English summary
UPI 2.0 comes with double-digit increase in transaction limits; A number of innovations including overdraft account connectivity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X