UPI 2.0 എന്‍പിസിഐ പുറത്തിറക്കി; അതിശയകരമായ 4 സവിശേഷതകള്‍ പരിചയപ്പെടാം
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പുതിയ പതിപ്പായ യുപിഐ 2.0 മുംബൈയില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തിറക്കി. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനീഷ് കുമാര്‍, ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലക്കനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പായാണ് യുപിഐ 2.0-യെ വിഭാവനം ചെയ്തിരിക്കുന്നത്. യുപിഐയുടെ ഘടന ഉപയോഗിച്ച് നിരവധി പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും നന്ദന്‍ നിലക്കനി പറഞ്ഞു.

ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് & ഡിജിറ്റല്‍ ക്രെഡിറ്റ്
നിലവിലുള്ള യുപിഐ അക്കൗണ്ടുകളുമായി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് ബന്ധപ്പെടുത്താന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ പണം സൗകര്യപ്രദമായി ഉപയോഗിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തേ സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമേ യുപിഐയില്‍ ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കുറച്ചുകൂടി കാത്തിരിക്കുക.

പണം അടയ്ക്കുന്നതിന് മുമ്പ് ഇന്‍വോയ്‌സ് പരിശോധിക്കുക
നമ്മള്‍ എന്തെങ്കിലും സാധനം വാങ്ങിച്ചാല്‍ ഇന്‍വോയ്‌സ് ആകുന്നതിന് മുമ്പ് പണം അടയ്ക്കാനുള്ള നിര്‍ദ്ദേശം വരുകയാണ് പതിവ്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പണം അടച്ചതിന് ശേഷമാണ് ഇന്‍വോയ്‌സ് ലഭിക്കുന്നത്. യുപിഐ 2.0-ല്‍ പണം അടയ്ക്കുന്നതിന് മുമ്പ് ഇന്‍വോയ്‌സ് പരിശോധിക്കാന്‍ കഴിയും. അതിന് ശേഷം പണമടച്ചാല്‍ മതിയാകും. ഓണ്‍ലൈനായി ആഹാരസാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍വോയ്‌സ് നേരിട്ട് മെയിലില്‍ അയച്ചുതരും.

പണം മാറ്റിവയ്ക്കുക, പിന്നീട് അടയ്ക്കുക
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവരോട് ക്യാഷ് ഓണ്‍ ഡെലിവറിയെ കുറിച്ച് പറയേണ്ടതില്ല. യുപിഐ 2.0-യില്‍ സാധനം വാങ്ങുമ്പോള്‍ അതിന് കൊടുക്കേണ്ട പണം മാറ്റിവയ്ക്കാനും സാധനം ലഭിച്ചതിന് ശേഷം നല്‍കാനും കഴിയും. ഓണ്‍ലൈന്‍ ക്യാബ് ബുക്കിംഗിലും ഇത് ഗുണകരമാകും.

ഇനി ക്യുആര്‍ കോഡും
യുപിഐ 2.0-ല്‍ ക്യുആര്‍ കോഡ് ലഭ്യമാണ്. വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.


Click it and Unblock the Notifications








