Home
News

റെക്കോർഡ് നേട്ടവുമായി യു പി ഐ; ഒരു ദിവസം മാത്രം നടക്കുന്നത് 10 മില്യൺ ഇടപാടുകൾ!

By Gizbot Bureau

യു പി ഐ എന്ന യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് രാജ്യത്ത് നിലവിൽ വന്നിട്ട് അധികമായിട്ടില്ല. ഡിജിറ്റൽ ഇന്ത്യയുടെ പുതിയ മുഖങ്ങളിൽ ഒന്നായ യു പി ഐ ഇന്ന് രാജ്യത്ത് ഏറ്റവുമധികം പണമിടപാടുകൾ നടക്കുന്ന ഒരു മാധ്യമം ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവുകൾ ഇപ്പോൾ പുറത്തിറങ്ങുകയുണ്ടായി.

റെക്കോർഡ് നേട്ടവുമായി യു പി ഐ; ഒരു ദിവസം മാത്രം നടക്കുന്നത് 10 മില്യൺ

പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഇതേ സമയത്ത് ഒരു മാസം കൊണ്ട് യു പി ഐ വഴി ഒരു കോടി ഇടപാടുകൾ ആയിരുന്നു നടന്നിരുന്നത് എങ്കിൽ ഇപ്പോൾ ഒരു ദിവസം മാത്രം ഒരു കോടി പണമിടപാടുകൾ യു പി ഐ വഴി നടക്കുന്നു എന്നതാണ് ഏറെ അതിശയകരമായ കാര്യം. ഇവിടെ ആലോചിക്കേണ്ട മറ്റൊന്ന് ഈ പോക്ക് പോയാൽ വൈകാതെ തന്നെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകളെയും യു പി ഐ കടത്തിവെട്ടുമോ എന്നതാണ്.

NPCIയുടെ ട്വിറ്റർ അക്കൗണ്ട് ആയ NPCI_BHIM പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആണ് ഈ ബുധനാഴ്ച ഒരു കോടി യു പി ഐ പണമിടപാടുകൾ നടന്നതായി പറയുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഒരു മാസം കൊണ്ടായിരുന്നു ഇത്രയും പണമിടപാടുകൾ നടന്നിരുന്നത് എന്നത് യു പി ഐ ഉപയോഗിച്ചുള്ള ഇടപാടുകൾ എത്രമാത്രം പുരോഗതി പ്രാപിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

യു പി ഐ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ സ്മാർട്ട്‌ഫോൺ അപ്പുകളുടെ നല്ലൊരു നിര തന്നെ ഉണ്ട്. ആൻഡ്രോയ്ഡ് ആപ്പുകളും ഐ ഒഎസ് ആപ്പുകളും യു പി ഐയിൽ പ്രവർത്തിക്കുന്നവ നിരവധിയാണ്. BHIM ആപ്പ് നിലവിലുള്ള കണക്കുകൾ പ്രകാരം 27 മില്യണ് ആൻഡ്രോയ്ഡ് ഉപഭോക്താക്കളും 1.4 മില്യൺ ഐഫോൺ ഉപഭോക്താക്കളും ഉപയോഗിക്കുന്നുണ്ട്.

ഇവയ്ക്ക് പുറമെ paytm, tez പോലുള്ള പല സർവീസുകളും യു പി ഐ അധിഷ്ഠിത സേവനമാണ് നൽകുന്നത്. ഇതിനും പുറമേയായി ബാങ്ക് അപ്പുകൾക്കെല്ലാം തന്നെ പ്രത്യേകം യു പി ഐ ആപ്പുകളും ഉണ്ട് എന്നതെല്ലാം ഈ മേഖലയിലെ വളർച്ചക്ക് കാരണമായിട്ടുണ്ട്. ഈ സ്ഥിതി തുടരുന്നതിനാൽ വൈകാതെ തന്നെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകളെ യു പി ഐ പിന്നിലാക്കും എന്ന് ഉറപ്പിക്കാം.

Best Mobiles in India

English summary
UPI Sets A New Record Of 1 Crore Transactions In A Day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X