യുപിഐ ഇടപാടിൽ തടസ്സം നേരിട്ടത് നിരവധി പേർക്ക്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
ഈ ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകൾ ഇന്ന് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ന് ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ പേയ്‌മെന്റുകൾ നടത്താൻ ഇന്ന് സാധിക്കുന്നു. കഴിഞ്ഞ ദിവസം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാർ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ മണിക്കൂറുകളോളം നിശ്ചലമാക്കിയിരുന്നു.
നാഷനൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നു യുപിഐ പ്രവർത്തനം താറുമാറായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തകരാർ പരിഹരിച്ചത്. യുപിഐ പണമിടപാടു നടത്താൻ ശ്രമിച്ചവർ കടകളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു.

ആറു മണിക്കുശേഷമാണു പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണമിടപാടുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടിരുന്നു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നെന്നായിരുന്നു 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു.
സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തിയിരുന്നു. ഗൂഗിൾപേ, പേടിഎം തുടങ്ങി ബാങ്ക് പ്ലാറ്റ്‌ഫോമിലും പണം അയയ്ക്കുന്നതിൽ തടസം നേരിട്ടിട്ടുണ്ട്. പേടിഎം ആപ്പുമായി ബന്ധപ്പെട്ട് 119 പരാതികളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റ്ഫോമിലെ തകരാറുകളെക്കുറിച്ച് 376 ഉപയോക്താക്കളും പരാതിപ്പെട്ടു. എസ്ബിഐ ഉപയോക്താക്കളിൽ ഭൂരിഭാഗവും ഫണ്ട് ട്രാൻസ്ഫറിനെയും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളെയും തടസം ബാധിച്ചതായി പരാതിപ്പെട്ടു.

എന്നാൽ പലപ്പോഴും ഒരേ സമയത്തിൽ ഇടപാടുകൾ വർധിക്കുമ്പോൾ സെർവർ തിരക്കിലാകുന്നതിനാൽ പേയ്‌മെന്റുകൾ നടത്താൻ കഴിയാതെ വന്നേക്കാം. യുപിഐ നെറ്റ്വർക്കുകളിൽ ട്രാഫിക് കൂടുതൽ ഉള്ളപ്പോൾ ഒന്നിലധികം യുപിഐ ഐഡികൾ ഉണ്ടെങ്കിൽ അത് സഹായകരമാകും. ഗൂഗിൾ പേയിൽ ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നാല് യുപിഐ ഐഡികൾ വരെ ഉണ്ടാക്കാം. ഒരേ ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം UPI ഐഡികളും ആകാം.
വ്യത്യസ്ത ബാങ്കുകളുമായി ഗൂഗിൾ പേയിൽ അധിക യുപിഐ ഐഡികൾ ഉള്ളത് ഇടപാടുകൾ തടസ്സരഹിതവും വേഗത്തിലുള്ളതും ആക്കാൻ സഹായിക്കുന്നു. ഇങ്ങനെ യുപിഐ ഐഡികൾ ഉണ്ടാകുമ്പോൾ ഉപയോക്താവിന് സുഗമമായി പേയ്മെന്റ്റ് നടത്താൻ സാധിക്കുന്നു. ഇവ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന സംശയം പലർക്കുമുണ്ടാകാം. ഇവയിൽ ഒരു ഐഡിയിൽ കാലതാമസം നേരിടുകയാണെങ്കിൽ നിങ്ങളുടെ പേയ്‌മെന്റിനായി ആപ്പ് ഒരു ബദൽ റൂട്ട് തിരഞ്ഞെടുക്കും.

ഇങ്ങനെ പണമിടപാടുകൾ എളുപ്പത്തിൽ നടക്കുന്നു. ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഈ ഐഡികൾ ഇല്ലാതാക്കാനും കഴിയും. ഗൂഗിൾ പേയിലേക്ക് മറ്റൊരു യുപിഐ ഐഡി ചേർക്കുന്നത് എങ്ങനെയാണെന്ന് അറിയാം: നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപകരണത്തിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക. ആപ്പിലേക്ക് സൈൻ ഇൻ /ലോഗിൻ ചെയ്യുക. സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക. പേയ്‌മെന്റ് രീതികൾ തിരഞ്ഞെടുക്കുക. പുതിയ യുപിഐ ഐഡിക്കായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക ഈ സമയത്ത്, ഡ്രോപ്പ്-ഡൗൺ ഓപ്ഷനിൽ നിന്ന് യുപിഐ ഐഡികൾ നിയന്ത്രിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഡജക ഐഡിക്ക് അടുത്തുള്ള '+'' ചിഹ്നം ക്ലിക്ക് ചെയ്യുക. 'പണമടയ്ക്കാൻ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക' എന്ന ഓപ്ഷനു കീഴിൽ, പേയ്‌മെന്റ് രീതികൾക്കായി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന യുപിഐ ഐഡി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








