വരുന്നു, പീഡനം തടയുന്ന അണ്ടര്‍വെയര്‍ !!!

Posted By:

സ്ത്രീപീഡനം തടയാന്‍ പഠിച്ചപണി പതിനെട്ടും നമ്മള്‍ പയറ്റുന്നുണ്ട്. എങ്കിലും നാള്‍ക്കുനാള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ബോധവല്‍ക്കരണത്തോടൊപ്പം സ്വയം പ്രതിരോധവും അത്യാവശ്യമാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്.

യാത്രകളില്‍ സ്വയരക്ഷയ്ക്കായി മിക്ക പെണ്‍കുട്ടികളും ഇപ്പോള്‍ മുളകുപൊടിയും മൊട്ടുസൂചിയും കരുതുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്ന ഒരു ഉപകരണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പീഡനം തടയുന്ന അണ്ടര്‍വെയര്‍.

പ്രത്യേക തരത്തിലുള്ള മൂന്നു ലോക്കുകളും സ്പ്രീംഗ് ചരടും ഉള്ള അണ്ടര്‍വെയറാണ് ഇത്. മുന്‍വശത്തും രണ്ടു തുടകളിലുമായുള്ള ഈ ലോക്കുകള്‍ ഇടുന്ന ആള്‍ക്കുമാത്രമേ അഴിക്കാന്‍ കഴിയുകയുള്ളു എന്നതാണ് പ്രത്യേകത. ലോക് അഴിക്കാതെ അണ്ടര്‍വെയര്‍ അഴിക്കാനും കഴിയില്ല. സ്റ്റ്രാപുകള്‍ സ്പ്രിംഗുകൊണ്ടുള്ളതായതിനാല്‍ വലിച്ചൂരാനും സാധിക്കില്ല.

മാത്രമല്ല, ഇനി കത്തികൊണ്ടോ മറ്റോ മുറിച്ചെടുക്കാമെന്നു കരുതിയാല്‍ അതും സാധ്യമല്ലെന്നാണ് അണ്ടര്‍വെയര്‍ നിര്‍മിച്ച കമ്പനി അവകാശപ്പെടുന്നത്. ന്യൂയോര്‍ക് ആസ്ഥാനമായ കമ്പനിയാണ് ഇത് നിര്‍മിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ അണ്ടര്‍ വെയര്‍ നിര്‍മിക്കാന്‍ 50,000 മഡാളര്‍ ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്. അതിനുള്ള ഫണ്ട് ശേഖരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 40,000 ഡോളര്‍ ഇപ്പോള്‍ തന്നെ ലഭിച്ചുകഴിഞ്ഞു.

അണ്ടര്‍വെയറിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും കാണുക.

വരുന്നു, പീഡനം തടയുന്ന അണ്ടര്‍വെയര്‍ !!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot