Home
News

Ai മനുഷ്യനെ​ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് സർക്കാർ റിപ്പോർട്ട്

ഭാവിയുടെ ടെക്നോളജി എന്നാണ് ടെക്നോളജി രംഗത്തെ വമ്പന്മാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇതേ എഐ തന്നെ ഭാവിയിൽ മനുഷ്യനെ വംശനാശത്തിലേക്ക് നയിച്ചേക്കുമെന്ന് യുഎസ് ഗവൺമെന്റിന്റെ പ്രത്യേക സമിതിയുടെ റിപ്പോർട്ട്. മനുഷ്യനെ നശിപ്പിക്കുന്ന കാര്യത്തിൽ ആണവായുധം പോലെ അ‌പകടകാരിയാണ് എഐ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എഐയുടെ സാധ്യതകളെപ്പറ്റി ടെക്നോളജി മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടന്നിരുന്നുവെങ്കിലും ലോകം അ‌തേപ്പറ്റി തിരിച്ചറിയുന്നത് ചാറ്റ്ജിപിടിയുടെ (ChatGPT) വരവോടെയാണ്. എന്നാൽ ചാറ്റ്ജിപിടി ലോഞ്ച് ചെയ്യുന്നതിനും ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2022 ഒക്ടോബറിൽ എഐയുടെ അ‌പകടഭീഷണിയെപ്പറ്റി പഠിക്കാൻ യുഎസ് സർക്കാർ ഒരു സമിതിയെ നിയോഗിച്ചു.

Ai മനുഷ്യനെ​ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് റിപ്പോർട്ട്

ആയുധവുമായി ബന്ധപ്പെട്ടുള്ള എഐയുടെ അ‌പകട സാധ്യതകളും തെറ്റായ വിധത്തിൽ എഐ ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള ഭീഷണികളും വിലയിരുത്താൻ യുഎസ് സർക്കാർ Gladstone AI-യെ ചുമതലപ്പെടുത്തി. ഒരു വർഷത്തെ പഠനത്തിന് ശേഷം ഈ സംഘം റിപ്പോർട്ട് സമർപ്പിച്ചു. "മനുഷ്യ വർഗ്ഗത്തിന് വംശനാശ ഭീഷണി" സൃഷ്ടിക്കാൻ എഐയ്ക്ക് കഴിയും എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

"നൂതന AI, AGI (ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ്) എന്നിവയുടെ വളർച്ച ആണവായുധങ്ങളുടെ വരവിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആഗോള സുരക്ഷയെ അസ്ഥിരപ്പെടുത്തുമെന്ന് റിപ്പോർട്ട് പറയുന്നു. ടൈം ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് എന്നത് മനുഷ്യൻ്റെ കഴിവുകൾക്ക് തുല്യമോ മറികടക്കുന്നതോ ആയ ജോലികൾ ചെയ്യാൻ കഴിവുള്ള സാങ്കേതികവിദ്യയുടെ ഒരു ആശയത്തെ സൂചിപ്പിക്കുന്നു.

Ai മനുഷ്യനെ​ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് റിപ്പോർട്ട്

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അല്ലെങ്കിൽ ഒരുപക്ഷേ, അ‌തിലും നേരത്തെ തന്നെ ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് യാഥാർത്ഥ്യമാകുമെന്ന് എഐ രംഗത്തെ പ്രമുഖർ പ്രതീക്ഷിക്കുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ തുടങ്ങിയ എഐ ഗവേഷണവുമായി മുൻ നിരയിൽ നിൽക്കുന്ന ടെക്നോളജി സംവിധാനങ്ങളുടെയെല്ലാം തലവന്മാർ വരുകാലത്ത് എജിഐ ആണ് ലോകത്തെ നയിക്കുകയെന്ന് അ‌ഭിപ്രായപ്പെട്ടു.

ഓപ്പൺഎഐ, ഗൂഗിൾ ഡീപ്‌മൈൻഡ്, ആന്ത്രോപിക്, മെറ്റാ തുടങ്ങിയ ചില പ്രമുഖ എഐ കമ്പനികളിലെ സർക്കാർ ഉദ്യോഗസ്ഥർ, വിദഗ്ധർ, ജീവനക്കാർ എന്നിവരുൾപ്പെടെ 200-ലധികം വ്യക്തികളുമായി സംസാരിച്ച ശേഷമാണ് മൂന്ന് ഗവേഷകർ അ‌ടങ്ങുന്ന സംഘം റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. AI മൂലം "ദേശീയ സുരക്ഷയ്ക്ക് വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ" ഒഴിവാക്കാൻ "വേഗത്തിലും നിർണ്ണായകമായും" നീങ്ങാൻ യുഎസ് ഗവൺമെൻ്റിനോട് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

നിശ്ചിത പരിധിയിൽ കവിഞ്ഞ കമ്പ്യൂട്ടേഷണൽ പവർ ഉപയോഗിച്ച് AI മോഡലുകളെ പരിശീലിപ്പിക്കുന്നത് നിയമവിരുദ്ധമാക്കുന്നത് യുഎസ് സർക്കാർ പരിഗണിക്കണം എന്നതാണ് റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഈ പരിധി നിർണ്ണയിക്കേണ്ടത് പുതുതായി സ്ഥാപിതമായ ഒരു ഫെഡറൽ എഐ ഏജൻസിയാണെന്നും നിർദേശത്തിൽ പറയുന്നു. കൂടാതെ, AI ചിപ്പുകളുടെ ഉൽപ്പാദനത്തിലും കയറ്റുമതിയിലും സർക്കാർ മേൽനോട്ടം വർധിപ്പിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Ai മനുഷ്യനെ​ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് റിപ്പോർട്ട്

നിശ്ചിത കമ്പ്യൂട്ടേഷണൽ പരിധിക്കപ്പുറത്തുള്ള പുതിയ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും മുമ്പ് ഗവൺമെൻ്റ് അംഗീകാരം നേടാൻ AI ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗൂഗിൾ, ഓപ്പൺഎഐ പോലുള്ള കമ്പനികളെ നിർബന്ധിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ പോലുള്ള ശക്തമായ AI മോഡലുകളുടെ സങ്കീർണ്ണമായ വിശദാംശങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നത് അ‌ടിയന്തരമായി നിരോധിക്കണം എന്നതാണ് മറ്റൊരു പ്രധാന നിർദേശം.

നൂതന AI സാങ്കേതികവിദ്യകളെ സുരക്ഷാ നടപടികളുമായി വിന്യസിക്കുന്നതിലെ ഗവേഷണ സംരംഭങ്ങളിലേക്ക് ഫെഡറൽ ഫണ്ടിംഗ് വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എഐ ടെക്നോളജി വളർന്നുതുടങ്ങിയ ഘട്ടത്തിൽ തന്നെ അ‌തിന്റെ അ‌പകടസാധ്യതകളും ചർച്ചയായിരുന്നു. സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യവംശത്തിന്റെ നാശത്തിന് എഐ ഇടയാക്കുമെന്ന വാദത്തോട് ചേർന്നുനിൽക്കുന്നതാണ് യുഎസ് സർക്കാർ നിയോഗിച്ച സംഘത്തിന്റെ പുതിയ റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
US Government Report Says AI Could Drive Humans To Extinction The report also contains precautionary measures to be taken against this. In October 2022, the US government commissioned Gladstone AI to work on a report to assess the proliferation and security threats posed by weaponized and misconfigured AI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X