സാംസങ്ങ് ആപ്പിളിന് 12 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Posted By:

പേറ്റന്റ് നിയമം ലംഘിച്ചുവെന്ന കേസില്‍ സൗത് കൊറിയന്‍ കമ്പനിയായ സാംസങ്ങ് ഇലക്‌ട്രോണിക്‌സ് ആപ്പിളിന് 119.6 മില്ല്യന്‍ (ഏകദേശം 12 കോടി) ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്. കോടതി ഉത്തരവിട്ടു. ആപ്പിളിന്റെ അഞ്ച് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ സാംസങ്ങ് അനുമതിയില്ലാതെ പകര്‍ത്തി എന്ന പരാതിയിലാണ് കാലിഫോര്‍ണിയയിലെ സാന്‍ജോസ് കോടതിയുടെ വിധി.

തങ്ങള്‍ പേറ്റന്റ് നേടിയ അഞ്ച് സാങ്കേതിക വിദ്യകള്‍ സാംസങ്ങ് അനുമതിയില്ലാതെ പകര്‍ത്തിയെന്നും നഷ്ടപരിഹാരമായി 220 കോടി ഡോളര്‍ വേണമെന്നുമാവശ്യപ്പെട്ടായിരുന്നു ആപ്പിള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ആപ്പിളിന്റെ രണ്ട് പേറ്റന്റുകളില്‍ മാത്രമാണ് സാംസങ്ങ് നിയമലംഘനം നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മാത്രമല്ല, സാംസങ്ങിന്റെ ഒരു പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്നും ഇതിന് നഷ്ടപരിഹാരമായി 158,400 ഡോളര്‍ ആപ്പിള്‍ സാംസങ്ങിന് നല്‍കണമെന്നും കോടതി വിധിച്ചു.

ഇതോടെ സാങ്കേതികമായി കേസ് വിജയിച്ചുവെങ്കിലും ഫലത്തില്‍ ആപ്പിളിന് പരാജയം തന്നെയാണ് സംഭവിച്ചത്. ആപ്പിള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുടയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കോടതി പിഴയായി സാംസങ്ങിന് വിധിച്ചിരിക്കുന്നത്. ഒരുമാസം നീണ്ടുനിന്ന വാദപ്രദിവാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ വിധി.

നേരത്തെ 2012-ല്‍ സമാനമായ കേസില്‍ സാംസങ്ങിനോട് 90 കോടിയിലധികം രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കാന്‍ ഇതേ കോടതി ഉത്തരവിട്ടിരുന്നു.

സാംസങ്ങ്, ആപ്പിള്‍ ഉപകരണങ്ങളിലെ സാങ്കേതികമായ സാമ്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സാംസങ്ങ് ഗാലക്‌സി എസ് 2 വിലെ വോയിസ് റെക്കോര്‍ഡര്‍ ആപ് ആപ്പിള്‍ ഐ ഫോണിനു സമാനമാണ്.

 

 

#2

ഗാലക്‌സി ടാബിന്റെയും ആദ്യകാല സ്മാര്‍ട്‌ഫോണുകളുടെയും ചാര്‍ജറുകള്‍ക്ക് ഐപാഡ് ചാര്‍ജറുമായി ഏറെ സാമ്യമുണ്ട്.

 

 

#3

ഗാലക്‌സി ടാബിന്റെ പാക്കിംഗ് പോലും ഐ ഫോണ്‍ പാക്കിംഗിന്റെ മാതൃകയിലാണ്.

 

 

#4

ഡയലര്‍ പാഡും നോട്പാഡും ഉള്‍പ്പെടെ സ്മാര്‍ട്‌ഫോണുകളിലെ പൊതുആപ്ലിക്കേഷനുകള്‍ക്ക് ആപ്പിളിന്റേതിനു സമാനമായ ഐക്കണുകളാണ് സാംസങ്ങ് ഫോണുകളിലും ഉപയോഗിക്കുന്നത്.

 

 

#5

ഗാലക്‌സി എസ് ഫോണ്‍ ആപ്പിള്‍ ഐ ഫോണിന്റെ തനി പകര്‍പ്പാണ്

 

 

#6

കൂപ്പണ്‍, ടിക്കറ്റ് തുടങ്ങിയവ സൂക്ഷിക്കാനായി സാംസങ്ങ് രൂപപ്പെടുത്തിയ സാംസങ്ങ് വാലറ്റ് എന്ന ആപ്ലിക്കേഷനും ഐ ഫോണിലെ പാസ്ബുക്ക് എന്ന ആപ്ലിക്കേഷന്റെ മാതൃകയിലാണ്.

 

 

#7

ആപ്പിള്‍ സ്‌റ്റോറിനു സമാനമായാണ് സാംസങ്ങ് സ്‌റ്റോറുകളും രൂപപ്പെടുത്തിയത്. വിദഗ്ധരുടെ സേവനം ലഭ്യമാക്കിക്കൊണ്ട് സാംസങ്ങ് തുടങ്ങിയ മിനിസ്‌റ്റോറുകളും ആപ്പിളില്‍നിന്നു കടമെടുത്തതാണ്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot