Just In
- 10 min ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 19 min ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 4 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Lifestyle
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
യു.എസ് വിസ അപേക്ഷകർ ഇനി മുതൽ സമൂഹമാധ്യമ വിവരങ്ങൾ സമർപ്പിക്കേണ്ടതായി വരും
അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ അഞ്ചു വർഷത്തെ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കേണ്ടതായി വരും. വിസ നിയമങ്ങൾ കര്‍ശനമാക്കുന്നതിൻറെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം നിലവിൽ കൊണ്ടുവരുന്നത്. അപേക്ഷകരുടെ അക്കൗണ്ട് വിവരങ്ങൾ, ഫോട്ടോകൾ, സ്ഥലം, അവരുടെ പ്രൊഫൈലുകളിൽ എല്ലാവർക്കുമായി പങ്കിട്ട വിവരങ്ങൾ എന്നിവ അവർക്ക് നൽകേണ്ടതുണ്ട്.

യു.എസ്.എ
കൂടാതെ, അപേക്ഷകർ അവരുടെ മുമ്പത്തെ ഇ-മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്. നേരത്തെ ഇത്തരമൊരു തീരുമാനവുമായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗവും രംഗത്തുവന്നിരുന്നു. അന്യരുടെ കടന്നുകയറ്റം നിരീക്ഷിക്കാനും അതുവഴിയുണ്ടാവുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അവസാനം വരുത്തുവാനുമാണ് ഈ പുതിയ പരിഷ്കാരം.

സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍
ഫെയ്സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി നൽകേണ്ടതുണ്ട്. പുതിയ വിസ അപേക്ഷയില്‍ ഇതെല്ലാം ചേര്‍ക്കാനുള്ള കോളങ്ങൾ ഉൾപ്പെടുത്തും. ജോലി, പഠനം എന്നിവയിക്കെല്ലാം അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് ഇത് നിർബന്ധമാക്കും. എന്നാല്‍ ഇത് ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നൊരു പരാതിയുണ്ട്.

യു.എസ് വിസ
തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് അത്ര സ്വീകാര്യമല്ല എന്നത് ഒരു വസ്‌തുതയാണ്. ഇതില്‍ തന്നെ അറബ്, മുസ്ലിം വിഭാഗങ്ങള്‍ക്ക് സൂക്ഷ്മപരിശോധന നേരിടേണ്ടി വരുമെന്നും ആരോപണമുണ്ട്. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യാപകമാക്കിയേക്കും. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ആദ്യം ചെയ്യാനുള്ള കാര്യം.

അപേക്ഷകർ
സമൂഹമാധ്യമങ്ങൾ വിസ പരിശോധനയ്ക്ക് വിധേയമാക്കുക എന്ന ചിന്താഗതി കഴിഞ്ഞവർഷം രൂപപ്പെടുത്തിയതാണ്. ഇത് ഏതാണ്ട് വർഷം തോറും 14.7 മില്യൺ ആളുകളെ ബാധിക്കും എന്നാണ് കണക്ക്. അപേക്ഷകർ ഏതെങ്കിലും കാരണവശാൽ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളേ കുറിച്ച് തെറ്റായ വിവരം അല്ലെങ്കിൽ നുണ പറയുകയാണെങ്കിൽ ഗുരുതരമായ ഇമിഗ്രേഷൻ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്ന് ഒരു സർക്കാർ അധികാരി പറഞ്ഞു.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090