സാങ്കേതികതയില്‍ യു.എസും ചൈനയും ഏറ്റുമുട്ടുമ്പോള്‍...

By Bijesh
|

ലോകത്തെ മുന്‍ നിര വെബ്‌സൈറ്റുകളും ടെക് കമ്പനികളും പരിശോധിച്ചാല്‍ മിക്കവയും അമേരിക്കല്‍ രൂപം കൊണ്ട് വളര്‍ന്നു വലുതായ കമ്പനികളാണ്. ഗൂഗിള്‍, ഫേസ് ബുക്, ട്വിറ്റര്‍ തുടങ്ങിയവയെല്ലാം ഉദാഹരണം. എന്നാല്‍ അതതു മേഘലകളില്‍ ഈ കമ്പനികളാണോ അവസാന വാക്ക്. ഒരിക്കലുമല്ല.

 

ടെക് ലോകത്തെ അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളിയുമായി മറ്റൊരു രാജ്യം വളര്‍ന്നു വരുന്നുണ്ട്. ചൈന. ഗൂഗിള്‍ ഉള്‍പ്പെടെ ലോകത്തെ വലിയ വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്കും ശക്തമായ ബദലുമായി ഇപ്പോള്‍തന്നെ ചൈന ബഹുദൂരം മുന്നേറിക്കഴിഞ്ഞു.

മിക്ക അമേരിക്കന്‍ ആസ്ഥാനമായ സോഷ്യല്‍ സൈറ്റുകള്‍ക്കും ടെക്ക് കമ്പനികള്‍ക്കും പകരം വയ്ക്കാന്‍ തനതായ സൈറ്റുകള്‍ ചൈനയില്‍ ഉണ്ടെന്നതാണ് വാസ്തവം. ഇവയില്‍ പലതും അമരിക്കന്‍ ബ്രകാന്‍ഡുകളെ അപ്പാടെ പകര്‍ത്തിയതോ അല്‍പം പരിഷ്‌കരിച്ചതോ ആണ്.

അത്തരത്തില്‍ ചൈനയില്‍ ഏറെ പ്രചാരം നേടിയ, ആഗോള കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഏതാനും ബ്രാന്‍ഡുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

Google Vs Baidu

Google Vs Baidu

1998 ലാണ് ഗൂഗിള്‍ സ്ഥാപിതമാവുന്നത്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഇത്. അതിലും ഉപരിയായി ഗൂഗിള്‍ ഒരുപാട് വളരുകയും ചെയ്തു. എന്നാല്‍ ചൈനയില്‍ ഗൂഗിളിനേക്കാളും പ്രചാരമുള്ള സെര്‍ച്ച് എഞ്ചിന്‍ Baidu ആണ്. ചൈനയുടെ ഗൂഗിള്‍ എന്നു വേണമെങ്കില്‍ വിളിക്കാം. 2000 -ത്തിലാണ് ഈ സൈറ്റ് സ്ഥാപിതമാകുന്നത്. ചൈനീസ് ഭാഷയില്‍ വിവരങ്ങള്‍ ലഭ്യമാകുന്നു എന്നതും ചൈനീസ് വിപണിയെ കുറിച്ചുള്ള വ്യക്തമായ ധാരണയുമാണ് സൈറ്റിന്റെ മേന്മ.

ഗൂഗിളിന്റെ ഒരുമാസത്തെ ശരാശരി ഉപയോക്താക്കള്‍: 114.7 ബില്ല്യന്‍
മൂല്യം: 330 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: സെര്‍ച്ച് എഞ്ചിന്‍ എന്നതിലുപരി നിരവധി ഇന്റര്‍നെറ്റ് അനുബന്ധ സര്‍വീസുകളും ഗൂഗിളിനുണ്ട്.

 

 

Google Vs Baidu

Google Vs Baidu

ഒരുമാസത്തെ ശരാശരി ഉപയോക്താക്കള്‍: 14.5 ബില്ല്യന്‍
മൂല്യം: 55.56 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: ഗൂഗിളിനെ പോലെ നിരവധി ഇന്റര്‍നെറ്റ് അനുബന്ധ സര്‍വീസുകള്‍ Baidu വും നല്‍കുന്നുണ്ട്. ചൈനീസ് ഭാഷയില്‍ ലഭ്യമാവുന്ന സെര്‍ച് എഞ്ചിന്‍ എന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകത.

 

 

Facebook Vs Renren
 

Facebook Vs Renren

2004-ലാണ് ഫേസ് ബുക് സ്ഥാപിതമായത്. ലോകത്തെ മുന്‍ നിര സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റാണ് ഇത് എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. എന്നാല്‍ ചൈനയില്‍ ഫേസ് ബുകിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. പകരം മറ്റു പ്രാദേശിക സോഷ്യല്‍ സൈറ്റുകള്‍ ധാരാളം ഉണ്ട് താനും. അതില്‍ ഏറ്റവും പ്രചാരമുള്ള സൈറ്റാണ് Renren. ഫേസ്ബുക് സ്ഥാപിച്ച് ഒരു വര്‍ഷത്തിനു ശേഷം 2005-ലാണ് Renren പ്രവര്‍ത്തനം തുടങ്ങിയത്.

ഫേസ്ബുക്കിലെ ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 1.15 ബില്ല്യന്‍
മൂല്യം: 100 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്.

 

 

Facebook Vs Renren

Facebook Vs Renren

ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 54 മില്ല്യന്‍
മൂല്യം: 1.28 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ആണെങ്കിലും ഫേസ് ബുക്കിനില്ലാത്ത ചില പ്രത്യേകതകള്‍ ഇതിനുണ്ട്. ഓരോതവണ ലോഗ് ഇന്‍ ചെയ്യുമ്പോഴും പോസ്റ്റുകളും കമന്റുകളും ഇടുമ്പോഴും നിശ്ചിത പോയിന്റ് ലഭിക്കും. പോയിന്റ് കൂടുന്നതിനനുസരിച്ച് ഇമോടികോണ്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.

 

 

YAhoo Vs Tencent QQ

YAhoo Vs Tencent QQ

യാഹു 1994-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്റര്‍നെറ്റ് സര്‍വീസ് ആണ്. ഇതിനു തുല്യമായ ശെചനയിലെ എതിരാളിയാണ് Tencent. 1998-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇരു സൈറ്റുകളുടെയും പ്രവര്‍ത്തനം ഏറെക്കുറെ സമാനമാണ്.

ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 800 മില്ല്യന്‍
മൂല്യം: 35.31 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: വെബ് പോര്‍ടല്‍, ഇ-മെയില്‍, സെര്‍ച് എഞ്ചിന്‍, ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസ് ആയ യാഹു മെസഞ്ചര്‍ തുടങ്ങിയവയെല്ലാം ഉണ്ട്.

 

 

Yahoo Vs Tencent QQ

Yahoo Vs Tencent QQ

ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 815.6 മില്ല്യന്‍
മൂല്യം: 101 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: ചൈനയിലെ ഏറ്റവും പ്രചാരമുള്ള ന്യൂസ് പോര്‍ട്ടലായ QQ.com, ഇന്‍സ്റ്റന്റ് മെസഞ്ചര്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് സര്‍വീസ് തുടങ്ങിയവ യാണ് ടാന്‍സെന്റ്ിന്റെ പ്രധാന ഉത്പന്നങ്ങള്‍.

 

 

YouTube Vs Youku

YouTube Vs Youku

2005-ല്‍ ആണ് യൂട്യൂബ് സ്ഥാപിക്കുന്നത്. 2006-ല്‍ ഗൂഗില്‍ ഇത് ഏറ്റെടുത്തു. ഇന്ന് ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റാണ് ഇത്. എന്നാല്‍ ചൈനക്കാരെ മാരതം ലക്ഷ്യംവച്ച് അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സൈറ്റാണ് Youku. 2006-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ചൈനയില്‍ യുട്യൂബിന് നിരോധനവുമുണ്ട്.
യു ട്യൂബ്
ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 1 ബില്ല്യന്‍
മൂല്യം: 21.3 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: ഉപയോക്താക്കള്‍ക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാനും മറ്റുള്ളവരുടെ വീഡിയോ കാണാനും കമന്റുകള്‍ പോസ്റ്റ് ചെയ്യാനും കഴിയുമെന്നതാണ് യു ട്യൂബിന്റെ പ്രത്യേകത.

 

Youtube Vs Youku

Youtube Vs Youku

ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 14 മില്ല്യന്‍
മൂല്യം: 4.5 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: യു ട്യൂബിനു സമാനമായ രീതിയില്‍ തന്നെയാണ് യോകുവിന്റെയും പ്രവര്‍ത്തനം. എങ്കിലും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്.

 

 

Ebay Vs Taobao

Ebay Vs Taobao

ഇബെ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇ കൊമേഴ്‌സ് സൈറ്റാണ്. 1995-ലാണ് ഇത് സ്ഥാപിതമായത്. എന്നാല്‍ ചൈനയില്‍ ഏറ്റവും പ്രചാരമുള്ളത് Taobao എന്ന ഇ കൊമേഴ്‌സ് സൈറ്റിനാണ്. 2003-ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്.

ഒരു മാസത്തെ ശരാശരി ഉപയോക്താക്കള്‍: 112 മില്ല്യന്‍
മൂല്യം: 65.2 ബില്ല്യന്‍ ഡോളര്‍
പ്രവര്‍യത്തനം: ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന ഇ കൊമേഴ്‌സ് സൈറ്റാണ് ഇബെ. കമ്മിഷന്‍ ആണ് പ്രധാന വരുമാന മാര്‍ഗം.

 

 

Ebay Vs Taobao

Ebay Vs Taobao

ഒരു മാസത്തെ ശരാശരി വിസിറ്റര്‍മാര്‍: 63.2 മില്ല്യന്‍
മൂല്യം: 3.3 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: ഇ ബെയില്‍ നിന്നു വ്യത്യസ്തമായി ഈ സൈറ്റിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ അതിന് ഫീസ് നല്‍കേണ്ടതില്ല എന്നതാണ് പ്രധാന ആകര്‍ഷണം.

 

 

Twitter Vs Sina Weibo

Twitter Vs Sina Weibo

കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ട്വിറ്റര്‍. 2006-ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൈറ്റിന് അതിവേഗമാണ് പ്രചാരം ലഭിച്ചത്. എന്നാല്‍ ചൈനയില്‍ ട്വിറ്റര്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. പകരം 2009-ല്‍ പ്രവര്‍ത്തനം തുടങ്ങിയ Sina Weibo ആണ് ഇവിടെ ഏറെ പ്രചാരമുള്ള ൈമക്രോ ബ്ലോഗിംഗ് സൈറ്റ്.

ഒരു ദിവസത്തെ ശരാശരി വിസിറ്റര്‍മാര്‍: 100 മില്ല്യന്‍
മൂല്യം: 31 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: 140 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കും മൈക്രോ ബ്ലോഗിംഗ് സൈറ്റുമാണ് ഇത്.

 

 

Twitter Vs Sina Weibo

Twitter Vs Sina Weibo

ഒരു ദിവസത്തെ ശരാശരി വിസിറ്റര്‍മാര്‍: 60.2 മില്ല്യന്‍
മൂല്യം: 6 ബില്ല്യന്‍ ഡോളര്‍
പ്രവര്‍ത്തനം: ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും സംയുക്ത രൂപമാണ് ഇത്. ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യാം എന്നു മാത്രമല്ല, ചാറ്റ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

 

 

PayPal Vs Alipay

PayPal Vs Alipay

1998-ല്‍ ആണ് ഓണ്‍ലൈന്‍ പേമെന്റ് സര്‍വീസായ പേപല്‍ സ്ഥാപിച്ചത്. 2002-ല്‍ ഇബെ ഏറ്റെടുത്തു. എന്നാല്‍ ഇന്ന പഴയ പ്രചാരം പേപലിനില്ല. അതേസമയം ചൈനയില്‍ Alipay എന്ന സൈറ്റാണ് പേപലിനു പകരമായുള്ളത്. Taobao യുടെ ഉടമസ്ഥരായ അലിബാബ തന്നെയാണ് ഈ സൈറ്റിന്റെയും സ്ഥാപകര്‍. 2004-ലാണ് Alipay പ്രവര്‍ത്തനം തുടങ്ങിയത്.

ശരാശരി ഉപയോക്താക്കള്‍: 137 മില്ല്യന്‍
മൂല്യം: 44 ബില്ല്യന്‍ ഡോളര്‍ (പ്രതിദിന ഇടപാടില്‍)
പ്രവര്‍ത്തനം: വിവിധ പേമെന്റുകളും പണമിടപാടുകളും ഓണ്‍ലൈനിലൂടെ നടത്താന്‍ സഹായിക്കുന്ന സര്‍വീസാണ് പേപല്‍.

 

 

Paypal Vs Alipay

Paypal Vs Alipay

ശരാശരി ഉപയോക്താക്കള്‍: 800 മില്ല്യന്‍
മൂല്യം: 3.3 ബില്ല്യന്‍ ഡോളര്‍ (പ്രതിദിന ഇടപാടുകള്‍)
പ്രവര്‍ത്തനം: പേപലിനു സമാനമായ പ്രവര്‍ത്തനമാണ് Alipay നടത്തുന്നത്.

 

 

സാങ്കേതികതയില്‍ യു.എസും ചൈനയും ഏറ്റുമുട്ടുമ്പോള്‍...

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X