ഗൂഗിളിന് പകരം ഉപയോഗിക്കാന്‍ 10 സെര്‍ച്ച് എന്‍ജിനുകള്‍

By Archana V
|

എന്ത് വിവരം അറിയണം എന്നുണ്ടെങ്കിലും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യുക എന്നതാണ് നമ്മുടെ ശീലം. ലോകത്തിനകത്തും പുറത്തുമുള്ള ഏത് വിഷയത്തെ കുറിച്ചും അറിയാന്‍ സഹായിക്കുന്ന സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍.

ഗൂഗിളിന് പകരം ഉപയോഗിക്കാന്‍ 10 സെര്‍ച്ച് എന്‍ജിനുകള്‍

അധികനാള്‍ കഴിയും മുമ്പെ ആളുകളെ ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ യാഹൂ ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ വിവിധ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ എളുപ്പമായിരിക്കും.

ചിലപ്പോള്‍ നിങ്ങള്‍ തിരയുന്ന എല്ലാ വിവരങ്ങളും ചിലപ്പോള്‍ ഗൂഗിളില്‍ ലഭിച്ചെന്ന് വരില്ല. അത്തരം സമയങ്ങളില്‍ മറ്റ് സെര്‍ച്ച് എന്‍്ജിനുകളും പരീക്ഷിച്ച് നോക്കാം.

ഗൂഗിള്‍ മടത്തു തുടങ്ങി എങ്കില്‍ പരീക്ഷിച്ച് നോക്കാവുന്ന മറ്റ് ചില സെര്‍ച്ച് എന്‍ജിനീകള്‍

ഡക്ക്ഡക്ക്‌ഗൊ

ഡക്ക്ഡക്ക്‌ഗൊ

ഉപയോക്താവിന്റെ ഡേറ്റ ട്രാക് ചെയ്യുകയോ നിലനിര്‍ത്തുകയോ ചെയ്യില്ല എന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ പ്രധാന സവിശേഷത. കൂടാതെ ഇത് പരസ്യ-രഹിത സെര്‍ച്ച് എന്‍ജിനാണ്, പ്രൈവറ്റ് ബ്രൗസിങ് പോലെ മറ്റ് നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്,

 ബിങ്

ബിങ്

മൈക്രോ സോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബിങാണ് ഗൂഗിളിന് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത്. 15 ശതമാനമാണ് ബിങിന്റെ വിപണി വിഹിതം. ബിങിലെ വീഡിയോ സെര്‍ച്ച് താരതമ്യേന ഭേദമാണ്. സ്വയംപൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ലഭ്യമാക്കും ഇതില്‍. കൂടാതെ എയര്‍ഫെയര്‍ പോലുള്ള വിവരങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കും.

 ഡോഗ്‌പൈല്‍

ഡോഗ്‌പൈല്‍

മറ്റ് സെര്‍ച്ച് എന്‍ജിനുകളില്‍ നിന്നും വിവരങ്ങള്‍ അറിയാനും ലിങ്കുകള്‍ എടുക്കാനും ഉപയോഗിക്കുന്ന ഏറ്റവും പഴയ വെബ് സെര്‍ച്ച് എന്‍ജിനുകളില്‍ ഒന്നാണിത്.

ഗൂഗിള്‍, യാഹു, യാന്‍ഡെക്‌സ് തുടങ്ങിയ മറ്റ് സര്‍വീസുകളില്‍ നിന്നും ഇത് ലിങ്കുകള്‍ വലിച്ചെടുക്കും. ഇതിന് പുറമെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസില്ല ഫയര്‍ഫോക്‌സ് എന്നിവയ്ക്കായി ഇതിന് സ്വന്തമായി ടൂള്‍ബാറുണ്ട്.

 യാന്‍ഡെക്‌സ്

യാന്‍ഡെക്‌സ്

ഗൂഗിളിന് സമാനമായ റഷ്യന്‍ സര്‍വീസാണ് യാന്‍ഡെക്‌സ്. റഷ്യയിലാണ് ഇതിന് പ്രാധാന്യം കൂടുതല്‍. 1997 ല്‍ സ്ഥാപിതമായ യാന്‍ഡെക്‌സ് ഇമേജുകള്‍, മെയില്‍, മാപ് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

 ആസ്‌ക് ഡോട്ട് കോം

ആസ്‌ക് ഡോട്ട് കോം

സെര്‍ച്ച് എന്‍ജിന്‍ എന്നതിന് പുറമെ ഇത് ഒരു ചോദ്യ-ഉത്തര സേവനം കൂടിയാണ്. സെര്‍ച്ച് ബാറില്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കും. കല, സാഹിത്യം, ഭൂമിശാസ്ത്രം, വിദ്യാഭ്യാസം, രാഷ്ട്രീയം, ടെക്‌നോളജി, സയന്‍സ്, ബിസിനസ്സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം ലഭിക്കും.

ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

 ഗിബിരു(GIBIRU)

ഗിബിരു(GIBIRU)

ഗൂഗിളില്‍ നിന്നും സെന്‍സര്‍ ചെയ്ത കണ്ടെന്റുകള്‍ എടുത്താണ് ഇതില്‍ കാണിക്കുന്നത്. അനോണിമസ് പ്രോക്‌സി സെര്‍ച്ച് എന്‍ജിന്‍ വഴി പ്രൈവസി കാത്ത് സൂക്ഷിക്കും എന്നതാണ് സവിശേഷത. തടസ്സ രഹിതമായി സെന്‍സര്‍ചെയ്യാത്ത കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്യുന്നതിനായി ഇതില്‍ മോസില്ല ഫയര്‍ഫോക്‌സിന്റെ എക്‌സ്‌റ്റെന്‍ഷനും ഉണ്ട്.

വോള്‍ഫ്രാം ആല്‍ഫ( Wolfram Alpha)

വോള്‍ഫ്രാം ആല്‍ഫ( Wolfram Alpha)

അംഗീകൃതവും വിശ്വസനീയവുമായ കൊളേജ് പ്രസിദ്ധീകരണങ്ങള്‍, ലൈബ്രറികള്‍, ക്രന്‍ഞ്ച്‌ബേസ്, എഫ്എഎ, ബെസ്റ്റ് ബൈ എന്നിവയില്‍ നിന്നുള്ള വിവരങ്ങളും വസ്തുതകളുമായാണ് വോള്‍ഫ്രാം ആല്‍ഫ എത്തുന്നത്.

ബോര്‍ഡ്‌റീഡര്‍

ബോര്‍ഡ്‌റീഡര്‍

പ്രമുഖ പബ്ലിക്കേഷനുകളില്‍ നിന്നും മാറി വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ ഒരു വിഷയത്തിന്റെ എല്ലാ വിഷയങ്ങളും അറിയണം എന്നുണ്ടെങ്കില്‍ ബോര്‍ഡ് റീഡര്‍ വളരെ മികച്ചതാണ്. ഫോറം, മെസ്സേജ് ബോര്‍ഡുകള്‍, റെഡ്ഡിറ്റ് എന്നിവയില്‍ നിന്നുള്ള ഫലങ്ങളാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഇക്‌സ്‌ക്യുക് (IxQuick)

ഇക്‌സ്‌ക്യുക് (IxQuick)

ഈ സേവനത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയോ കുക്കീസ് ഉപയോഗിക്കുകയോ ചെയ്യില്ല. അതേസമയം നിങ്ങള്‍ക്ക് ആവശ്യമുള്ള ഡേറ്റ് സേവ് ചെയ്യാം. എന്നാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് തനിയെ ഡിലീറ്റ് ആകും.

ക്രിയേറ്റീവ് കോമണ്‍സ് സെര്‍ച്ച്

ക്രിയേറ്റീവ് കോമണ്‍സ് സെര്‍ച്ച്

നിങ്ങളുടെ വെബ്‌സൈറ്റിനായി പകര്‍പ്പവകാശം ഇല്ലാത്ത ഇമേജുകള്‍ കണ്ടെത്തണം എന്നുണ്ടെങ്കില്‍ ഈ സര്‍വീസ് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഇമേജ് ടൈപ്പ് ചെയ്തിട്ട് സെര്‍ച്ചില്‍ ക്ലിക് ചെയ്താല്‍ മാത്രം മതി.

Best Mobiles in India

Read more about:
English summary
When it comes to searching information, we are automatically programmed to go to Google. However, there are other search engines worth checking out as well. Below is the list of Search engines, we have listed out that you should try if you are bored with Google.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X