റീച്ചാർജ് ചെയ്യുന്നേൽ ഇങ്ങനെ ചെയ്യണം; വാലിഡിറ്റിയിലെ മുഴുവൻ ദിവസങ്ങളിലും കുശാലോട് കുശാൽ
ജീവിക്കുന്നെങ്കിൽ രാജാവിനെപ്പോലെ സകല സുഖസൗകര്യങ്ങളോടും കൂടി ജീവിക്കണം എന്ന് പറയാറുണ്ട്. അതുപക്ഷേ എല്ലാവർക്കുമൊന്നും നടക്കുന്ന കാര്യമല്ല. ഇതേ ചൊല്ല് റീച്ചാർജിന്റെ കാര്യത്തിലേക്ക് കൂട്ടിക്കെട്ടി പറഞ്ഞാൽ, റീച്ചാർജ് ചെയ്യുകയാണെങ്കിൽ സകല ആനുകൂല്യങ്ങളോടും കൂടി വാലിഡിറ്റി കാലയളവ് മുഴുവൻ സുഖസുന്ദരമായി കടന്നുപോകുന്ന വിധത്തിലുള്ള റീച്ചാർജ് ചെയ്യണം എന്ന് പറയാം.
അങ്ങനെയുള്ള ഒരു റീച്ചാർജ് പ്ലാൻ ഉണ്ടോയെന്ന് ചോദിച്ചാൽ ഒന്നല്ല, ഒമ്പതല്ല, അതിനുമപ്പുറം എണ്ണം ഉണ്ട് എന്ന് പറയേണ്ടിവരും. എന്നാൽ ഇതിനൊക്കെ വലിയ നിരക്ക് നൽകേണ്ടിവരില്ലേ എന്ന ചോദ്യമാകും അടുത്തതായി ഉയരുക. നിങ്ങൾക്ക് ഒരു ബിഎസ്എൻഎൽ സിം ഉണ്ടെങ്കിൽ ഉയർന്ന തുകമുടക്കാതെ ഇത് സാധ്യമാകുമെന്നതാണ് അതിന്റെ ഉത്തരം.

കുറഞ്ഞ നിരക്കിൽ കൂടുതൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ വളരെ കേമനാണ് എന്നകാര്യം ടെലിക്കോം വിപണിയിലെ നഗ്നസത്യങ്ങളിലൊന്നാണ്. അക്കൂട്ടത്തിലെ ഏറ്റവും കേമൻ പ്ലാനുകളിലൊന്ന് ഉപയോക്താവിന് ദിവസവും കുശാലായി സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന രീതിയിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 299 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.
വാലിഡിറ്റിയുള്ള ദിവസത്തോളം ഏറ്റവും മികച്ച അളവിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ 299 രൂപയുടെ പ്രീപെയ്ഡ് ബിഎസ്എൻഎൽ പ്ലാൻ കേമനാണ്. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളും 299 രൂപ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഈ കമ്പനികൾ 299 രൂപയ്ക്ക് നൽകുന്നതിന്റെ ഇരട്ടി ആനുകൂല്യം ബിഎസ്എൻഎൽ നൽകുന്നു.

299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 30 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ദിവസം 3ജിബി ഡാറ്റ ഈ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 3ജിബി എക്സ്ട്രാ ഡാറ്റയും ചെറിയ ഡിസ്കൗണ്ടും ലഭിക്കും.
ദിവസം 3ജിബി ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസം 100 സൗജന്യ എസ്എംഎസുകളും 299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത്ര കുറഞ്ഞ ചെലവിൽ മാസം മുഴുവൻ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വേറെ ഇല്ലേയില്ല എന്ന് പറയാം.
ജിയോയും എയർടെലും വിഐയുമൊക്കെ ഇതേ 299 രൂപ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ ഇറക്കിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു, ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്ത് എന്ന് അറിയുമ്പോഴാണ് ബിഎസ്എൻഎൽ പ്ലാൻ എത്ര മികച്ചതാണ് എന്ന് കൂടുതൽ ബോധ്യമാകുക. ഈ മൂന്ന് സ്വകാര്യ കമ്പനികളുടെയും 299 രൂപ പ്ലാനുകൾ വെറും 28 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്ലാൻ ഒരു മാസം തികച്ച്, അതായത് 30 ദിവസ വാലിഡിറ്റി നൽകുന്നു. കൂടാതെ വിഐയും എയർടെലും പ്രതിദിനം 1.5ജിബി ഡാറ്റയാണ് തങ്ങളുടെ 299 രൂപ പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയോയാകട്ടെ കുറച്ചുകൂടി ഭേദമാണ്. ദിവസം 2ജിബി ഡാറ്റ ജിയോയുടെ 299 രൂപ പ്ലാനിൽ ലഭിക്കും.
അതേസമയം ബിഎസ്എൻഎൽ നൽകുന്നത് വിഐയും എയർടെലും നൽകുന്നതിന്റെ ഇരട്ടി അളവ് ഡാറ്റയാണ്. ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയുടെ പ്രതിദിന ഡാറ്റയെയും കവച്ചുവയ്ക്കാൻ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് കഴിയുന്നുണ്ട് എന്നത് നിസാരകാര്യമല്ല. ഈ ആനുകൂല്യങ്ങളുടെയെല്ലാം നേട്ടം ലഭിക്കുക ബിഎസ്എൻഎൽ വരിക്കാർക്കാണ്.
മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ ഉയർന്ന നിരക്കിൽ സ്വന്തമാക്കുന്ന സേവനങ്ങളാണ് ഇവിടെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളുടെ നിരക്കുകൾക്ക് അത്ര മയം ഉണ്ടായിരിക്കില്ല എന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. സാധുക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ ആസ്വദിച്ച് മുന്നോട്ട് പോകണമെങ്കിൽ ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം നിലനിൽക്കണമെന്ന് ഈ റീച്ചാർജ് പ്ലാൻ നമ്മെ പഠിപ്പിക്കുന്നു.


Click it and Unblock the Notifications







