സമൂഹമാധ്യമങ്ങൾ ഉപയോക്താക്കളുടെ ഐഡന്റിറ്റി വേരിഫിക്കേഷൻ നിർബന്ധമാക്കുന്നു

|

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക് എന്നിവ അക്കൗണ്ട് ഐഡന്റിറ്റി-വെരിഫിക്കേഷൻ ഓപ്ഷൻ വികസിപ്പിക്കുന്നു. വ്യാജ വാർത്തകൾ, അപകടകരമായ ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, വർണവിവേചനം, ലിംഗ വിവേചനം തുടങ്ങി വ്യക്തികളെയും സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ ഓപ്‌ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ഇതോടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ തുടർന്നും അവയെല്ലാം ഉപയോഗിക്കാൻ അവരുടെ തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

ഫെയ്‌സ്ബുക്ക്

പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സമൂഹമാധ്യമ കമ്പനികള്‍ 'വോളണ്ടറി വെരിഫിക്കേഷന്‍' സംവിധാനം തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തണം. എല്ലാ ഉപയോക്താക്കൾ‌ക്കും പൊതുവായി കാണാൻ കഴിയുന്ന ബയോമെട്രിക് അല്ലെങ്കിൽ‌ ഫിസിക്കൽ‌ ഐഡന്‍റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നൽകണം എന്നതാണ് പറയുന്നത്. ഇതോടെ ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചിലപ്പോള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് നിർബന്ധമാക്കിയേക്കും.

 ട്വിറ്റർ

നിയമം നടപ്പിലാക്കുകയാണെങ്കിൽ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ വെരിഫൈഡ് അക്കൗണ്ട് ഉള്ളവർ വീണ്ടും വെരിഫിക്കേഷൻ നടത്തേണ്ടി വരും. ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. സമൂഹമാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് തീരുമാനിച്ചെന്നും സമൂഹമാധ്യമ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധന നിർബന്ധമാക്കേണ്ടത് പരിഗണിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഇത് നിയമമായി പെട്ടന്ന് തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇൻസ്റ്റാഗ്രാം
 

പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സമൂഹമാധ്യമ കമ്പനികള്‍ 'വോളണ്ടറി വെരിഫിക്കേഷന്‍' സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തണം. എല്ലാ ഉപയോക്താക്കൾ‌ക്കും പൊതുവായി കാണാൻ കഴിയുന്ന ബയോമെട്രിക് അല്ലെങ്കിൽ‌ ഫിസിക്കൽ‌ ഐഡന്‍റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നൽകണം എന്നതാണ് പറയുന്നത്. ഇതോടെ ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചിലപ്പോള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് നിർബന്ധമാക്കിയേക്കും.

സുപ്രിം കോടതി

നിയമം നടപ്പിലാക്കുകയാണെങ്കിൽ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ വെരിഫൈഡ് അക്കൗണ്ട് ഉള്ളവർ വീണ്ടും വെരിഫിക്കേഷൻ നടത്തേണ്ടി വരും. അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയുള്ള യൂസർമാരുടെ സെക്യൂരിറ്റി ചെക്ക് നടത്താനുള്ള മാർഗങ്ങൾ അതാത് സമൂഹമാധ്യമ കമ്പനികൾ തന്നെ വികസിപ്പിച്ചെടുക്കേണ്ടി വരും. നേരത്തെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹർജി എത്തിയിരുന്നു. ഇതിനുള്ള സാധ്യത സര്‍ക്കാരിനോട് അന്യോഷിക്കണ്മെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായാണ് കോടതിയെ സമീപിച്ചത്.

വാട്‌സ്ആപ്പ്

വ്യാജ വാര്‍ത്തകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ഈ ഹർജിയിൽ മുന്നോട്ട് വെച്ചത്. സമൂഹമാധ്യമ വിദഗ്ധരുടെ അഭിപ്രായത്തില്‍ നിലവിലുള്ള ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണ്. സാധാരണക്കാരുടെ മാത്രമുള്ള സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും മറ്റ് പ്രശസ്തരുടെ പേരുകളില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് നിലവിലുള്ളത്.

ടിക് ടോക്ക്

ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ പലതും യഥാര്‍ത്ഥമാണെന്ന് കരുതി ജനങ്ങള്‍ അവയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കുന്നു. ഇത് പലവിധത്തിലുള്ള കലാപങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വരെ കാരണമായേക്കാം. ഈ വർഷം ആദ്യം, 2019 ന്റെ ആദ്യ പാദത്തിൽ 2.19 ബില്യൺ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യ്തതായി ഫേസ്ബുക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് 2018 ലെ നാലാം ക്വാർട്ടറിലെ 1.2 ബില്യൺ അക്കൗണ്ടുകളിൽ നിന്ന് ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഇതിനുപുറമെ, 2019 ക്യു 1 ലെ നാല് ദശലക്ഷം വിദ്വേഷ സംഭാഷണ പോസ്റ്റുകളും കമ്പനി നീക്കം ചെയ്യ്തിരുന്നു.

Best Mobiles in India

English summary
The IT Ministry is learnt to have finalised the social media guidelines to check misinformation, malicious info and gender biased views and have sent to the Law ministry for vetting it where account holder verification could be made mandatory.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X