Just In
- 59 min ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 5 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 6 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 8 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- News
328 കോടി ബംപറടിച്ചു, യുവതിയെ തേടി ഫോണ് വിളി, തട്ടിപ്പുകാരോട് സംസാരിക്കില്ലെന്ന് മറുപടി, വൈറല്
- Sports
IPL 2023: കിരീടഭാഗ്യം സഞ്ജുവിനാവുമോ? ഈ ടീമുകള് ഫേവറിറ്റുകള്, അറിയാം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്ത്ഥ്യത്താല് എവിടെയും വിജയിക്കും, ജീവിതത്തില് ഉയരങ്ങള് കീഴടക്കുന്ന നക്ഷത്രക്കാര്
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Google Meet: ഗൂഗിൾ മീറ്റിൽ നിന്നും യൂട്യൂബ് ലൈവ് സ്ട്രീമിങ്; അറിയാം ഈ അടിപൊളി ഫീച്ചറിനെക്കുറിച്ച്
ഗൂഗിൾ മീറ്റിൽ പുതിയൊരു ഫീച്ചർ കൊണ്ട് വന്നിരിക്കുകയാണ് ഗൂഗിൾ. മീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ച് നടക്കുന്ന മീറ്റിങ്ങുകൾ യൂട്യൂബിലേക്ക് ലൈവ് സ്ട്രീം ചെയ്യാൻ യൂസേഴ്സിനെ അനുവദിക്കുന്നതാണ് ഫീച്ചർ. ഗൂഗിൾ മീറ്റിലെ ആക്ടിവിറ്റീസ് പാനലിലേക്ക് പോയി അഡ്മിൻമാർക്ക് ലൈവ് സ്ട്രീമിങ് ഓപ്ഷൻ സെലക്റ്റ് ചെയ്യാൻ കഴിയും. മീറ്റിങ് ഏത് യൂട്യൂബ് ചാനൽ വഴി സ്ട്രീം ചെയ്യണമെന്ന് യൂസേഴ്സിന് തീരുമാനിക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു (Google Meet).

തങ്ങളുടെ സ്ഥാപനത്തിന് പുറത്തുള്ള വലിയൊരു വിഭാഗം പ്രേക്ഷകരും കാണണമെന്ന് യൂസേഴ്സ് ആഗ്രഹിക്കുന്ന യോഗങ്ങളും മറ്റും ഇത്തരത്തിൽ സ്ട്രീം ചെയ്യാൻ കഴിയും. ഇത്തരം സാഹചര്യങ്ങളിൽ ഏറെ ഉപയോഗപ്രദമായ ഫീച്ചർ കൂടിയാണിത്. യൂട്യൂബിൽ സ്ട്രീം ചെയ്യപ്പെടുന്നതിനാൽ ഈ മീറ്റിങ്ങുകൾ പുറത്തുള്ള പ്രക്ഷകർക്ക് ലൈവ് ആയി കാണാനും പോസ് ചെയ്യാനും വീണ്ടും പ്ലേ ചെയ്യാനുമൊക്കെ കഴിയുമെന്നും ഗൂഗിൾ വിശദീകരിക്കുന്നുണ്ട്.

യൂട്യൂബിൽ ലൈവ് സ്ട്രീമിങ് നടത്താൻ ചാനൽ അപ്രൂവൽ പ്രോസസ് പൂർത്തിയാക്കണം. ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന മീറ്റിങുകൾ ലൈവ് സ്ട്രീമിങ് ചെയ്യാൻ മുൻകൂറായി തന്നെ യൂട്യൂബിന് ഈ പെർമിഷനുകൾ നൽകിയിരിക്കണം. ലൈവ് സ്ട്രീമിങ് നടത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കാം.

ഹോസ്റ്റ് മാനേജ്മെന്റ് ഓപ്ഷൻ ഓൺ അല്ലെങ്കിൽ മീറ്റിങിൽ പങ്കെടുക്കുന്ന ആർക്കും മീറ്റിങ് ലൈവ് സ്ട്രീം ചെയ്യാൻ കഴിയും. ഹോസ്റ്റ് മാനേജ്മെന്റ് ഫീച്ചർ ഓൺ ആണെങ്കിൽ മീറ്റ് ഹോസ്റ്റ് ചെയ്യുന്ന ആളിനും കോ ഹോസ്റ്റുകൾക്കും മാത്രമാണ് ലൈവ് സ്ട്രീമിങ് ചെയ്യാൻ സാധിക്കുകയുള്ളൂ. മീറ്റിങ് ലൈവ് സ്ട്രീം ചെയ്യുന്നതിൽ സ്വകാര്യത കൺസേണുകൾ ഉള്ളവർക്കായി ഗൂഗിൾ പ്രൈവസി ഓപ്ഷനും നൽകുന്നുണ്ട്.

മീറ്റിങ് ലൈവ് സ്ട്രീം ചെയ്യാൻ ഉള്ള ഫീച്ചർ, മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഗൂഗിൾ മീറ്റിനെ വേർതിരിച്ച് നിർത്താനും വൈവിധ്യവത്കരിക്കാനും ഉള്ള ഗൂഗിളിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ ഫീച്ചറുകൾ. ഘട്ടം ഘട്ടമായാണ് ലൈവ് സ്ട്രീമിങ് ഫീച്ചർ അവതരിപ്പിക്കുന്നത്. ജൂലൈ 21 മുതൽ സെലക്റ്റ്ഡ് ആയിട്ടുള്ള ഡൊമൈനുകൾക്കായി ഫീച്ചർ പുറത്തിറക്കിയിരുന്നു. ജൂലൈ 25 മുതൽ ഷെഡ്യൂൾഡ് റിലീസും നടക്കും. ഗൂഗിൾ മീറ്റിലെ ഉപയോഗപ്രദമായ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Google Meet: ബ്രേക്ക്ഔട്ട് റൂംസ് ഫീച്ചർ
ഗൂഗിൾ മീറ്റിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് ബ്രേക്ക്ഔട്ട് റൂംസ് ഫീച്ചർ. ഏതെങ്കിലും ഒരു വീഡിയോ മീറ്റിങ്ങിൽ പങ്കെടുക്കുന്ന യൂസേഴ്സിന് ചെറിയ ഗ്രൂപ്പുകളായി തിരിയാൻ ഉള്ള ഫീച്ചർ ആണ് ബ്രേക്ക്ഔട്ട് റൂംസ് ഫീച്ചർ. ഗ്രൂപ്പ് ചർച്ചകളിലും ടീം മീറ്റിങ്ങുകളിലും ഒക്കെ യൂസേഴ്സിന് ഏറെ ഉപയോഗപ്രദമായ ഫീച്ചർ കൂടിയാണ് ബ്രേക്ക്ഔട്ട് റൂംസ് ഫീച്ചർ. ഗൂഗിൾ മീറ്റിലെ കൂടുതൽ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Google Meet: പോൾസ് ഫീച്ചർ
ഗൂഗിൾ മീറ്റിൽ നടക്കുന്ന ചർച്ചകളിൽ ഏറെ ഉപയോഗപ്രദമായ ഫീച്ചർ ആണ് പോൾസ് ഫീച്ചർ. ചർച്ചകളിൽ അഭിപ്രായ രൂപീകരണത്തിനായി പോൾസ് ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തേക്കുറിച്ച് മീറ്റിങ്ങിനുള്ളിൽ തന്നെ വോട്ടെടുപ്പ് നടത്താൻ വേണ്ടിയാണ് പോൾസ് ഫീച്ചർ ഗൂഗിൾ മീറ്റിനുള്ളിൽ നൽകിയിരിക്കുന്നത്. ഒരു വിഷയത്തിൽ വളരെ പെട്ടെന്ന് ഫീഡ്‌ബാക്ക് ലഭിക്കുന്നതിന് ഈ സവിശേഷത ഏറെ ഉപയോഗപ്രദമാണ്.

Google Meet: ക്വ്യു&എ ഫീച്ചർ
മീറ്റിങ്ങിൽ പങ്കെടുക്കുന്ന യൂസേഴ്സിന് ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടിയുള്ള ഫീച്ചർ ആണ് ക്വ്യു & എ ഫീച്ചർ. എല്ലാ ചോദ്യങ്ങളും ഒരേ ടാബിൽ കാണാൻ കഴിയും. ഇത് കാര്യങ്ങൾ കൂടുതൽ സൌകര്യപ്രദമാക്കുന്നു. ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിക്കുന്നുവെന്നതാണ് ഫീച്ചറിന്റെ സവിശേഷത. ഗൂഗിൾ മീറ്റിലെ ഉപയോഗപ്രദമായ ഫീച്ചർ എന്ന് നിസംശയം ക്വ്യു&എ ഫീച്ചറിനെക്കുറിച്ച് പറയാൻ സാധിക്കും.

Google Meet: റെക്കോർഡിങ് ഫീച്ചർ
മീറ്റിങ് റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ മീറ്റ് ഫീച്ചറാണ് റെക്കോർഡിങ് ഫീച്ചർ. മീറ്റിങ് റെക്കോർഡ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കുന്നുവെന്നതാണ് ഫീച്ചറിന്റെ സവിശേഷത. വിദ്യാർഥികൾക്കും മറ്റും ഇത് ഏറെ ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണിത്. ക്ലാസുകളും ലെക്ചററുകളും റെക്കോർഡ് ചെയ്യാനും അവ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കാനും കഴിയുമെന്നതാണ് റെക്കോർഡിങ് ഫീച്ചർ വിദ്യാർഥികൾക്ക് ഏറെ ഗുണകരമാവാൻ കാരണം. ഇത് ഒരു പെയ്ഡ് ഫീച്ചർ ആണെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. 672 രൂപ മുതൽ വരുന്ന പ്രൈസ് റേഞ്ചുകളിൽ, ഗൂഗിൾ വർക്ക്സ്പേസ് പ്ലാനിൽ റെക്കോർഡ് ഫീച്ചർ നമ്മുടെ രാജ്യത്ത് ലഭ്യമാകും.

Google Meet: ലൈവ് ക്യാപ്ഷൻ ഫീച്ചർ
ഓൺലൈൻ മീറ്റിങ്ങുകളിൽ ചിലർ സംസാരിക്കുന്നത് എന്താണെന്ന് മറ്റുള്ളവർക്ക് പലപ്പോഴും മനസിലാകണം എന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദം ആകുന്ന ഫീച്ചർ ആണ് ലൈവ് ക്യാപ്ഷൻ സൌകര്യം. ഗൂഗിൾ മീറ്റിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയാണ് ഗൂഗിൾ മീറ്റിലെ ലൈവ് ക്യാപ്ഷൻ ഫീച്ചർ കൊണ്ട് വന്നത്. യോഗങ്ങൾ കൂടുതൽ ഫലപ്രദമായി നടത്താനും ചർച്ചകൾ സംഘടിപ്പിക്കാനും ലൈവ് ക്യാപ്ഷൻ ഫീച്ചർ സഹായിക്കുന്നു.

Google Meet: റെയ്സ് ഹാൻഡ് ഫീച്ചർ
ഗൂഗിൾ മീറ്റിൽ ആരെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ പെട്ടെന്ന് കയറി ഇടപെടുന്നതും മുന്നറിയിപ്പില്ലാതെ തന്നെ സംസാരിച്ച് തുടങ്ങുന്നതും വളരെ അരോചകമായ കാര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ് റെയ്സ് ഹാൻഡ് ഫീച്ചർ ഗൂഗിൾ മീറ്റിൽ കൊണ്ട് വന്നത്. ഒരു ഗ്രൂപ്പ് കോൺഫറൻസിൽ അല്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ ഇടപെടാനോ ചോദ്യങ്ങൾ ചോദിക്കാനോ അനുവാദം വാങ്ങാൻ ഉള്ള ഫീച്ചർ ആണ് റെയ്സ് ഹാൻഡ് ഫീച്ചർ. ഫീച്ചർ ഉപയോഗിച്ചാൽ മീറ്റിൽ മറ്റ് യൂസേഴ്സിന് അല്ലെങ്കിൽ മോഡറേറ്റർക്ക് നിങ്ങളുടെ ഭാഗത്ത് നിന്നും ഒരു റെയ്സ്ഡ് ഹാൻഡ് ഇമോജി കാണാൻ കഴിയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470