ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ജനം ഇഷ്ടപ്പെടുന്നു; കാരണം വിലക്കുറവല്ല, ഈ കിടിലൻ ഓഫർ!
ഇന്ന് ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവന ദാതാക്കളുടെ പട്ടിക എടുത്താൽ അതിൽ മുൻനിരയിൽ റിലയൻസ് ജിയോയുടെ പേര് കാണാൻ സാധിക്കും. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഇന്ത്യയിലെമ്പാടും സ്വാധീനം നേടാൻ റിലയൻസ് ജിയോയ്ക്ക് സാധിച്ചു. അതിനൊരു കാരണം വളരെ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നു എന്നത് മാത്രമല്ല.
ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് അധിക വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് 12 മാസത്തെ പ്ലാൻ തെരഞ്ഞെടുത്താൽ 13 മാസത്തെ ആനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കും. ഒരു മാസത്തെ ജിയോ ഫൈബർ സേവനം ഇവിടെ സൗജന്യമായി ലഭിക്കുന്നു. ഉപയോക്താക്കളെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു ഓപ്ഷനാണ്.

കാരണം അധിക മുതൽ മുടക്ക് ഇല്ലാതെ തന്നെ നിശ്ചിത പ്ലാനിലെ ആനുകൂല്യങ്ങൾ 30 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാൻ ജിയോയുടെ ഈ പോളിസി ഉപയോക്താവിനെ സഹായിക്കുന്നു. ഇങ്ങനെ ജിയോ നൽകുന്ന ഒരു മാസത്തെ അധിക വാലിഡിറ്റി ആനുകൂല്യം ലഭിക്കണമെങ്കിൽ ജിയോ വരിക്കാർ ഒരു കാര്യം മാത്രം ചെയ്താൽ മതി.
ഒരു വർഷത്തേക്ക് ഒരു ജിയോ പ്ലാൻ തെരഞ്ഞെടുക്കുക എന്നതാണ് ഇതിനായി ജിയോ വരിക്കാർ ചെയ്യേണ്ടത്. അതേസമയം ഒരു വർഷ പ്ലാനിൽ മാത്രമല്ല, ആറ് മാസത്തേക്കുള്ള ജിയോ പ്ലാൻ തെരഞ്ഞെടുക്കുമ്പോഴും ഈ അധിക വാലിഡിറ്റി ഓഫർ ലഭിക്കും. എന്നാൽ 30 ദിവസം എന്നതിന് പകരം ആറ് മാസത്തെ പ്ലാനിൽ 15 ദിവസത്തെ അധിക വാലിഡിറ്റിയാണ് ലഭിക്കുക.
എല്ലാ പ്ലാനുകൾക്കും അധിക വാലിഡിറ്റി ലഭ്യമാകും എന്നതാണ് റിലയൻസ് ജിയോയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ ഒരു പ്രത്യേകത. അതായത് ഏറ്റവും കുറഞ്ഞ 30 Mbps പ്ലാൻ തെരഞ്ഞെടുത്താലും വേഗത കൂടിയ 1 Gbps പ്ലാൻ തെരഞ്ഞെടുത്താലും ഈ അധിക വാലിഡിറ്റിയും ആനുകൂല്യങ്ങളും ലഭ്യമാകും.
ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ പ്രതിമാസ പ്ലാനുകൾ, ത്രൈമാസ പ്ലാനുകൾ എന്നിവയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഈ അധിക വാലിഡിറ്റി ആനുകൂല്യം ലഭ്യമാകില്ല. പ്രതിമാസം 999 രൂപ മുതൽ ആരംഭിക്കുന്ന OTT ബണ്ടിൽഡ് പ്ലാൻ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നത് ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു ഓപ്ഷനായിരിക്കും.
കൂടാതെ ജിയോയിൽ നിന്ന് സൗജന്യ സെറ്റ്-ടോപ്പ് ബോക്‌സും (STB) ഈ പ്ലാനിനൊപ്പം നേടാം. ഈ സെറ്റ്-ടോപ്പ് ബോക്‌സ് ഉപയോഗിച്ച്, ഇന്ത്യയ്ക്കുള്ളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഒടിടി ഉള്ളടക്കം ഉപയോക്താവിന് കാണാൻ കഴിയും. ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് അധികമായി പണം മുടക്കേണ്ടതില്ല എന്നതാണ് ഇതിലെ ഏറ്റവും മികച്ച നേട്ടം.

ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള ജിയോ റീട്ടെയിൽ സ്റ്റോർ വഴിയോ ഉപയോക്താക്കൾക്ക് ജിയോ ഫൈബർ കണക്ഷൻ എടുക്കാം. അതേസമയം, ഒന്നിച്ച് പണം അടയ്ക്കേണ്ടിവരും എന്നതാണ് ഈ ആനുകൂല്യം ലഭ്യമാകുന്നതിൽനിന്ന് പലരെയും അകറ്റുന്നത്. ഒറ്റയടിക്ക് ആറുമാസത്തെയോ ഒരു വർഷത്തെയോ പണം അടയ്ക്കാൻ സാധിക്കുന്നവർക്ക് മാത്രമാണ് ഈ അധികവാലിഡിറ്റി ആനുകൂല്യം ആസ്വദിക്കാൻ സാധിക്കുക.
ഉപയോക്താവിന് ഇങ്ങനെ ഒരു മാസത്തെ അധികവാലിഡിറ്റിയിൽ ആനുകൂല്യം നൽകുന്നത് ജിയോയെ സംബന്ധിച്ച് ഏറെ ലാഭകരമാണ്. കാരണം ഒന്നിച്ച് പണം മുൻകൂട്ടി അടച്ചതിനാൽ ഇടയ്ക്ക് വച്ച് ഉപയോക്താവ് മറ്റൊരു സേവനദാതാവിനെ തേടി പോകില്ല. അഥവാ പോയാലും പണം മുൻകൂർ ലഭിച്ചതിനാൽ ജിയോയ്ക്ക് അത് നേട്ടമാകുന്നു.
ഉപയോക്താവിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ അവർക്കും ഈ വാർഷിക പ്ലാൻ ലാഭകരമാണ്. കാരണം എന്തായാലും മാസാമാസം ഇന്റർനെറ്റിന് പണം അടയ്ക്കണം. ഒന്നിച്ച് ഒരു വർഷത്തേക്കുള്ള തുക അടയ്ക്കുമ്പോൾ ഒരു മാസത്തെ സേവനം സൗജന്യമായി ലഭിക്കുന്നു. 999 രൂപയുടെ പ്ലാൻ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കുന്ന ഉപയോക്താവിന് ഇതുവഴി ഒരു വർഷത്തെ ഇന്റർനെറ്റ് ചെലവിൽ 999 രൂപ ലാഭിക്കാം.


Click it and Unblock the Notifications