ചരിത്രത്തിലെ ഏറ്റവും വലിയ സെല്‍ഫിക്ക് പുറകില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍...!

ലോകത്തെ ഏറ്റവും വലിയ സെല്‍ഫി എടുത്തത് ഈയിടെയാണ്. ബംഗ്ലാദേശില്‍ ഈ സെല്‍ഫി വിരിഞ്ഞപ്പോള്‍ അതിന് പുറകിലുളള ഒരു വിന്‍ഡോസ് ഫോണാണ്. മൈക്രോസോഫ്റ്റിന്റെ ലൂമിയ 730 ഉപയോഗിച്ചാണ് ഈ ബാലി കേറാമല അവര്‍ പകര്‍ത്തിയത്.

ഏറ്റവും വലിയ സെല്‍ഫിക്ക് പുറകില്‍ വിന്‍ഡോസ് ഫോണ്‍...!

മൈക്രോസോഫ്റ്റ് ജീവനക്കാര്‍ ബംഗ്ലാദേശ് സ്വദേശികളുമായി പകര്‍ത്തിയ ഈ സെല്‍ഫി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സ്ഥിരീകരണത്തിലാണ്. 1,151 പേരാണ് ഈ മഹാ സംരഭത്തില്‍ അണിനിരന്നത്.

മൈക്രോസോഫ്റ്റ് സെല്‍ഫി ഫോണ്‍ എന്ന് വിളിക്കുന്ന ലൂമിയ 730-ലുളള ഉന്നത ഗുണനിലവാരമുളള ക്യാമര വ്യവസ്ഥപ്പെടുത്തിയ സെന്‍സറുകളും വൈഡ് ആന്‍ഗിള്‍ ശേഷിയും അടക്കമുളള സവിശേഷതകളാല്‍ സമ്പന്നമാണ്.

ഏറ്റവും വലിയ സെല്‍ഫിക്ക് പുറകില്‍ വിന്‍ഡോസ് ഫോണ്‍...!

6.7 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റെ പുറകിലുളളത്. അതേസമയം 1080 പിക്‌സലുകളില്‍ പടം പിടിക്കാവുന്ന 5 എംപി ക്യാമറയാണ് ഇതിന്റെ മുന്‍ഭാഗത്തുളളത്.

English summary
Microsoft used Windows Phone to Take the Largest Selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot