വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങളില്‍ ജോലി ചെയ്യുന്നത് കുടുംബ ജീവിതത്തെ തകര്‍ക്കുമോ?

By: Samuel P Mohan

ടെക്‌നോളജി ആസക്തി എന്നു പറയുന്നത് വളരെ യാഥാര്‍ത്ഥ്യമാണ്. ഓഫീസിലെ ജോലി എത്രമാത്രം ടെന്‍ഷനുകള്‍ ഉളവാക്കുന്നു എന്നത് നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. സ്മാര്‍ട്ട്‌ഫോണുകളെ നമ്മള്‍ വളരെയധികം ആശ്രയിക്കാറുണ്ട്.

വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങളില്‍ ജോലി ചെയ്യുന്നത് കുടുംബ

എന്നാല്‍ ഇപ്പോള്‍ പുതിയ പഠനം തെളിയിച്ചിരിക്കുകയാണ്, നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ജോലിയേയും കുടുംബ ജീവിതത്തേയും ഒരു പോലെ ബാധിക്കുമെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ (അറിലിംഗ്ടണ്‍) അസിസ്റ്റന്റ് പ്രൊഫസര്‍ വെയിന്‍ ക്രോഫോര്‍ഡ് പറയുന്നത് ഇങ്ങനെയാണ്, ' സാങ്കേതിക വിദ്യ എങ്ങനെ ഒരു തൊഴിലാളിയുടെ ജീവിതത്തെ ബാധിക്കുമെന്ന് അനേകം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇത് എങ്ങനെ ഒരു ദാമ്പത്ത്യ ജീവിതത്തെ ബാധിക്കുമെന്നും ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്'.

344 വിവാഹ ദമ്പതികളെ സര്‍വ്വേ നടത്തി

ജേര്‍ണല്‍ ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് സൈക്കോളജി (Journal Of Occupational Health Phychology) പ്രസിദ്ധീകരിച്ച പഠനത്തില്‍ 344 വിവാഹിത ദമ്പതികളിലാണ് സര്‍വ്വേ നടത്തിയത്. ഇവര്‍ക്ക് എല്ലാവര്‍ക്കും ഓഫീസിലെ ജോലി ആവശ്യങ്ങള്‍ക്കായി വീട്ടിലെ മൊബൈല്‍ ഉപകരണങ്ങളോ ടാബ്ലറ്റുകളോ ആയിരുന്നു.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഡാറ്റ ഓഫര്‍

സംഖര്‍ഷം സൃഷ്ടിക്കുമോ?

സര്‍വ്വേ ഫലം അനുസരിച്ച് കുടുംബത്തിലെ കാര്യങ്ങള്‍ നോക്കുന്ന സമയങ്ങളിലും ഓഫീസ് ജോലി ചെയ്യുകയാണെങ്കില്‍ അത് കുടുംബ ജീവിതത്തേയും അതു പോലെ നിങ്ങളുടെ ജോലിയേയും ബാധിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍ കുടുംബത്തില്‍ ഉപയോഗിക്കുമ്പോള്‍ ഒരു സംഖര്‍ഷം സൃഷ്ടിക്കപ്പെടുന്നതില്‍ അതിശയിക്കേണ്ടതില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
According to researchers, using a mobile device at home for work purposes has negative implications for the employee's work life and also on the spouse.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot