അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

ടെക്‌നോളജി ഓരോ ദിവസവും ചെല്ലുന്തോറും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിന്റെ ഫലമായി സങ്കേതങ്ങള്‍ അനുദിനം കൂടുതല്‍ ചെറുതും, കൂടുതല്‍ ശക്തിയുളളതുമായി മാറി കൊണ്ടിരിക്കുകയാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

എന്നാല്‍ ഈ മലവെളള പാച്ചിലില്‍ ഇറങ്ങിയിരിക്കുന്ന ചില സങ്കേതങ്ങള്‍ തീര്‍ത്തും ആകര്‍ഷകമാണെങ്കിലും, അവ ഇപ്പോഴും പണം കൊടുത്ത് വാങ്ങിക്കാറായിട്ടില്ല എന്ന് വിലയിരുത്താവുന്നതാണ്. ഇത്തരത്തിലുളള ഒരു പിടി ഡിവൈസുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

വീഡിയോ ഗെയിം കളിക്കുന്നതിലും, ആകാശഗംഗയിലൂടെ ഊളിയിടുന്നതിലും ഈ ഡിവൈസ് വളരെയധികം പ്രയോജനകരമാണെങ്കിലും, ഇപ്പോഴും തികവാര്‍ന്ന ഒരു ഉല്‍പ്പന്നമായി ഇത് മാറിയിട്ടില്ല. ഒക്യുലസ്, എച്ച്ടിസി എന്നിവര്‍ അടുത്ത കൊല്ലം ഇറക്കുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഇതിന് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

ഇന്റല്‍ ഇറക്കിയ 750 സീരീസിലുളള നോണ്‍-വൊളട്ടൈല്‍ മെമ്മറി എക്‌സ്പ്രസ് എസ്എസ്ഡികള്‍ അത്ഭുതപ്പെടുത്തുന്ന വേഗതയുളളവയാണ്. പക്ഷെ ഇതിന് പാകമായ പ്രൊസസ്സറും, മദര്‍ബോര്‍ഡും നിലവില്‍ വ്യാപകമായി രൂപപ്പെടാത്തതിനാല്‍ ഈ ഉല്‍പ്പന്നവും നിലവില്‍ വാങ്ങുന്നത് ആശാസ്യമല്ല.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

8 സിപിയു കോറുകള്‍ അടങ്ങിയ ആദ്യ പ്രൊസസ്സറാണ് ഇന്റലിന്റെ കോര്‍ഐ7-5960എക്‌സ്. എന്നാല്‍ ഇത്ര വേഗതയേറിയ പ്രൊസസ്സര്‍ ഉപയോഗിക്കാന്‍ പാകമായ ഗ്രാഫിക്‌സുകളോ, വീഡിയോ എഡിറ്റിങോ ഒരു സാധാരണ ഉപയോക്താവ് നിലവില്‍ കൈകാര്യം ചെയ്യുന്നില്ല.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

ഇന്റര്‍നെറ്റ് കണക്ഷന്‍ സ്മാര്‍ട്ട്‌വാച്ചുകളില്‍ ലഭിക്കാന്‍ ഫോണുമായി സമന്വയം ആവശ്യമാണ്. സെല്‍ കണക്ഷനുളള മറ്റ് വാച്ചുകള്‍ വളരെ വണ്ണം കൂടിയവയുമാണ്. മുന്തിയ ഇനം ഫോണുകളേക്കാള്‍ വില, അതായത് 200 ഡോളറില്‍ കൂടുതല്‍ വില നല്‍കി സ്മാര്‍ട്ട്‌വാച്ചുകള്‍ സ്വന്തമാക്കുക എന്നത് നിലവില്‍ ആഢംബരമായാണ് കണക്കാക്കാന്‍ സാധിക്കുക.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

1080പിക്‌സലുകളില്‍ നിന്ന് 4കെ-യിലേക്കുളള മാറ്റം അത്ര എടുത്ത് പറയത്തക്കതല്ലെന്ന് മാത്രമല്ല ഇതിന്റെ വില 600 ഡോളറില്‍ കൂടുതലാണ് എന്നതും ഈ ഡിവൈസിന് ഇപ്പോള്‍ വാങ്ങിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

ഫ്രീസിങ്ക്, ജി-സിങ്ക് എന്നിവ അവയുടെ സ്വന്തം കമ്പനികളില്‍ നിന്നുളള ജിപിയു-കളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നത് ന്യൂനതയാണ്.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

ഇത്തരം ഡിവൈസുകള്‍ ഇപ്പോഴും കലോറികള്‍ കൃത്യതയോടെ അളക്കുന്നുണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

നിലവില്‍ സ്റ്റോറുകളില്‍ ലഭ്യമല്ലാത്ത ഒരു ഉല്‍പ്പന്നത്തിന് ക്രൗഡ്ഫണ്ടിങിന്റെ പേരില്‍ പണം മുടക്കുന്നത് നിരര്‍ത്ഥകമാണ്.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

ലാപ്‌ടോപുകള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ നല്‍കുക എന്നത് നിലവില്‍ തീര്‍ച്ചയായും അനാവശ്യമായ അധിക സവിശേഷതയാണ്.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

കൈ വിരലുകളുടെ ചലനത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് പിസി നിയന്ത്രിക്കാന്‍ സാധിക്കുന്നത് തീര്‍ച്ചയായും നല്ലൊരു ആശയമാണ്. എന്നാല്‍ വിആര്‍ ഹെഡ്‌സെറ്റുകളുടേത് പോലെ ഇതും നിലവില്‍ പൂര്‍ണതയെത്തിയ ഒരു ഉല്‍പ്പന്നമായി മാറിയിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
utterly wonderful technologies you shouldn't buy yet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot