കുട്ടികളെ അപകടത്തിലാഴ്ത്തി 'വാക്വം ചലഞ്ച്' ഓൺലൈനിൽ വൈറലാവുന്നു

|

അപകടത്തിലാഴ്ത്തുന്ന മറ്റൊരു ഓണ്‍ലൈന്‍ ചലഞ്ച് വൈറലായി ഇപ്പോൾ ആളുകൾക്കിടയിൽ പ്രചരിക്കുകയാണ്. മറ്റ് ഒട്ടനവധി ചലഞ്ചുകളെ പോലെ തന്നെ ഏറെ അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നാണ് ഇത്, 'വാക്വം ചലഞ്ച്' എന്ന് വിളിക്കുന്ന ഈ ചലഞ്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് കൂടുതലും പ്രചരിക്കുന്നത്.

കുട്ടികളെ അപകടത്തിലാഴ്ത്തി 'വാക്വം ചലഞ്ച്' ഓൺലൈനിൽ വൈറലാവുന്നു

വാക്വം ചലഞ്ച്

വാക്വം ചലഞ്ച്

മുൻപ് ആളുകൾ കളിച്ചുരസിച്ചു അപകടങ്ങൾ ക്ഷണിച്ചുവരുത്തിയ കികി ചലഞ്ച് പോലെ തന്നെ ഏറെ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ് ഈ പുതിയ 'വാക്വം ചലഞ്ച്'. 'വാക്വം ചലഞ്ച്' എന്നത്, ആളുകള്‍ ഒരു വലിയ ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറിയിരിക്കുകയും വാക്വം ക്ലീനര്‍ ഉപയോഗിച്ച് ബാഗിനുള്ളിലെ വായു മുഴുവന്‍ കളയുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ ആ പ്ലാസ്റ്റിക് ബാഗ് അകത്തിരിക്കുന്ന ആളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേരുകയും തൽഫലമായി അനങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

ഓൺലൈനിൽ വൈറലാവുന്നു

ഓൺലൈനിൽ വൈറലാവുന്നു

ഇങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുതവും തമാശയുമാണ് ചലഞ്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാനുള്ള പ്രധാന കാരണം. കുട്ടികളും മുതിര്‍ന്നവരും ഈ ചലഞ്ചില്‍ പങ്കെടുക്കുന്നു എന്നത് വളരെയധികം ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. യാഹൂവിൽ നിന്നുള്ള വാർത്ത പ്രകാരം, വിദഗ്ധർ പറയുന്നത്, ഈ വൈറൽ വീഡിയോയിൽ കാണുന്ന രീതിയിൽ ശരീരത്തിന് നിയന്ത്രണം വരുത്തുന്നത് അപകടകരമാണ്, അത് സെറിബ്രൽ ഹൈപോക്സിയയിലേയ്ക്ക് നയിച്ചേക്കാമെന്നാണ്.

സെറോബ്രൽ ഹൈപോക്സിയ

സെറോബ്രൽ ഹൈപോക്സിയ

രക്തസമ്മർദ്ദം ഉണ്ടാകുന്നത് മൂലം മസ്തിഷ്കത്തിൽ ഓക്സിജൻ വിതരണം കുറയുന്ന ഒരു അവസ്ഥയാണ് സെറോബ്രൽ ഹൈപോക്സിയെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേസ് ആൻഡ് സ്ട്രോക്ക് അഭിപ്രായപ്പെട്ടു. വളരെയധികം രസകരവും തമാശയായുമാണ് സംഗതിയെങ്കിലും കാണുമ്പോള്‍ ഹാസ്യപരമാണെങ്കിലും ഇതില്‍ അപകടസാധ്യത നിറഞ്ഞുനിൽക്കുന്നത് എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

വെല്ലുവിളി അനുകരിക്കുന്നു

വെല്ലുവിളി അനുകരിക്കുന്നു

ഈ ചലഞ്ച് ചിലര്‍ തല മുഴുവന്‍ മൂടിയും ഈ വെല്ലുവിളി അനുകരിക്കുന്നു. ഇത് മുൻപ് പറഞ്ഞത് പൊലേ സെറോബ്രൽ ഹൈപോക്സിയക്ക് കാരണമാവുന്നു. മുങ്ങൽ, ചവിട്ടൽ, ശ്വാസം മുട്ടൽ എന്നിവയെല്ലാം സെറിബ്രൽ ഹൈപോക്സിയക്ക് കാരണമാവുന്നു, മിതമായ സെറിബ്രൽ ഹൈപോക്സിയയുടെ ലക്ഷണങ്ങൾ എന്നത് ഓർമ നഷ്ടപ്പെടൽ, പ്രവർത്തന ഏകോപനത്തിലെ കുറവ് എന്നിവയും ഉൾപ്പെടുന്നു.

വാക്വം ക്ലീനർ

വാക്വം ക്ലീനർ

ഒറ്റയ്ക്കുള്ളപ്പോള്‍ ഈ വെല്ലുവിളിയേറ്റെടുത്താല്‍ ചിലപ്പോള്‍ ശ്വാസം മുട്ടി മരിച്ചെന്നുവരും. അനങ്ങാന്‍ കഴിയാതെ കിടക്കേണ്ടി വന്നാല്‍ അടിയന്തിര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നേക്കാം. വാക്വം ക്ലീനർ പ്രവർത്തിപ്പിക്കുന്ന മറ്റൊരു വ്യക്തിയുടെ സഹായത്തോടെ അനേകം ആളുകൾ ഈ പ്രവണതയിൽ പങ്കാളികളാകുന്നുണ്ട്.

ഒരു വാക്വം വെല്ലുവിളി

ഒരു വാക്വം വെല്ലുവിളി

എന്നാൽ ഒരു കൗമാരക്കാരൻ ഇങ്ങനെ ഒരു വാക്വം വെല്ലുവിളി ഏറ്റെടുക്കുകയും തുടർന്ന് തൻറെ മാതാപിതാക്കൾ വന്ന് രക്ഷപ്പെടുത്തുന്നതുവരെ രണ്ടു മണിക്കൂറിലധികം ഈ ചലഞ്ച് കുടുക്കിൽ കുടുങ്ങി കിടന്നു. ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന ചലഞ്ചുകൾ മാനഹാനിക്ക് വരെ കാരണമായേക്കാം എന്നതിൽ തെല്ലും സംശയമില്ല. ഇന്റർനെറ്റിൽ വൈറലാകുന്ന ഇത്തരം വിഡിയോകൾ ആളുകളെ അത് അനുകരിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു.

Best Mobiles in India

Read more about:
English summary
The 'Vacuum Challenge' is the new trend currently sweeping the Internet. But like many other challenges that have gone viral in recent times, it is reckless and potentially dangerous. That, however, still hasn't stopped thousands of social media users and influencers from trying the challenge out and sharing videos online. The #VacuumChallenge hashtag, in fact, has inspired a flood of videos on Twitter and Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X