Home
News

5000 രൂപ സമ്മാനം, 5ജിബി ഫ്രീ ഡാറ്റ; വാല​ന്റൈൻസ് ഡേ ആഘോഷമാക്കാൻ ഓഫറുകളുമായി വിഐ!

5000 രൂപ സമ്മാനം, 5ജിബി ഫ്രീ ഡാറ്റ; വാല​ന്റൈൻസ് ഡേ ഓഫറുകളുമായി വിഐ!

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്ന ഒരു കമ്പനയുണ്ടെങ്കിൽ അ‌ത് വിഐ ആണെന്ന് പറയാം. വരിക്കാരുടെ എണ്ണത്തിൽ വിഐക്കും പിന്നിലാണ് ബിഎസ്എൻഎൽ എങ്കിലും വിഐയുടെ അ‌ത്ര സാമ്പത്തിക പ്രതിസന്ധി ബിഎസ്എൻഎൽ നേരിടുന്നില്ല. കാരണം പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ബിഎസ്എൻഎല്ലിനുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ള ടെലിക്കോം കമ്പനികൾ നൽകാൻ തയാറാകാത്ത സൗജന്യങ്ങൾ വരിക്കാർക്ക് വാരിക്കോരി നൽകുന്നതിൽ വിഐ മുന്നിലാണ്. വാലിഡായ റീച്ചാർജ് പ്ലാനുകൾ ഇല്ലാത്ത ആളുകൾക്ക് പോലും നിശ്ചിത ഇടവേളകളിൽ സൗജന്യ ഡാറ്റയും മറ്റും നൽകുന്ന വിഐയുടെ രീതിയെപ്പറ്റി നാം മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും ഇത്തവണത്തെ വാല​ന്റൈൻസ് ഡേ അ‌ടിപൊളിയാക്കാൻ വിഐ തയാറെടുത്തിരിക്കുന്നു എന്നതാണ് ഇപ്പോൾ ടെലിക്കോം രംഗത്തുനിന്ന് കേൾക്കുന്ന കൗതുകകരമായ വാർത്ത.

പ്രണയദിനം അ‌ടിപൊ​ളിയാക്കാം

പ്രണയദിനത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി ക്യാഷ് ​പ്രൈസ് സമ്മാനമായി ലഭിക്കുന്ന മത്സരങ്ങളും സൗജന്യ ഡാറ്റയും ഒ​ക്കെ പ്രഖ്യാപിച്ചാണ് വിഐ രംഗത്തെത്തിയിരിക്കുന്നത്. വിഐ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങളും മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഉണ്ടാകുക. സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിഐയുടെ മ്യൂസിക് മത്സരം അ‌രങ്ങേറുക. വിഐ ആപ്പിലെ ഹംഗാമ മ്യൂസിക്കിൽ വാല​ന്റൈൻ പ്ലേലിസ്റ്റിൽ നിന്നുള്ള വരികൾ നൽകി പാട്ട് ഏതെന്ന് വരിക്കാർ ഊഹിച്ച് പറയുന്നതാണ് മത്സരം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശരിയായ ഉത്തരം #ViLoveTunes എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് കമന്റ് ചെയ്യണം. ചോദ്യത്തിന് ശരിയായി ഉത്തരം നൽകുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 5000 രൂപയുടെ സമ്മാന വൗച്ചർ വിഐ നൽകും എന്നാണ് വാഗ്ദാനം. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിഐ ആപ്പിൽ ലഭ്യമാണ്.

5000 രൂപ സമ്മാനം, 5ജിബി ഫ്രീ ഡാറ്റ; വാല​ന്റൈൻസ് ഡേ ഓഫറുകളുമായി വിഐ!

5ജിബി സൗജന്യ ഡാറ്റ

ഇതു കൂടാതെ ഫെബ്രുവരി 14 മുമ്പ് വിഐ ആപ്പിലൂടെ റീച്ചാർജ് ചെയ്യുന്നവർക്ക് 5ജിബി അ‌ധിക ഡാറ്റ സൗജന്യമായി നൽകും എന്നും വിഐ അ‌റിയിക്കുന്നു. വിഐയുടെ 299 രൂപയുടെ പ്ലാനും അ‌തിന് മുകളിലേക്കുള്ള പ്ലാനുകളും ​റീച്ചാർജിനായി തെരഞ്ഞെടുക്കുന്നവർക്കാണ് ഈ 5ജിബി സൗജന്യ ഡാറ്റ ലഭ്യമാകുക എന്നാണ് കമ്പനി ഇപ്പോൾ അ‌റിയിക്കുന്നത്.

229 രൂപയുടെ വിഐ പ്ലാൻ

229 രൂപയുടെ വിഐ പ്ലാൻ അൺലിമിറ്റഡ് ടോക്ക്ടൈം, പ്രതിദിനം 1.5 ജിബി ഡാറ്റ,100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ 299 രൂപയുടെ പ്ലാനിൽ ഉണ്ടാകുക. വീക്കെൻഡ് റോൾഓവർ ഓപ്‌ഷൻ, ബിംഗ് ഓൾ നൈറ്റ് ഓപ്‌ഷൻ എന്നിവയും അധിക ചിലവുകളൊന്നുമില്ലാതെ 2ജിബി വരെ ബാക്കപ്പ് ഡാറ്റയും ലഭിക്കും. ഈ ആനുകൂല്യങ്ങൾക്ക് പുറമെയാകും 5ജിബി സൗജന്യ ഡാറ്റയും ലഭിക്കുക. 200 രൂപയിൽ താഴെയുള്ള തുകയുടെ റീച്ചാർജ് ചെയ്യുമ്പോൾ 2ജിബി സൗജന്യ ഡാറ്റയും വിഐ നൽകും. എന്നാൽ വിഐ ആപ്പിലൂടെ റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

5000 രൂപ സമ്മാനം, 5ജിബി ഫ്രീ ഡാറ്റ; വാല​ന്റൈൻസ് ഡേ ഓഫറുകളുമായി വിഐ!

പഴയവീഞ്ഞ് പുതിയ കുപ്പിയിൽ

ഇപ്പോൾ വാല​ന്റൈൻസ് ഡേ ഓഫറായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിഐ ആപ്പിലെ റീച്ചാർജിന് 5ജിബി ഡാറ്റ സൗജന്യമായി നൽകുന്ന ഓഫർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നേരത്തെ വിഐ നൽകിയിട്ടുള്ളതാണ്. അ‌ന്നും സമാന ഓഫർ തന്നെയാണ് വിഐ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ നിശ്ചിത തീയതി വരെ മാത്രമേ ഓഫർ ലഭ്യമാകൂ എന്ന് അ‌റിയിച്ചിരുന്നില്ല. ഇപ്പോൾ ഫെബ്രുവരി 14 വരെ വിഐ ആപ്പിലൂടെ റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് സൗജന്യ ഡാറ്റ ലഭിക്കുക എന്ന് വിഐ അ‌റിയിച്ചിട്ടുണ്ട് എന്ന വ്യത്യാസം മാത്രം.

അ‌തായത് ഈ വിഐ ഓഫർ നേരത്തെ മുതൽ ഉണ്ടായിരുന്നതാണ് എന്ന് വേണമെങ്കിൽ പറയാം. എന്തായാലും വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം ഓഫർ ആകർഷകമാണ്. കാര്യമായ പണച്ചെലവൊന്നും ഇല്ലാതെ ഒരു ഭാഗ്യപരീക്ഷണത്തിന് തയാറുള്ളവർക്ക് വിഐയുടെ മ്യൂസിക് മത്സരത്തിൽ ഒരു ​കൈ നോക്കാവുന്നതാണ്.

Best Mobiles in India

English summary
On the occasion of Valentine's Day, Vodafone Idea announced offers for subscribers to win a Rs 5,000 prize contest and 5 GB of free data. Hungama Music on the VI App is a competition where subscribers guess the song by inputting the lyrics from the Valentine's playlist. Those who want to participate should comment with their answer using the hashtag #ViLoveTunes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X