പ്രണയദിനമേ നന്ദി! 7300mAh ബാറ്ററിയുള്ള ഈ വിവോ 5G ഫോണിന് ഇപ്പോൾ 4000 രൂപ ഡിസ്കൗണ്ട് കിട്ടും
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ വാലന്റൈൻസ് സെയിൽ നടക്കുകയാണ്. ഒറ്റനോട്ടത്തിൽ ഒരുപാട് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ഉള്ളതായി തോന്നുമെങ്കിലും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുമ്പോലെ ഡിസ്കൗണ്ട് എന്ന് കാണുന്നതെല്ലാം യഥാർഥ ഡിസ്കൗണ്ട് ആയിരിക്കണമെന്നില്ല, ഉദാഹരണത്തിന് ചില മോഡലുകൾ മുൻപ് ലഭ്യമായതിനെക്കാൾ ഉയർന്ന വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, അപ്പോഴെങ്ങനെ അതിനെ ഡിസ്കൗണ്ട് എന്ന് വിളിക്കാനാകും, എന്നാൽ യഥാർഥത്തിൽ ഡിസ്കൗണ്ട് ലഭ്യമായ സ്മാർട്ട്ഫോണുകളുമുണ്ട്. അതിനാൽ അന്തിമ തീരുമാനത്തിലെത്തും മുമ്പ് വാങ്ങാനുദ്ദേശിക്കുന്ന മോഡലിന്റെ മുൻകാല വിലകളെക്കുറിച്ചൊക്കെ അന്വേഷിച്ചറിയുന്നത് അബദ്ധം ഒഴിവാക്കാൻ സഹായിക്കും. ഇപ്പോൾ വാലന്റൈൻസ് സെയിലിൽ ശരിക്കും ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളിലൊന്നാണ് വിവോ T4 5ജി (Vivo T4 5G).
കഴിഞ്ഞ വർഷം ഏപ്രിലിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ T4 5ജി, അതായത് ഈ ഫോൺ പുറത്തിറങ്ങിയിട്ട് ഏകദേശം ഒരു വർഷം ആകാറായിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമായിരുന്നു വില.

എന്നാൽ അടുത്തിടെ പല സ്മാർട്ട്ഫോണുകൾക്കും വില കൂടിയ കൂട്ടത്തിൽ വിവോ T4 5ജിയുടെ വിലയും കൂട്ടി. ഓതോ വേരിയന്റിനും 1000 രൂപ വീതമാണ് വില വർധിച്ചത്. നിലവിൽ വിവോ T4 5ജി അടിസ്ഥാന വേരിയന്റിന് 22999 രൂപയാണ് വില. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇപ്പോൾ ഈ പുതിയ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
2500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിവോ T4 5ജി ഇപ്പോൾ 20,499 രൂപ വിലയിൽ കിട്ടും. എന്നാൽ ഇതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. 4000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് വിവോ ടി4 5ജിക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 18999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും.

ഫ്ലിപ്പ്കാർട്ടിന്റെ ഈ വാലന്റൈൻസ് ഡീൽ താൽപര്യമുള്ളവർക്ക് പരിഗണിക്കാവുന്നതാണ്. 7300mAh ബാറ്ററി സഹിതം എത്തിയിട്ടുള്ള 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. ബാറ്ററി ശേഷിയിൽ മാത്രമല്ല, പെർഫോമൻസിന്റെ കാര്യത്തിലും T4 5ജി മികവ് പുലർത്തുന്നുണ്ട്, 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്.
സോണി IMX882 സെൻസറുള്ള 50MP ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോർഡിംഗ്) വിവോ T4 5ജിയിൽ ഉണ്ട്.
6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അഡ്രിനോ 720 GPU, 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും T4 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു. 90W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഇതിലെ 7300mAh ബാറ്ററി എത്തുന്നത്. 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണയും ഉണ്ട്. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








