നിലവിലെ ഏറ്റവും മികച്ച 3ജി/ 4ജി ഡാറ്റ പ്ലാനുകളുടെ യുദ്ധം!

Written By:

റിലയന്‍സ് ജിയോയുടെ 4ജി സേവനത്തിന്റെ തുടക്കം മുതല്‍ രാജ്യത്തുടനീളം 4ജി ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഈ 4ജി കണക്ടിവിറ്റി സവിശേഷതയിലൂടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളും എത്തുന്നുണ്ട്. 4ജി ഉപയോഗം മെച്ചപ്പെടുന്നതിനു പുറമേ, സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റ പ്ലാനുകളും ഉപയോഗിച്ച് ജിയോ ആനുകൂല്യങ്ങള്‍ കൂട്ടി.

നിലവിലെ ഏറ്റവും മികച്ച 3ജി/ 4ജി ഡാറ്റ പ്ലാനുകളുടെ യുദ്ധം!

ജിയോയുടെ ഈ വില കുറഞ്ഞ പ്ലനുകള്‍ കാരണം മറ്റു ടെലികോം കമ്പനികള്‍ അവരുടെ താരിഫ് പ്ലാനുകള്‍ കുറയ്ക്കുകയും ടെലികോം മേഖലയില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു. മുകേഷ് അംബാനിയുടെ ഓപ്പറേറ്റര്‍ ആറു മാസത്തേക്കാണ് സൗജന്യ പ്ലാനുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്നു മാസം കൂടി വില കുറഞ്ഞ പദ്ധിതികള്‍ നല്‍കുന്നു.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയുടെ പുതിയ 3ജി/4ജി പ്ലാനുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 244 രൂപയുടെ പ്ലാന്‍

244 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, വാലിഡിറ്റി 70 ദിവസവും. കൂടാതെ ഇതേ പാക്കില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ 300 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം.

ജിയോ 309 പ്ലാന്‍

ധന്‍ ധനാ ധന്‍ ഓഫറിന്റെ കീഴിലാണ് ജിയോ 309 രൂപയുടെ പ്ലാന്‍ നല്‍കിയിരിക്കുന്നത്. ഈ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ റോമിങ്ങ്, 100എസ്എംഎസ് പ്രതിദിനം എന്നിവയും നല്‍കുന്നു. ആദ്യത്തെ റീച്ചാര്‍ജ്ജില്‍ വാലിഡിറ്റി 84 ദിവസവും അടുത്ത റീച്ചാര്‍ജ്ജ് മുതല്‍ 28 ദിവസവുമാണ്.

ബിഎസ്എന്‍എല്‍ 333 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 333 രൂപയുടെ പ്ലാന്‍ ട്രിപ്പിള്‍ ACE SV എന്നാണ്. ഇതില്‍ 3ജിബി 3ജി ഡാറ്റ പ്രതിദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഒരിക്കല്‍ ലിമിറ്റ് കഴിഞ്ഞാല്‍ 80Kbps സ്പീഡായിരിക്കും ലിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണിലെ വൈ-ഫൈ സിഗ്നല്‍ പ്രശ്‌നം പരിഹരിക്കാം!

എയര്‍ടെല്‍ 345 പ്ലാന്‍

എയര്‍ടെല്ലിന്റെ 345 രൂപയുടെ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, വാലിഡിറ്റി 28 ദിവസവും. ഇതു കൂടാതെ സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ എതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം.

ബിഎസ്എന്‍എല്‍ 349 പ്ലാന്‍

ദില്‍ ഘോല്‍ കീ ബോല്‍ എന്ന ബിഎസ്എന്‍എല്‍ന്റെ 349 രൂപയുടെ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്നു. വാലിഡിറ്റി 28 ദിവസവും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം.

വോഡാഫോണ്‍ 346 പ്ലാന്‍

വോഡാഫോണിന്റെ 346 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതോ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 300 മിനിറ്റ് പ്രതിദിനം നല്‍കുന്നു. എന്നാല്‍ ഓരോ സര്‍ക്കിളുകളെ അടിസ്ഥാനപ്പെടുത്തി റീച്ചാര്‍ജ്ജ് വിലയില്‍ 342 രൂപ, 346 രൂപ, 352 രൂപ എന്നിവയാകുന്നു.

 

 

ബിഎസ്എന്‍എല്‍ 339 പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 339 രൂപയുടെ പ്ലാനില്‍ 3ജിബി 3ജി ഡാറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനു മുന്‍പ് ഈ പ്ലാനില്‍ 2ജിബി ഡാറ്റയായിരുന്നു പ്രതിദിനം നല്‍കിയിരുന്നത്.

ബിഎസ്എന്‍എല്‍ 395 പ്ലാന്‍

'നെഹ്‌ലെ പീ ദെഹ്‌ലെ എന്ന ബിഎസ്എന്‍എല്‍ന്റെ പ്ലാനില്‍ 395 രൂപയുെട റീച്ചാര്‍ജ്ജില്‍ 2ജിബി 3ജി ഡാറ്റ പ്രതിദിനം 71 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലേക്ക് 3000 മിനിറ്റ് ഫ്രീ കോളുകളും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 1800 മിനിറ്റ് ഫ്രീ കോളുകളും ചെയ്യാം.

എയര്‍ടെല്‍ 399 പ്ലാന്‍

എയര്‍ടെല്‍ 399 പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രിതിദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 300 മിനിറ്റ് എയര്‍ടെല്‍ ടൂ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിലേക്കും 3000 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കു കൂടിയും ചെയ്യാം. വാലിഡിറ്റി 70 ദിവസവും.

റിലയന്‍സ് ജിയോ 509 പ്ലാന്‍

ഇത് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറാണ്. ഈ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു, അതായത് 309 രൂപയുടെ പ്ലാന്‍ പോലെ ആദ്യത്തെ റീച്ചാര്‍ജ്ജില്‍. അതിനു ശേഷമുളള റീച്ചാര്‍ജ്ജില്‍ 28 ദിവസമാണ് വാലിഡിറ്റി. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് എസ്എംഎസ്, ഫ്രീ റോമിങ്ങും നല്‍കുന്നു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have compiled a list of value for money 3G or 4G data and voice call plans offered by Reliance Jio, Vodafone, BSNL, and Airtel right now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot