എന്താ ​പൈസ ​കൈയിൽ കുറവാണോ? സാരമില്ല 300 രൂപയിൽ താഴെ ചെലവ് വരുന്ന പ്ലാനുകളും എയർടെലിന് ഇഷ്ടംപോലെ ഉണ്ടല്ലോ!

|

നമ്മുടെ ഇന്ത്യയിലെ ടെലിക്കോം വരിക്കാരിൽ വലിയൊരു വിഭാഗം സാധാരണക്കാരാണ്. ആറുമാസത്തേക്കോ, ഒരു വർഷത്തേക്കോ ഒക്കെയുള്ള മൊ​ബൈൽ റീച്ചാർജ് പ്ലാനുകളോ മാസം 500 രൂപയുടെ പ്ലാനുകളോ ഒക്കെ ചെയ്യാൻ അ‌വർക്ക് സാധിച്ചെന്നുവരില്ല. കോളിങ്ങും മെസേജിങ്ങും ഡാറ്റാ ഉപയോഗവുമെല്ലാം കുറഞ്ഞ ചിലവിൽ ഓരോമാസവും എങ്ങനെയെങ്കിലും നടക്കണം എന്ന ചെറിയ ആഗ്രഹം മാത്രമാണ് സാധാരണക്കാരായ മൊ​ബൈൽ വരിക്കാർക്ക് ഉള്ളത്. അ‌ത്തരത്തിൽ മാസം കുറഞ്ഞ നിരക്ക് മാത്രം താങ്ങാൻ കഴിയുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ നിരവധി പ്ലാനുകൾ എയർടെൽ( Airtel) അ‌വതരിപ്പിച്ചിട്ടുണ്ട്.

 

300 രൂപയിൽ താഴെയുള്ള റീച്ചാർജ് പ്ലാനുകൾ

300 രൂപയിൽ താഴെയുള്ള റീച്ചാർജ് പ്ലാനുകൾ ആണ് സാധാരണ ഉപയോക്താക്കളിൽ കൂടുതൽ പേരും അ‌ന്വേഷിക്കുന്നത്. അ‌തിനൊത്ത പ്ലാനുകൾ എയർടെലിന്റെ പക്കൽ ആവശ്യത്തിന് ഉണ്ട് താനും. മുടക്കുന്ന തുകയ്ക്ക് തക്കതായ ഫലം ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്ന, 300 രൂപയിൽ താഴെമാത്രം ചിലവ് വരുന്ന ചില എയർടെൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ നോക്കാം.

എല്ലാ പ്ലാനുകളും സൗജന്യ എസ്എംഎസ്  നൽകുന്നില്ല

എയർടെല്ലിന് 300 രൂപയിൽ താഴെയുള്ള നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ടെന്ന് നാം പറഞ്ഞു. എന്നിരുന്നാലും, എല്ലാ പ്ലാനുകളും സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഡാറ്റ, വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം ഉപയോക്താക്കൾക്ക് സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്ന ഏതാനും പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

മൂന്നും വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്ലാനുകൾ
 

155 രൂപ, 179 രൂപ, 199 രൂപ, 209 രൂപ, 239 രൂപ, 265 രൂപ, 296 രൂപ, 299 രൂപ എന്നിവയാണ് 300 രൂപയിൽ താഴെ ചിലവിൽ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ സേവനങ്ങൾ മൂന്നും വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്ലാനുകൾ. 300 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകളുടെ പട്ടികയിൽ . 99 രൂപ, 109 രൂപ, 111 രൂപ എന്നിവ 200എംബി ഡാറ്റ, വോയ്‌സ് കോളിങ് എസ്എംഎസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും അ‌വ കൂടുതലായും വാലിഡിറ്റി ലക്ഷ്യമാക്കിയുള്ള പ്ലാനുകളാണ്.

സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക് ബണ്ടിലും

ഠ 155 രൂപയുടെ എയർടെൽ പ്ലാൻ: 24 ദിവസത്തേക്ക് 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക് ബണ്ടിലും ഈ 155 രൂപ പ്ലാനിനൊപ്പമുണ്ട്.


ഠ 179 രൂപയുടെ എയർടെൽ പ്ലാൻ: 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 300 എസ്എംഎസ് എന്നിവ 179 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.ഇതിനു പുറമെ സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക് ബണ്ടിലും ഈ പ്ലാനിനൊപ്പം ഉണ്ട്.

'യേശുക്രിസ്തു' ട്വിറ്ററിലെ വെരി​ഫൈഡ് യൂസർ; ഫോളോ ചെയ്യാൻ ഇടിച്ചുകയറി ജനം!'യേശുക്രിസ്തു' ട്വിറ്ററിലെ വെരി​ഫൈഡ് യൂസർ; ഫോളോ ചെയ്യാൻ ഇടിച്ചുകയറി ജനം!

ഠ 199 രൂപയുടെ എയർടെൽ പ്ലാൻ

ഠ 199 രൂപയുടെ എയർടെൽ പ്ലാൻ: അ‌ടുത്തിടെ എയർടെൽ അ‌വതരിപ്പിച്ച പ്ലാൻ ആണ് 199 രൂപയുടേത്. 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 30 ദിവസത്തേക്ക് 300 എസ്എംഎസ് എന്നിവയും സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ഈ പ്ലാനിനൊപ്പമുള്ള ആനുകൂല്യങ്ങളായി ചേർത്തിരിക്കുന്നു.

ഠ 209 രൂപയുടെ എയർടെൽ പ്ലാൻ

ഠ 209 രൂപയുടെ എയർടെൽ പ്ലാൻ: 1 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 21 ദിവസത്തേക്ക് 100 എസ്എംഎസ്/പ്രതിദിനം എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ഇതിനു പുറമെ ഹെലോട്യൂൺ, വിങ്ക് മ്യൂസിക്ക് സേവനങ്ങളും ആസ്വദിക്കാം.

ഠ 239 രൂപയുടെ എയർടെൽ പ്ലാൻ: ഭാരതി എയർടെല്ലിൽ നിന്നുള്ള 239 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 24 ദിവസത്തേക്ക് 1 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും നൽകുന്നു. സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ഇതിൽ ഉൾപ്പെടുന്നു.

500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ

ഠ 265 രൂപയുടെ എയർടെൽ പ്ലാൻ

ഠ 265 രൂപയുടെ എയർടെൽ പ്ലാൻ: 265 രൂപ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 1 ജിബി പ്രതിദിന ഡാറ്റ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസും എന്നിവ ലഭിക്കും. ഹലോട്യൂൺസിന്റെയും വിങ്ക്മ്യൂസിക്കിന്റെയും അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിനൊപ്പം ചേർത്തിരിക്കുന്നു.

ഠ 296 രൂപയുടെ എയർടെൽ പ്ലാൻ

ഠ 296 രൂപയുടെ എയർടെൽ പ്ലാൻ: 296 രൂപയുടെ പ്ലാനിൽ 30 ദിവസ വാലിഡിറ്റിയും 25 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ഉണ്ട്. അപ്പോളോ 24/7 സർക്കിൾ, ഫാസ്‌ടാഗ്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം 100 രൂപ ക്യാഷ്‌ബാക്കും അ‌ധിക ആനുകൂല്യങ്ങളായി ലഭിക്കും.

ആഹാ കൊള്ളാമല്ലോ! ഏറെനാളുകൾക്ക്ശേഷം പുതു രൂപത്തിൽ തിരിച്ചെത്തിയ ഉഗ്രൻ എയർടെൽ പ്ലാൻആഹാ കൊള്ളാമല്ലോ! ഏറെനാളുകൾക്ക്ശേഷം പുതു രൂപത്തിൽ തിരിച്ചെത്തിയ ഉഗ്രൻ എയർടെൽ പ്ലാൻ

ഠ 299 രൂപയുടെ എയർടെൽ പ്ലാൻ

ഠ 299 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും 28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങുമാണ് 299 രൂപയുടെ ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിനൊപ്പം ഉൾപ്പെടുന്ന അ‌ധിക ആനുകൂല്യങ്ങൾ.

Best Mobiles in India

English summary
Airtel has several prepaid plans under Rs. 300. However, not all of these plans provide free SMS benefits. Airtel plans with data, calling, and SMS for less than Rs. 300 are Rs. 155, Rs. 179, Rs. 199, Rs. 209, Rs. 239, Rs. 265, and Rs 296.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X