മുളന്തണ്ടില്‍ സംഗീതവുമായി മലയാളി ബാന്‍ഡ്; കാണാതിരിക്കരുത് ഈ വീഡിയോ...

Posted By:

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവതരിച്ച, മണ്ണിന്റെ മണമുള്ള ഒരു സംഗീത വീഡിയോ. വയലി ബാംബൂ ബാന്‍ഡ് എന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നു രൂപം കൊടുത്ത ബാന്‍ഡ് അവരുടെ പ്രചരണാര്‍ഥം ഇറക്കിയ ഫോള്‍ക് സീക്രട്ട് മ്യുസിക് പ്രൊജക്റ്റ് എന്ന വീഡിയോ ആണ് തരംഗമായിക്കൊണ്ടിരിക്കുന്നത്.

മുളകൊണ്ട് ഉണ്ടാക്കിയ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ് വയലി ബാംബു ബാന്‍ഡ് സംഗീതത്തിന് പുതിയ സ്വരമാധുര്യം നല്‍കുന്നത്. ഇവരടെ ബാന്‍ഡിന് പ്രചാരം നല്‍കുന്നതിനായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

2004-ല്‍ ആണ് വയലി രൂപംകൊള്ളുന്നത്. നാടന്‍ കലകളെ സ്‌നേഹിക്കുന്ന വള്ളുവനാട്ടിലെ ഒരു സംഘം ചെറുപ്പക്കാരായിരുന്നു ഇതിനു പിന്നില്‍. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് ഇവരെല്ലാവരും വരുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ ചെറുപ്പക്കാര്‍ ബാന്‍ഡ് യാദാര്‍ഥ്യമാക്കിയത്.

വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച വയലി ബാംബു ബാന്‍ഡിന് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. എന്താണ് വയലി ബാംബു ബാന്‍ഡ് എങ്ങനെയാണ് അവരുടെ സംഗീതം വേറിട്ടുനില്‍ക്കുന്നത് എന്നും അറിയാന്‍ ഫോള്‍ക് സീക്രട്ട് മ്യൂസിക് പ്രൊജക്റ്റ് എന്ന ഈ വീഡിയോ കണ്ടുനോക്കു.

<center><iframe width="100%" height="360" src="//www.youtube.com/embed/IQUkFMNMKpA?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot