Home
News

ഡാറ്റ എത്ര കിട്ടിയാലും മതിയാവില്ലല്ലേ! എന്നാൽ വിഐയുടെ ഈ പ്ലാൻ ഡാറ്റ വാരിക്കോരി തരും

വോഡഫോൺ ഐഡിയ (വിഐ) ഉപയോക്താക്കൾക്കായി അതിൻ്റെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന്, രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൾ ഒന്നിനെ കുറിച്ച് ആണ് നമ്മൾ പരിചയപ്പെടുന്നത്. അത് മാത്രമല്ല, വിഐയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 2 ജിബി പ്രതിദിന ഡാറ്റ ഓപ്ഷൻ കൂടി ആണ് ഈ പ്ലാൻ. ഈ ലേഖനത്തിൽ സംസാരിക്കുന്ന വിഐയിൽ നിന്നുള്ള പ്ലാനിന് 365 രൂപ ആണ് വില. ഈ 365 രൂപയുടെ പ്ലാനിൽ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് ഒപ്പം പ്രതിദിന ഡാറ്റയും ലഭിക്കും.

ജിയോ, എയർടെൽ എന്നിവയിൽ നിന്നുള്ള 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി വിഐയിൽ നിന്നുള്ള 365 രൂപ പ്ലാൻ 5ജി വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഇപ്പോഴും നിങ്ങൾക്ക് 5ജി നഷ്‌ടപ്പെടുത്താതിരിക്കാൻ പര്യാപ്തമാണെന്ന് നിങ്ങൾ കണ്ടെത്തും. നമുക്ക് പ്ലാനിന്റെ വിശദാംശങ്ങളെ കുറിച്ച് പരിശോധിക്കാം.

വിഐയുടെ ഈ പ്ലാൻ ഡാറ്റ വാരിക്കോരി തരും

വോഡഫോൺ ഐഡിയയുടെ ഏറ്റവും താങ്ങാനാവുന്ന 365 രൂപയുടെ 2 ജിബി പ്രതിദിന ഡാറ്റ പ്ലാൻ: വോഡഫോൺ ഐഡിയയുടെ 365 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉണ്ട്. ഈ പ്ലാനിൻ്റെ സേവന കാലാവധി 28 ദിവസം മാത്രമാണ്. Binge All Night, Weekend Data Rollover, Data Delights തുടങ്ങിയ കാര്യങ്ങൾ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

Binge All Night ഓഫർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 12 AM മുതൽ 6 AM വരെ പരിധി ഇല്ലാത്ത 4ജി ഡാറ്റ ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യം, ഉപയോക്താക്കൾക്ക് പ്രവൃത്തി ദിവസങ്ങൾ മുതൽ വാരാന്ത്യങ്ങൾ വരെ ശേഷിക്കുന്ന FUP (ന്യായമായ ഉപയോഗ നയം) ഡാറ്റ ഉപയോഗിക്കുന്നത് തുടരാൻ അനുവദിക്കുന്നു. കൂടാതെ ഡാറ്റാ ഡിലൈറ്റുകൾക്ക് ഒപ്പം, ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി ബാക്കപ്പ് എമർജൻസി ഡാറ്റ ലഭിക്കും.

365 രൂപയുടെ പ്ലാൻ അടുത്തിടെ ആണ് കമ്പനി അവതരിപ്പിച്ചത്. കുറച്ച് കാലത്തേക്ക് വേണ്ടി ധാരാളം ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതൊരു മികച്ച പ്ലാൻ ആണ്. വോഡഫോൺ ഐഡിയയും അടുത്ത് തന്നെ കൂടുതൽ 4ജി സൈറ്റുകളും 5ജിയും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 1.2 ബില്യൺ ആളുകൾക്ക് 4ജി കവറേജ് നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം.

വിഐ ഹീറോ ക്യാറ്റഗറിയിൽ നിരവധി പ്ലാനുകൾ ഉണ്ട്. വിഐ ഹീറോ 407 രൂപ പ്ലാനിൽ SunNxt സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യവും ഉൾപ്പെടുന്നു. പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ആണ് വാഗ്ദാനം ചെയ്യുന്നത്.

പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. ഉപയോക്താക്കൾക്ക് SunNxt ടിവി + മൊബൈലിലേക്ക് 30 ദിവസത്തെ ആക്‌സസ് ആസ്വദിക്കാനാകും. അധിക ഹീറോ ആനുകൂല്യങ്ങളിൽ Binge All Night, Weekend Data Rollover, Data Delights, Vi Guarantee എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാവുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vodafone offers the best plans for Idea users under its prepaid portfolio. Today, we are going to take a look at one of the best 2GB daily data plans available in the country. Not only that, this plan is also the cheapest 2GB daily data option from VI. The plan from VI mentioned in this article is priced at Rs 365. This Rs 365 plan comes with daily data along with other benefits including VI Hero unlimited benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X