തളരരുത് രാമൻകുട്ടി തളരരുത്! വിഐ 5ജിയും ബിഎസ്എൻഎൽ 4ജിയും ഇനി എങ്ങോട്ട്?
വിഐയും (Vi) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL) മറ്റെല്ലാ ദിവസവും വാർത്തകളിൽ ഇടം നേടാറുണ്ട്. ബുദ്ധിമുട്ടുന്ന രണ്ട് ടെലികോം ഓപ്പറേറ്റർമാർക്കും തങ്ങളുടെ ഉപഭോക്താക്കൾ റിലയൻസ് ജിയോയിലേക്കും ഭാരതി എയർടെല്ലില്ലെക്കും മാറുന്നതിനാൽ ഉപഭോക്താക്കളേ ക്രെമേണ നഷ്ടമാകുകയാണ്. അത് തടയാൻ, വിഐക്ക് കാപെക്‌സ് ലെവലുകൾ വർദ്ധിപ്പിക്കുകയും അതിൻ്റെ 4 ജിയുടെ സാന്നിധ്യം വിപുലീകരിക്കുകയും കഴിയുന്നത്ര വേഗം 5 ജി സമാരംഭിക്കുകയും വേണം.
മറുവശത്ത്, ബിഎസ്എൻഎൽ ഇപ്പോഴും അതിൻ്റെ 4ജി ലോഞ്ചിനെ കുറിച്ചുള്ള ആലോചനയിലാണ്. 4 ജി, 5 ജി എന്നിവ പുറത്തിറക്കാൻ ബിഎസ്എൻഎല്ലിനോട് ഹോംഗ്രോൺ അല്ലെങ്കിൽ തദ്ദേശീയമായ സാങ്കേതികവിദ്യ മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ചെയ്യുന്നത് അത് തന്നെ ആണെങ്കിലും, ഈ സാങ്കേതിക വിദ്യ പരീക്ഷിച്ച ഒരു ടെലികോം കമ്പനികളും ഇല്ലാത്തതിനാൽ, ഈ പ്രക്രിയയ്ക്ക് സർക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു.

വിഐയുടെ 5 ജി റോളൗട്ട് നാല് സർക്കിളുകളിൽ പ്രവർത്തനം ആരംഭിച്ചു എന്ന് ടെലികോം സ്ഥിരീകരിച്ചിരുന്നു. എന്നാൽ അത് മിനിമം റോൾഔട്ട് ബാധ്യതകൾ നിറവേറ്റുന്നതിന് വേണ്ടിയുള്ളതാണ് അതായത് ഇപ്പോഴും വിഐ പൂർണ്ണമായി നിറവേറ്റിയിട്ടില്ല എന്നതാണ്. പ്രധാന 5 ജി റോൾഔട്ട് ആറ് മാസത്തിന് ശേഷമേ വരൂ എന്ന 2024 സാമ്പത്തിക വർഷത്തിലെ Q4 എർണിങ്സ് കോളിൽ വിഐയുടെ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു.
മിക്ക ടെലികോം കമ്പനികളുടെയും പ്രശ്നം 5ജി ധനസമ്പാദനമാണ് (monetisation). അതിനാൽ, 5 ജി അവതരിപ്പിക്കാൻ വിഐയ്ക്ക് തിടുക്കമില്ല. എന്നിരുന്നാലും, ഒരു ഓഫറായി 5 ജി ഇല്ലാത്തത് വിഐയെ തീർച്ചയായും ദോഷകരമായി ബാധിക്കും. കാരണം ഉയർന്ന ശമ്പളമുള്ള ഉപഭോക്താക്കൾ ഒരു സാധ്യതയുള്ള നെറ്റ്‌വർക്ക് സേവന ദാതാവായി ജിയോയെയോ എയർടെലിനെയോ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. എന്തെന്നാൽ ഈ ടെലികോം തങ്ങളുടെ ഉയർന്ന ശമ്പളമുള്ള ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5 ജി വാഗ്ദാനം ചെയ്യുന്നു.
4 ജി നെറ്റ്‌വർക്കുകൾക്ക് പാൻ-ഇന്ത്യ സേവനം ഇല്ലാത്തതിനാൽ ബിഎസ്എൻഎല്ലിന് ഉപഭോക്താക്കളെ നഷ്‌ടപ്പെടുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഈ ടെലികോം അടുത്ത 18 മാസത്തിനുള്ളിൽ 1 ലക്ഷം സൈറ്റുകളിൽ 4 ജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം 2026ന് മുമ്പ് 1 ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎല്ലിൻ്റെ 4G ഉണ്ടായിരിക്കും. എന്നാലും, പാൻ-ഇന്ത്യ കവറേജിനെ സംബന്ധിച്ചിടത്തോളം മൊത്തത്തിലുള്ള മൊബൈൽ സൈറ്റുകളുടെ എണ്ണം ഇപ്പോഴും കുറവാണ്.
എന്നിരുന്നാലും, ആഭ്യന്തര 5 ജി സേവനങ്ങൾ നൽകാൻ ബിഎസ്എൻഎൽ ശ്രമിക്കും. ബിഎസ്എൻഎല്ലിൻ്റെ 4 ജി വളരെ വൈകിയാണ് വരുന്നത് എന്ന് നേരത്തെ തന്നെ പല തവണയായി ഗിസ്‌ബോട്ടിന്റെ ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്. വിഐയെ സംബന്ധിച്ചിടത്തോളം, എജിർ (ക്രമീകരിച്ച മൊത്ത വരുമാനം) കുടിശ്ശികയുടെ തെറ്റായ കണക്കുകൂട്ടലിൽ ഗവൺമെൻ്റിന് കൂടുതൽ ഇക്വിറ്റി നൽകുകയും സുപ്രീം കോടതിയിൽ നിന്ന് ഇളവ് നേടുകയും ചെയ്യുന്നതിലൂടെ അതിൻ്റെ കുടിശ്ശിക കുറയുന്ന സാഹചര്യം ഉണ്ടായാൽ കാര്യങ്ങൾ മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








