Home
News

VI സിം കളയാൻ വരട്ടെ! കോഴിക്കോട്, കൊച്ചി, മലപ്പുറം, തിരുവനന്തപുരം... 23 നഗരങ്ങളിൽക്കൂടി VI 5G വരുന്നു

ഇന്ത്യൻ ടെലിക്കോം രംഗത്തെ മൂന്നാമത്തെ വലിയ കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ 5ജി വ്യാപനത്തിന്റെ അ‌ടുത്ത ഘട്ടം പ്രഖ്യാപിച്ചു. 23 നഗരങ്ങളിൽക്കൂടി ഉടൻ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വിഐ അ‌റിയിച്ചിരിക്കുന്നത്. നിലവിൽ മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു, ചണ്ഡീഗഡ്, പട്ന എന്നിവിടങ്ങളിൽ മാത്രമാണ് വിഐ 5ജി അ‌വതരിപ്പിച്ചിട്ടുള്ളത്. അ‌ടുത്ത ഘട്ടമായി മുൻഗണനാ സർക്കികളുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 5ജി വ്യാപനമാണ് വിഐ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 5ജി ലഭ്യമാക്കാൻ പോകുന്ന 23 നഗരങ്ങളുടെ പേരുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

അ‌ടുത്ത ഘട്ടമായി ഉടൻ വിഐ 5ജി ലഭ്യമാകാൻ പോകുന്ന 23 ഇന്ത്യൻ നഗരങ്ങളിൽ കേരളത്തിൽ നിന്ന് നാല് നഗരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, മലപ്പുറം, തിരുവനന്തപുരം എന്നിവയാണ് അ‌വ. വിഐക്ക് വളരെ വരിക്കാരുള്ള ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം സർക്കിളാണ് കേരളം. അ‌തിനാൽത്തന്നെ പുതിയ ലിസ്റ്റിൽ കേരളത്തിന് കാര്യമായ പ്രാധാന്യം കിട്ടിയിട്ടുണ്ട്.

VI സിം കളയാൻ വരട്ടെ! VI 5G വരുന്നു, കോഴിക്കോട്, കൊച്ചി, മലപ്പുറം...

പുതിയതായി വിഐ 5ജി ലഭ്യമാകാൻ പോകുന്ന 23 പുതിയ നഗരങ്ങളിൽ കേരളത്തിലെ കോഴിക്കോട്, കൊച്ചി, മലപ്പുറം, തിരുവനന്തപുരം എന്നീ നഗരങ്ങൾക്ക് പുറമേ അഹമ്മദാബാദ്, ആഗ്ര, ഔറംഗാബാദ്, ഡെറാഡൂൺ, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മധുരൈ, മീററ്റ്, നാഗ്പൂർ, നാസിക്, പൂനെ, രാജ്കോട്ട്, സോണെപട്ട്, സൂററ്റ്, സിലിഗുരി, വഡോദര, വിശാഖപട്ടണം എന്നിവയും ഉൾപ്പെടുന്നു.

ഈ പ്രദേശങ്ങളിൽ 5ജി പ്രഖ്യാപനം വരുന്നതോടെ ഇവിടങ്ങളിലെ 5ജി ഫോണുള്ള വിഐ വരിക്കാർക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും. എന്നാൽ അ‌തിന് 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടതുണ്ട്. "Vi 5G ലോഞ്ച് അ‌തിവേഗം മുന്നേറുകയാണ്. Vi 5G ലഭ്യമായ മേഖലകളിളെ 70 ശതമാനത്തിലധികം പേർ ഇതിനകം Vi-5ജി നെറ്റ്വർക്കിന്റെ നേട്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇത് അ‌നുകൂല സാഹചര്യത്തിന്റെയും വർദ്ധിച്ചുവരുന്ന ഡിമാൻഡിന്റെയും വ്യക്തമായ സൂചകമാണ്''- എന്ന് വിഐ പറയുന്നു.

VI സിം കളയാൻ വരട്ടെ! VI 5G വരുന്നു, കോഴിക്കോട്, കൊച്ചി, മലപ്പുറം...

4G, 5G ഇൻഫ്രാസ്ട്രക്ചറുകളുടെ സംയോജനം സുഗമമാക്കുന്നതിന്റെ ഭാഗമായി നെറ്റ്‌വർക്ക് പെർഫോമൻസും ഊർജ്ജ കാര്യക്ഷമതയും ഒപ്റ്റിമൈസ് ചെയ്യുന്നതിനായി, AI-യിൽ പ്രവർത്തിക്കുന്ന സെൽഫ്-ഓർഗനൈസിംഗ് നെറ്റ്‌വർക്ക്സ് (SON) വിഐ നടപ്പിലാക്കി വരുന്നുണ്ട്. ഇതിനായി നോക്കിയ, എറിക്‌സൺ, സാംസങ് തുടങ്ങി ആഗോള കമ്പനികളുമായി വിഐ സഹകരിച്ച് പ്രവർത്തിക്കുന്നു.

തങ്ങളുടെ നെറ്റ്വർക്ക് ഘട്ടം ഘട്ടമായി 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് വിഐ പറയുന്നത്. "ആറ് മാസത്തിനുള്ളിൽ 1 ലക്ഷം പുതിയ ടവറുകൾ" എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും വിഐ പറയുന്നുണ്ട്. ''ഞങ്ങളുടെ 5G വിക്ഷേപണം ഘട്ടം ഘട്ടമായി പുരോഗമിക്കുന്നു, കൂടുതൽ ഉപയോക്താക്കളിലേക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി എത്തിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്'' എന്നും വിഐ പറയുന്നുണ്ട്.

വിഐയെ സംബന്ധിച്ചിടത്തോളം 5ജി വ്യാപനം ഇനിയും ​വൈകിയാൽ ബിഎസ്എൻഎല്ലിനും പിന്നിലായിപ്പോകും. എല്ലാ മാസവും നിരവധി വരിക്കാർ വിഐ സിം ഉപേക്ഷിക്കുകയും മറ്റ് കമ്പനികളി​ലേക്ക് പോകുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 5ജി സേവനങ്ങളുടെ അ‌ഭാവമാണ്. ബിഎസ്എൻഎൽ സെപ്റ്റംബറോടെ 5ജി വ്യാപനം അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

VI സിം കളയാൻ വരട്ടെ! VI 5G വരുന്നു, കോഴിക്കോട്, കൊച്ചി, മലപ്പുറം...

നിലവിൽ ടെലിക്കോം മേഖലയിലെ മത്സരത്തിൽ പിന്തള്ളപ്പെടാതിരിക്കാൻ വിഐക്ക് എത്രയും വേഗം 5ജി വ്യാപനം നടത്തേണ്ടത് അ‌നിവാര്യമാണ്. ഇതിലൂടെ വരിക്കാർ കൊഴിഞ്ഞുപോകുന്നതിന് തടയിടാൻ വിഐക്ക് കഴിയും. മാത്രമല്ല തിരിച്ചുവരവിനുള്ള ഏക സാധ്യതയും 5ജി സേവനങ്ങളുടെ വ്യാപനമാണ്. ബിഎസ്എൻഎൽ കൂടി അ‌തിവേഗം 5ജി വ്യാപനം നടത്തിക്കഴിഞ്ഞാൽ വിഐയുടെ നില കൂടുതൽ പ്രശ്നത്തിലാകും. അ‌ത് ഒഴിവാക്കാൻ പരമാവധിയിടങ്ങളിൽ വേഗത്തിൽ 5ജി എത്തിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
As part of the VI 5G expansion, 5G will soon be introduced in Kozhikode, Kochi, Malappuram and Thiruvananthapuram. The next phase of 5G will be rolled out in a total of 23 cities. These include Ahmedabad, Agra, Aurangabad, Dehradun, Indore, Jaipur, Kolkata, Lucknow, Madurai, Meerut, Nagpur, Nashik, Pune, Rajkot, Sonepat, Surat, Siliguri, Vadodara and Vizag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X