ജിയോ, എയർടെൽ, വിഐ: 300 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ
കൊവിഡ് നിയന്ത്രണങ്ങൾ ഏതാണ്ട് ഒഴിവായിരിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. പുതിയ വകഭേദവും ഒപ്പമുള്ള നിയന്ത്രണങ്ങളും ഒക്കെ വീണ്ടും ചർച്ചകളിൽ നിറയുന്നുണ്ട്. ഇതിനാൽ തന്നെ കൊവിഡ് കാലം സൃഷ്ടിച്ച ദൈനം ദിന ഡാറ്റ ആവശ്യകതകളിലെ കുതിച്ച് കയറ്റം അങ്ങനെ തന്നെ നിലനിൽക്കുന്നു. ഭൂരിഭാഗം പ്രൊഫഷണലുകളും ഇപ്പോഴും വീടുകളിൽ നിന്നും വർക്ക് ഫ്രം വ്യവസ്ഥയിൽ ജോലി ചെയ്യുന്നു. ഓൺലൈൻ പഠനവും കൂടുതൽ സജീവമായ കാലത്താണ് നാം ജീവിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ നാം നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഡാറ്റ പ്ലാനുകളുടെ ആവശ്യകത വളരെക്കൂടുതലാണ്.

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ അടുത്തിടെ തങ്ങളുടെ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചിരുന്നു. റിലയൻസ് ജിയോ 20 ശതമാനമാണ് നിരക്കുകളിൽ വരുത്തിയ വർധനവ്. അതേസമയം വിഐയും എയർടെലും 25 ശതമാനവും തങ്ങളുടെ നിരക്കുകളിൽ വർധനവ് വരുത്തി. പുതിയ നിരക്കുകളിൽ യൂസേഴ്സിന് ഏറ്റവും അനുയോജ്യമായ ചില പ്ലാനുകളാണ് നാം ഇന്ന് പരിശോധിക്കുന്നത്. താങ്ങാനാവുന്ന നിരക്കുകളിൽ ലഭ്യമാകുന്ന മികച്ച പ്ലാനുകളാണ് എല്ലാവർക്കും ആവശ്യം. അത്തരത്തിൽ യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന 300 രൂപയിൽ താഴെയുള്ള പ്ലാനുകൾ പരിശോധിക്കാം. ഈ പ്ലാനുകൾ നിങ്ങൾ നൽകുന്ന പണത്തിന് മൂല്യം നൽകുന്നവയാണെന്നതും പ്രത്യേകതയാണ്. ഈ പ്ലാനുകളെക്കുറിച്ച് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ജിയോ - 299 രൂപയുടെ പ്ലാൻ
റിലയൻസ് ജിയോയുടെ 299 രൂപ പ്ലാൻ ഈ റേഞ്ചിൽ ലഭ്യമായതിൽ മികച്ച പ്ലാനുകളിൽ ഒന്നാണ്. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ജിയോയുടെ 299 രൂപ പ്ലാൻ വരുന്നത്. പ്രതിദിനം 2 ജിബി വീതം വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 56 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. 299 രൂപ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഓഫർ ചെയ്യുന്നു. ജിയോമാർട്ടിൽ 20 ശതമാനം ക്യാഷ്ബാക്ക് ഓഫറും പ്ലാനിന് ഒപ്പം ലഭിക്കുന്നു. ജിയോമാർട്ട് ക്യാഷ്ബാക്ക് ഓഫറിന്റെ ഭാഗമായി ജിയോയുടെ പ്രീപെയ്ഡ് വരിക്കാർക്ക് 200 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

ജിയോ - 239 രൂപയുടെ പ്ലാൻ
റിലയൻസ് ജിയോയുടെ 239 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ വീതം വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 42 ജിബി ഡാറ്റ പ്ലാനിൽ ലഭ്യമാകുന്നു. 239 രൂപ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നുണ്ട്. മാത്രമല്ല ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും റിലയൻസ് ജിയോയുടെ 239 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ - 199 രൂപയുടെ പ്ലാൻ
റിലയൻസ് ജിയോയുടെ 199 രൂപയുടെ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് 199 രൂപ പ്ലാൻ ഓഫർ ചെയ്യുന്നത്. 199 രൂപയുടെ പ്ലാനിൽ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 34.5 ജിബി ഡാറ്റ ലഭ്യമാകും. ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും റിലയൻസ് ജിയോയുടെ 199 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

എയർടെൽ - 299 രൂപയുടെ പ്ലാൻ
എയർടെലിന്റെ 299 രൂപ പ്ലാൻ 28 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ ഓഫർ ചെയ്യുന്നുണ്ട്. ആകെ മൊത്തം 42 ജിബി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് ലഭ്യമാകുക. എയർടെലിന്റെ 299 രൂപ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ 30 ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ, ഫാസ്‌ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഷാ അക്കാദമി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഓഫർ ചെയ്യുന്നു.

എയർടെൽ - 209 രൂപയുടെ പ്ലാൻ
എയർടെലിന്റെ 209 രൂപ പ്ലാൻ 21 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ആകെ മൊത്തം 21 ജിബി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് ലഭ്യമാകുക. 209 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും എയർടെൽ ഓഫർ ചെയ്യുന്നുണ്ട്.

എയർടെൽ - 155 രൂപയുടെ പ്ലാൻ
എയർടെലിന്റെ 155 രൂപ പ്ലാൻ 24 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ആകെ മൊത്തം 24 ജിബി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് ലഭ്യമാകുന്നത്. 155 രൂപ പ്ലാനിന്റെ കൂടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ലഭ്യമാകും. ഒപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

വിഐ - 299 രൂപയുടെ പ്ലാൻ
വിഐയുടെ 299 രൂപ പ്ലാൻ 28 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ ഓഫർ ചെയ്യുന്നു. ആകെ മൊത്തം വാലിഡിറ്റി കാലയളവിൽ 42 ജിബി ഡാറ്റയാണ് വിഐ ഉപയോക്താക്കൾക്ക് നൽകുന്നത്. പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, 2 ജിബി വരെ ബാക്കപ്പ് ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾ ഓവർ സൗകര്യം, വിഐ സിനിമകളിലേക്കും ടിവിയിലേക്കും സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും വിഐ ഓഫർ ചെയ്യുന്നുണ്ട്.

വിഐ 199 രൂപയുടെ പ്ലാൻ
വോഡഫോൺ ഐഡിയയുടെ 199 രൂപ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. പ്ലാൻ യൂസേഴ്സിന് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു, വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 18 ജിബി ഡാറ്റ യൂസേഴ്സിന് ലഭ്യമാകുന്നു. പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, വിഐ സിനിമകളിലേക്കും ടിവിയിലേക്കും സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും വിഐ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications








