ജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യും

|

രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും 4ജി സേവനങ്ങൾ നൽകുന്ന മൂന്ന് ടെലിക്കോം കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്, റിലയൻസ് ജിയോയും ഭാരതി എയർടെലും വിഐയുമാണീ കമ്പനികൾ. ഈ മൂന്ന് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങളാണ്. ഇന്ത്യൻ ടെലിക്കോം സെക്ടറിന്റെ സിംഹഭാഗവും ഇവർ മൂന്ന് പേരും കയ്യടക്കി വച്ചിരിക്കുകയും ചെയ്യുന്നു.

 

5ജി റോൾ ഔട്ട്

ജിയോയ്ക്കും എയർടെലിനും വിഐയ്ക്കും ദശലക്ഷക്കണക്കിന് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ ഉണ്ട്. തങ്ങളുടെ ഉപയോക്താക്കൾക്ക് ഈ കമ്പനികൾ 4ജി സേവനങ്ങളും നൽകുന്നു. 2ജി സേവനങ്ങൾ യൂസ് ചെയ്യുന്ന ദശലക്ഷക്കണക്കിന് യൂസേഴ്സും ഇന്ത്യയിൽ ഉണ്ട്. രാജ്യത്ത് 5ജി റോൾ ഔട്ട് ഏതാണ്ട് അടുത്തിരിക്കുന്ന സമയമാണ്. എന്നാൽ ഈ കമ്പനികൾ 5ജി സേവനങ്ങൾ വേണ്ടെന്ന് വച്ചാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

ടെലിക്കോം കമ്പനികൾ

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പോകാൻ സാധ്യതയില്ല എന്നത് ഉറപ്പുള്ള കാര്യമാണ്. എന്നാൽ തന്നെയും രാജ്യത്തെ ടെലിക്കോം സെക്ടറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ അത്തരം ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു. 5ജി ബാൻഡുകൾ, വില, ലേലം എന്നിവയെക്കുറിച്ചെല്ലാം വലിയ രീതിയിലുളള ചർച്ചകൾ പുരോഗമിക്കുകയാണ്.

ബാൻഡുകൾ
 

ബാൻഡുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത് വളരെ ഉയർന്ന നിരക്കാണെന്ന് കമ്പനികൾ നേരത്തെ തന്നെ വിമർശിച്ചിരുന്നു. വലിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ 5ജി നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ നേരിട്ട് എയർവേവുകൾ അനുവദിക്കാൻ ഉള്ള തീരുമാനവും ടെലിക്കോം കമ്പനികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിലാണ് നേരത്തെ പറഞ്ഞ രീതിയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി ഉപേക്ഷിച്ചാൽ എന്ത് ചെയ്യുമെന്ന തരത്തിലുള്ള ചിന്തകൾ വരുന്നത്.

5ജിയോട് മുഖം തിരിച്ച് വോഡാഫോൺ ഐഡിയ; സ്പെക്ട്രം ലേലത്തിനായി അധികം പണം ചിലവഴിക്കില്ല5ജിയോട് മുഖം തിരിച്ച് വോഡാഫോൺ ഐഡിയ; സ്പെക്ട്രം ലേലത്തിനായി അധികം പണം ചിലവഴിക്കില്ല

5ജി സർവീസ്

5ജി സർവീസ് റോൾ ഔട്ട് ചെയ്യുന്നത് ടെലിക്കോം കമ്പനികൾക്ക് കോടാനുകോടികൾ വാരാനുള്ള അവസരമാണെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ സാഹചര്യം മറിച്ചാണെന്നാണ് യാഥാർഥ്യം. നിക്ഷേപകരുടെ പെർസ്പെക്ടീവിൽ നോക്കിയാൽ 5ജി, ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ ലാഭം നൽകുന്ന ബിസിനസ് ആയിരിക്കില്ല. 5ജി ഇൻഫ്രാസ്ട്രക്ചറിന് വേണ്ടി വരുന്ന ചിലവ്, സ്പെക്ട്രം വില എന്നിവയെല്ലാം കമ്പനികൾക്ക് തിരിച്ചടിയാണ്.

സ്വകാര്യ കമ്പനി

സ്വകാര്യ കമ്പനികളിൽ വിഐയ്ക്ക് 5ജിയ്ക്കായി ഇത്ര വലിയ നിക്ഷേപം നടത്താൻ ഉളള ശേഷി പോലും ഇല്ലാത്ത സാഹചര്യമാണ്. ചിലവിനേക്കാളും ആ നിക്ഷേപത്തിൽ നിന്നും ആവശ്യത്തിന് വരുമാനം ഉണ്ടാക്കാൻ കഴിയില്ലെന്നതാണ് പ്രശ്നം. സ്പെക്ട്രത്തിന്റെ ഉയർന്ന വിലയ്ക്ക് അനുസരിച്ചുള്ള നിരക്കിൽ 5ജി സേവനങ്ങൾ നൽകിയാൽ ആളുകൾ അത് സ്വീകരിക്കുമോ എന്നൊരു ചോദ്യവും ഉയർന്ന് കേൾക്കുന്നുണ്ട്.

എയർടെൽ വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരില്ല; ഈ കിടിലൻ പ്ലാനുകൾ തിരഞ്ഞെടുക്കാംഎയർടെൽ വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരില്ല; ഈ കിടിലൻ പ്ലാനുകൾ തിരഞ്ഞെടുക്കാം

4ജി

അതേ സമയം 4ജി സേവനങ്ങളിൽ നിന്നുള്ള വരുമാനം തെളിയിക്കപ്പെട്ടവയാണ്. 4ജി നെറ്റ്വർക്കിനായുള്ള അടിസ്ഥാന സൌകര്യങ്ങൾ, പെർമിഷനുകൾ, സ്പെക്ട്രം ലേലം എന്നിവയ്ക്കായി ബില്യൺ കണക്കിന് ഡോളറാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ചിലവഴിച്ചിരിക്കുന്നത്. 4ജി സെക്ടറിൽ നിന്നും വലിയ വരുമാനവും ടെലിക്കോം കമ്പനികൾക്ക് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധിക്കണം.

ഐടി

5ജി സർവീസ് റോൾ ഔട്ട് കഴിഞ്ഞാൽ വ്യാവസായിക, ഐടി സെക്ടറുകളിലെയും മറ്റും സ്ഥാപനങ്ങളിൽ നിന്ന് വലിയ വരുമാന സാധ്യതകൾ തുറന്ന് വരുന്നുണ്ട്. ഈ വരുമാന സാധ്യത അടയുമെന്ന പേടി കൂടിയാണ് പ്രൈവറ്റ് 5ജി നെറ്റ്വർക്കുകൾ അനുവദിക്കാനുള്ള നീക്കത്തിനെതിരെ കമ്പനികൾ പ്രതിഷേധിക്കാൻ കാരണം.

5ജി സ്പീഡ് വേറെ ലെവൽ; ഇന്ത്യയിലെ 5ജിയുടെ വേഗത 4ജിയെക്കാൾ പത്തിരട്ടി കൂടുതൽ5ജി സ്പീഡ് വേറെ ലെവൽ; ഇന്ത്യയിലെ 5ജിയുടെ വേഗത 4ജിയെക്കാൾ പത്തിരട്ടി കൂടുതൽ

വിഐ

എന്നാൽ അവിടെയും വരുന്ന ഒരു ചോദ്യം, ഈ വരുമാനം ഇല്ലെങ്കിൽ അടച്ച് പൂട്ടേണ്ടി വരുന്ന അവസ്ഥയിലാണോ നമ്മുടെ രാജ്യത്തെ ടെലിക്കോം കമ്പനികൾ എന്നതാണ്. എല്ലാ സ്ഥാപനങ്ങളും കൂടുതൽ പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്നതും വാസ്തവമാണ്. ഈ സാഹചര്യത്തിലാണ് ജിയോയും എയർടെലും വിഐയും 5ജി ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യവും ഉത്തരവും പ്രസക്തമാകുന്നത്. നെഗറ്റീവും പോസിറ്റീവുമായ വശങ്ങൾ ഉള്ള തീരുമാനമായിരിക്കും അത്.

നെഗറ്റീവുകൾ

നെഗറ്റീവുകൾ

ഈ വർഷം രാജ്യത്തിന്റെ ഒരു ഭാഗത്തും ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ലഭ്യമാകില്ല എന്നതാണ് ഈ തീരുമാനം കൊണ്ട് ഉണ്ടാകുന്ന ആദ്യത്തെ പോരായ്മ. വലിയ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇത് അൽപ്പം തിരിച്ചടി ഉണ്ടാക്കും, എല്ലാവരും നേരിട്ട് സ്വകാര്യ 5ജി നെറ്റ്വർക്കുകൾ സജ്ജമാക്കാൻ തയ്യാറാകില്ലെന്നതിനാലാണ് ഇത്. 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയെയും ഈ തീരുമാനം ബാധിക്കും. 5ജി സാങ്കേതികവിദ്യയിൽ രാജ്യം മറ്റ് രാജ്യങ്ങളേക്കാൾ ഏറെ പിന്നിലേക്ക് പോകുമെന്നതാണ് ഏറ്റവും വലിയ പോരായ്മ.

ഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകുംഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകും

പോസിറ്റീവുകൾ

പോസിറ്റീവുകൾ

ടെലിക്കോം കമ്പനികൾക്ക് എക്കാലവും 5ജിയിൽ നിന്ന് അകന്ന് നിൽക്കാൻ കഴിയില്ല. അതിനാൽ 5ജി സേവനങ്ങൾ റോൾ ഔട്ട് ചെയ്യുമ്പോഴേക്കും 5ജി സ്മാർട്ട്ഫോണുകൾ സാർവത്രികം ആയിരിക്കും. കൂടുതൽ യൂസേഴ്സ് 5ജി സേവനങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. ഇത് റീട്ടെയിൽ സെക്ടറിൽ ധാരാളം 5ജി ഉപയോക്താക്കളെ ഒറ്റയടിക്ക് ലഭിക്കാൻ കാരണം ആകും. 5ജി റോൾ ഔട്ടുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും ചർച്ചകൾക്കും സമയം ലഭിക്കും. അടിസ്ഥാന സൌകര്യങ്ങളുടെ വികാസത്തിനും സഹായകമായിരിക്കും.

സേവനങ്ങൾ

ഇത്രയും പറയുമ്പോൾ തന്നെ ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ ഉപേക്ഷിക്കാൻ യാതൊരു വഴിയും കാണുന്നില്ല. ഇനി അങ്ങനെ ചെയ്താലും ഉപയോക്താക്കളുടെയും നിക്ഷേപകരുടെയും വീക്ഷണകോണിൽ നിന്നും നോക്കിയാൽ അത് വലിയ പ്രശ്നം ആകുന്നുമില്ല. തടസങ്ങളില്ലാത്ത 4ജി അനുഭവം ഇപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. 5ജി റോൾഔട്ടിനൊപ്പം 4ജി സേവനങ്ങൾ കൂടുതൽ മികച്ചതാകുമെന്നും പ്രതീക്ഷിക്കാം.

100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്

Best Mobiles in India

English summary
Jio, Airtel and VI have millions of users. These companies also provide 4G services. There are millions of users in India who use 2G services. The 5G rollout in the country is almost imminent. But have you ever wondered what would happen if these companies turned down 5G services?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X