മികച്ചത് ആര്? എയർടെല്ലിനും വിഐയ്ക്കും ഒരേ പ്ലാൻ, എന്നാൽ ഇതിലേതാണ് കൂടുതൽ നല്ലത്?
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡ് (VIL) അടുത്തിടെ ഉപഭോക്താക്കൾക്കായി 26 രൂപയുടെ പുതിയ ഡാറ്റ വൗച്ചർ കൊണ്ടുവന്നു. എയർടെൽ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നതിൻ്റെ അതേ പകർപ്പാണ് ഈ ഡാറ്റ വൗച്ചർ. ഭാരതി എയർടെൽ അടുത്തിടെ അതേ വില വൗച്ചർ അവതരിപ്പിച്ചിരുന്നു. അത് അതേ ആനുകൂല്യങ്ങളോടെ ആണ് വരുന്നത്. വോഡഫോൺ ഐഡിയ ഭാരതി എയർടെല്ലിൻ്റെ താരിഫ് ഘടന പകർത്തുന്ന രീതി മുമ്പ് ധാരാളം തവണ ചെയ്തിട്ടുണ്ട്. അതിനാൽ എയർടെല്ലുമായി മത്സരിക്കാൻ വിഐ ഈ ഡാറ്റ വൗച്ചർ അവതരിപ്പിച്ചതിൽ അതിശയിക്കാനില്ല.
എങ്കിൽ വിഐയുടെ 26 രൂപ ഡാറ്റ വൗച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് എന്താണ് ലഭിക്കുകയെന്നും എയർടെല്ലിൻ്റെ 26 രൂപ വൗച്ചർ ഡാറ്റ ഉപയോഗിച്ച് നിങ്ങൾക്ക് എന്താണ് ലഭിക്കുകയെന്നും നോക്കാം. ആദ്യം നമുക്ക് വൊഡാഫോൺ ഐഡിയയുടെ 26 രൂപ വൗച്ചറിന്റെ അനുകൂല്യങ്ങൾ പരിശോധിക്കാം .

വൊഡാഫോൺ ഐഡിയ 26 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ - ഡാറ്റ വൗച്ചർ: വിഐയിൽ നിന്ന് ഉള്ള 26 രൂപയുടെ ഡാറ്റാ വൗച്ചറിന് ആക്റ്റീവ് സർവീസ് വാലിഡിറ്റി ഇല്ല. ഇതൊരു ഡാറ്റ വൗച്ചർ ആയതിനാലും ആക്റ്റീവ് സർവീസ് വാലിഡിറ്റി ഉള്ള പ്രീപെയ്ഡ് പ്ലാൻ അല്ല എന്നതുകൊണ്ടുമാണ് ഇങ്ങനെ ഒരു മാറ്റം ഉള്ളത്.
ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1.5 ജിബി ഡാറ്റ ലഭിക്കും. എന്നാൽ ഈ ഡാറ്റയുടെ വാലിഡിറ്റി അതേ ദിവസം അവസാനം വരെ മാത്രമാണ്. നിങ്ങൾക്ക് അൽപ്പം കുറഞ്ഞ ഡാറ്റ, അതായത് 1 ജിബി വേണമെങ്കിൽ, 22 രൂപ പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിലും സർവീസ് വാലിഡിറ്റി ഇല്ല എന്നത് ശ്രദ്ധിക്കുക.
എയർടെല്ലിൻ്റെ 26 രൂപ പ്ലാനിൽ നിങ്ങൾക്ക് എന്താണ് ലഭിക്കുകയെന്ന് നമുക്ക് നോക്കാം. വി വാഗ്ദാനം ചെയ്യുന്നതും ഇത് തന്നെ ആണ്. ആക്റ്റീവ് സർവീസ് വാലിഡിറ്റി ഇല്ലാതെ ഉപയോക്താക്കൾക്ക് 1.5 ജിബി ഡാറ്റ ലഭിക്കും. ഈ ഡാറ്റയുടെ വാലിഡിറ്റി അതേ ദിവസം അവസാനം വരെ മാത്രമാണ്. എയർടെല്ലും വിഐയും ഇപ്പോൾ ഒരേ പ്ലാൻ ആണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റ ബൂസ്റ്റായി ഇത് നിങ്ങളുടെ അടിസ്ഥാന പ്ലാനിലേക്ക് ചേർക്കും.
നിങ്ങൾക്ക് അടിസ്ഥാന പ്ലാൻ ഇല്ലെങ്കിൽ, ഈ ഡാറ്റ വൗച്ചറുകൾ പ്രവർത്തിക്കാത്തതിനാൽ അവ ഉപയോഗിച്ച് റീചാർജ് ചെയ്യുവാൻ സാധിക്കില്ല. കൂടാതെ, എയർടെൽ, വിഐ എന്നിവയുടെ 26 രൂപയുടെ ഡാറ്റ വൗച്ചർ അതേ ദിവസം രാത്രി 11:59ന് കാലഹരണപ്പെടും. അതിനാൽ ഉപയോഗിക്കാത്ത ഡാറ്റകളൊന്നും 12 AMന് ലഭ്യമാകില്ല. വോഡഫോൺ ഐഡിയയുടെ പ്ലാൻ ഇപ്പോൾ ഇന്ത്യയിൽ ഉടനീളമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്. കൂടാതെ ടെൽകോയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ദൃശ്യമാണ്.
ഇത് കൂടാതെ, ടെലികോം വെബ്‌സൈറ്റ് പ്രകാരം വോഡഫോൺ ഐഡിയയുടെ വൈഫൈ കോളിംഗ് സേവനങ്ങൾ നിലവിൽ 17 സർക്കിളുകളിൽ ലഭ്യമാണ്. കഴിഞ്ഞ ഒരു വർഷമായി, ഈ ലിസ്റ്റ് കമ്പനി അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ആഴത്തിലുള്ള ഇൻഡോർ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ വൈഫൈ കോളിംഗ് സഹായകരമാണ്. എന്നിരുന്നാലും, രാജ്യത്തുടനീളം വൈ-ഫൈ കോളിംഗ് സജീവമായി അവതരിപ്പിക്കാൻ വോഡഫോൺ ഐഡിയ ശ്രമിച്ചിട്ടില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








