അടിച്ച് കേറിവാ! വരിക്കാർക്ക് ആഘോഷിക്കാൻ രണ്ട് പുതിയ നെറ്റ്ഫ്ലിക്സ് പ്ലാനുകളുമായി വിഐ
വൊഡാഫോൺ ഐഡിയ (VI) വരിക്കാർക്ക് നെറ്റ്ഫ്ലിക്സ് കണ്ടന്റുകളിലേക്ക് ഇനി ഇടിച്ച് കയറാം. കാരണം വിഐ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സുമായി പുതിയ സഹകരണം പ്രഖ്യാപിച്ചു. ഇതോടൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളും വിഐ പ്രഖ്യാപിച്ചു. ഇത് കൂടാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ നെറ്റ്ഫ്ലിക്സ് സഹകരണത്തിന്റെ ഫലമായി വിഐ വരിക്കാർക്ക് മൊബൈൽ, ടിവി, ടാബ്‌ലെറ്റ് എന്നിവയുൾപ്പെടെ ഏത് ഡിവൈസിലും ഉയർന്ന നിലവാരത്തിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ആസ്വദിക്കാനാകും
ഡാറ്റ, കോളിങ് എന്നീ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് കഴിഞ്ഞ ദിവസം വിഐ അവതരിപ്പിച്ചത്. അവ 998 രൂപ, 1399 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്. ഈ പ്രീപെയ്ഡ് പാക്കുകൾ മൊബൈലിലും ടിവിയിലും പ്രിയപ്പെട്ട നെറ്റ്ഫ്ലിക്സ് ഷോകളും സിനിമകളും ആസ്വദിക്കാൻ ഉപയോക്താക്കളെ അനുവദിക്കും.

ആയിരം രൂപയിൽ താഴെ നിരക്കിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ടെലിക്കോം ഓപ്പറേറ്റർ തങ്ങളാണ് എന്ന് വിഐ പറയുന്നു. വിഐയുടെ 998 രൂപ വിലയുള്ള പുതിയ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റിയിലും 1399 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിലും ആണ് എത്തുന്നത്.
998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഈ വിഐ പ്രീപെയ്ഡ് പ്ലാൻ ആയിരം രൂപയിൽ താഴെ വിലയിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ മറ്റ് ടെലിക്കോം സർക്കിളുകളിൽ ഉള്ളവർക്ക് 998 രൂപയാണെങ്കിലും മുംബൈയിലെയും ഗുജറാത്തിലെയും വിഐ വരിക്കാർക്ക് 1099 രൂപയ്ക്കാണ് ഈ പ്ലാൻ ലഭ്യമാകുക എന്ന പ്രത്യേകതയുണ്ട്.

പ്രതിദിനം 1.5GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ. ഇതോടൊപ്പം ടിവിയ്‌ക്കോ മൊബൈലിനോ ഉള്ള നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ 70 ദിവസത്തേക്ക് ഇത്രയും കുറഞ്ഞ നിരക്കിൽ നൽകുന്ന മറ്റ് പ്രീപെയ്ഡ് പ്ലാനുകൾ ഇന്ത്യയിൽ വേറെയില്ലെന്നാണ് വിഐ പറയുന്നത്.
1399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2.5 ജിബി ഡാറ്റ, , അൺലിമിറ്റഡ് വോയ്‌സ് കോളുകൾപ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ ടിവിയ്‌ക്കോ മൊബൈലിനോ ഉള്ള നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷനും അധിക ആനുകൂല്യമായി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
84 ദിവസ വാലിഡിറ്റിയിൽ ആണ് 1399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന വിഐ വരിക്കാർക്ക് ഡാറ്റ ഡിലൈറ്റ്, നൈറ്റ് ബിംഗ്, വീക്കെൻഡ് ഡാറ്റ റോൾഓവർ തുടങ്ങിയ വിഐ ഹീറോ ആനുകൂല്യങ്ങളും ലഭിക്കും.

ഈ ആഴ്ചയുടെ തുടക്കത്തിൽ ആമസോൺ പ്രൈം വീഡിയോ ലൈറ്റ് സൗജന്യ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ വിഐ പുറത്തിറക്കിയിരുന്നു. 904 രൂപയായിരുന്നു ഈ പ്ലാനിന്റെ നിരക്ക്. 90 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







