തമ്മിൽ ഭേദം ആരെന്ന ചോദ്യം ബാക്കി! വിഐയും റീച്ചാർജ് നിരക്ക് കൂട്ടി; ജൂലൈ 4 മുതൽ നിലവിൽ വരും
ജിയോ തുടക്കമിട്ട മൊബൈൽ താരിഫ് വർധന എയർടെലിലൂടെ ഇപ്പോൾ വിഐ (VI) യിൽ എത്തിയിരിക്കുന്നു. ജിയോയ്ക്കും എയർടെലിനും പിന്നാലെ വൊഡാഫോൺ ഐഡിയയും തങ്ങളുടെ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു. ഇതോടെ ഇന്ത്യയിലെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളുടെയും നിരക്ക് വർധന പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ജിയോയും എയർടെലും ജൂലൈ 3 മുതൽ ആണ് നിരക്ക് വർധന നടപ്പാക്കു. വിഐയുടെ നിരക്ക് വർധന ജൂലൈ 4 മുതൽ ആണ് നിലവിൽ വരിക. ലോക്സഭാ ഇലക്ഷന്റെ റിസൾട്ട് വന്ന് പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷം എപ്പോൾ വേണമെങ്കിലും റീച്ചാർജ് നിരക്കുകൾ വർധിക്കാമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
വിഐയുടെ എൻട്രിലെവൽ പ്ലാനുകളിൽ വലിയ വർധന ഉണ്ടായിട്ടില്ല. 4ജി സേവനങ്ങൾ മെച്ചപ്പടുത്തുന്നതിനും 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനും വിഐക്ക് പണം ആവശ്യമാണ്. അതിനാൽ നിരക്ക് വർധന അനിവാര്യവുമായിരുന്നു. വിഐയുടെ 13 പ്രീപെയ്ഡ് പ്ലാനുകളിലും 4 പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും നിരക്ക് വർധന ഉണ്ടായിട്ടുണ്ട്. ജൂലൈ 4 മുതൽ പുതുക്കിയ നിരക്കിലുള്ള പ്ലാനുകൾ നിലവിൽ വരും.

വിഐയുടെ പഴയ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ പുതിയ നിരക്കും പരിചയപ്പെടാം. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് പ്ലാനുകൾ: 179 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ് എന്നിവ നൽകിയിരുന്നു. ഈ പ്ലാനിന് ഇനി 199 രൂപ നൽകണം.
459 രൂപയുടെ വിഐ പ്ലാൻ 84 ദിവസ വാലിഡിറ്റി, 6ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ നിരക്ക് 509 രൂപയായി വർധിപ്പിച്ചു. 1799 രൂപയുടെ വിഐ പ്ലാനിൽ 365 ദിവസ വാലിഡിറ്റി, 24ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. ഈ പ്ലാനിന് ഇനി 1999 രൂപ നൽകണം.
പ്രതിദിന ഡാറ്റ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ: 269 രൂപയുടെ വിഐ പ്ലാനിന് ഇനി 299 രൂപ നൽകണം. 28 ദിവസ വാലിഡിറ്റി, ദിവസം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS എന്നിവയാണ് ഇതിലെ ആനുകൂല്യങ്ങൾ. 299 രൂപയുടെ വിഐ പ്ലാനിന് ഇനി 349 രൂപ നൽകണം.
28 ദിവസ വാലിഡിറ്റിയിൽ ദിവസം 1.5GB ഡാറ്റ, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS എന്നിവയാണ് 349 രൂപയ്ക്ക് ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ഇനി ലഭിക്കുക.
319 രൂപയുടെ വിഐ പ്ലാനിന്റെ നിരക്ക് 379 രൂപയായി ഉയർന്നു. 1 മാസം വാലിഡിറ്റി, ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

479 രൂപയുടെ വിഐ പ്ലാനിന്റെ നിരക്ക് 579 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്. 56 ദിവസം വാലിഡിറ്റി, ദിവസം
1.5GB ഡാറ്റ, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
539 രൂപയുടെ വിഐ പ്ലാനിന്റെ നിരക്ക് 649 രൂപയായി ഉയർന്നു. 56 ദിവസം വാലിഡിറ്റി, ദിവസം 2GBഡാറ്റ, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
719 രൂപയുടെ വിഐ പ്ലാനിന്റെ നിരക്ക് 859 രൂപയായി ഉയർന്നു. 84 ദിവസം വാലിഡിറ്റി, ദിവസം 1.5GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
839 രൂപയുടെ വിഐ പ്ലാനിന്റെ നിരക്ക് 979 രൂപയായി ഉയർന്നു. 84 ദിവസം വാലിഡിറ്റി, 2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
2899 രൂപയുടെ വിഐ വാർഷിക പ്ലാനിന്റെ നിരക്ക് 3499 രൂപയായി ഉയർന്നു. 365 ദിവസം വാലിഡിറ്റി, 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 SMS, അൺലിമിറ്റഡ് ഡാറ്റ (12am മുതൽ 6am വരെ), വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

വിഐ ഡാറ്റ ആഡ് ഓൺ പ്ലാനുകൾ: അധിക ഡാറ്റ ആവശ്യമുള്ളവർ ഉപയോഗിക്കുന്ന ഡാറ്റ ആഡ്-ഓൺ പ്ലാനുകളുടെ നിരക്കും വിഐ വർധിപ്പിച്ചിട്ടുണ്ട്. 19 രൂപയുടെ വിഐ ഡാറ്റ പ്ലാനിന് ഇനി 22 രൂപയാണ് വില, ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആകെ 1ജിബി ഡാറ്റയാണ് ഈ ഡാറ്റ പ്ലാനിൽ ലഭിച്ചിരുന്നത്.
39 രൂപയുടെ വിഐ ഡാറ്റ പ്ലാനിന്റെ നിരക്കും കൂട്ടിയിട്ടുണ്ട്. ഇനി ഈ പ്ലാനിലെ ആനുകൂല്യങ്ങൾ 48 രൂപയ്ക്കാണ് ലഭിക്കുക. 3 ദിവസ വാലിഡിറ്റിയിൽ ആകെ 6ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. പ്രീപെയ്ഡ്, ഡാറ്റ ആഡ് ഓൺ പ്ലാനുകൾക്ക് പുറമേ വിഐയുടെ നാല് ജനപ്രിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കും വർധിച്ചിട്ടുണ്ട്.
401 രൂപ വിലയുണ്ടായിരുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഇനി 451 രൂപ നൽകണം. 501 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് 551 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്. അതേപോലെ 601 രൂപ വിലയുണ്ടായിരുന്ന വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് 701 രൂപയായും 1001 രൂപയുടെ പ്ലാനിന്റെ നിരക്ക് 1201 രൂപയായും വർധിച്ചിട്ടുണ്ട്.
ഈ നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ വിഐ വരിക്കാർക്ക് വേണമെങ്കിൽ ദീർഘകാല വാലിഡിറ്റിയുള്ള അനുയോജ്യമായ ഒരു പ്ലാൻ ജൂലൈ 4ന് മുൻപ് തെരഞ്ഞെടുക്കാവുന്നതാണ്. ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും നിരക്ക് വർധന പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ഇതിൽ ആരാണ് അൽപ്പമെങ്കിലും ഭാരം കുറച്ച് നിരക്ക് വർധന നടപ്പാക്കിയത് എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications