Home
News

അ‌ൺലിമിറ്റഡ് 5G ഡാറ്റയ്ക്ക് ബദൽ, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് 4G ഡാറ്റയുമായി VI

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന ഒരു നിർണായക നീക്കം ഇപ്പോൾ വൊഡാഫോൺ ഐഡിയയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ജിയോയും എയർടെലും നിലവിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് ബദലായിട്ടന്നപോലെ, വൊഡാഫോൺ ഐഡിയ (VI) ഇപ്പോൾ തങ്ങളുടെ തെരഞ്ഞെടുത്ത ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അ‌ൺലിമിറ്റഡ് 4ജി ഡാറ്റ നൽകാൻ തുടങ്ങിയിരിക്കുന്നു. പ്രതിദിന പരിധി ഇല്ലാതെ ശരിക്കും അ‌ൺലിമിറ്റഡായി ഈ പ്ലാനുകളിൽ ദിവസം മുഴുവൻ ഡാറ്റ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ വിഐയുടെ ഈ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ ഇപ്പോൾ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭ്യമല്ല. പരീക്ഷണാർഥം മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമായിരിക്കുന്നത്. വിഐ വെബ്​സൈറ്റ് പരിശോധിച്ചാൽ ഈ സർക്കികളുകളിൽ ഈ ഓഫർ ലഭ്യമായിട്ടുണ്ട് എന്ന് കാണാൻ സാധിക്കും.

അ‌ൺലിമിറ്റഡ് 5Gയ്ക്ക് ബദൽ, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് 4G ഡാറ്റയുമായി VI

അ‌ധികം ​വൈകാതെ കേരളം അ‌ടക്കമുള്ള മറ്റ് ടെലിക്കോം സർക്കിളുകളിലേക്കും വിഐ ഈ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ കേരളത്തിലെ വിഐ പ്ലാനുകളിൽ ഇത് ലഭ്യമല്ല. സാധാരണയായി ടെലിക്കോം കമ്പനികൾ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്ന് വാഗ്ദാനം ചെയ്യുമ്പോഴും Fair Usage Policy നയപ്രകാരം നിശ്ചിത ജിബി ഡാറ്റ വരെ മാത്രമേ ​ഹൈപ്സീഡിൽ ലഭ്യമാകുമായിരുന്നുള്ളൂ.

എന്നാൽ വിഐ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനുകളിൽ Fair Usage Policy പരിധി കാണുന്നില്ല. അ‌തായത് ശരിക്കും അ‌ൺലിമിറ്റഡ് ഡാറ്റ ​ഹൈസ്പീഡിൽ ഈ പ്ലാനുകളിൽ ലഭിക്കും. അ‌തും ദിവസം മുഴുവൻ. നിലവിലുള്ള ചില പ്രീപെയ്ഡ് പ്ലാനുകളിലാണ് വിഐ ഈ ആനുകൂല്യം അ‌വതരിപ്പിച്ചിരിക്കുന്നത്.

അ‌ൺലിമിറ്റഡ് 5Gയ്ക്ക് ബദൽ, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് 4G ഡാറ്റയുമായി VI

ഓഫർ പ്രഖ്യാപിച്ച സർക്കികളുകളിലെ 365 രൂപ, 379 രൂപ, 407 രൂപ, 449 രൂപ, 408 രൂപ, 469 രൂപ, 649 രൂപ, 979 രൂപ, 994 രൂപ, 996 രൂപ, 997 രൂപ, 998 രൂപ, 1198 രൂപ എന്നീ വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമാണ് എന്ന് ഈ വിഐ വെബ്​സൈറ്റ് പറയുന്നു.

എന്നാൽ ഇതിൽ പല പ്ലാനുകളും കേരളത്തിൽ ലഭ്യമായവയല്ല. ഇതിൽ കേരളത്തിലും ലഭ്യമായ പ്ലാനുകളിൽ ഈ അ‌ൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം കാണാനുമില്ല. എങ്കിലും കൂടുതൽ വരിക്കാരെ നേടുന്നതിനും നിലവിലുള്ള വരിക്കാരെ നിലനിർത്തുന്നതിനുമായി ഈ അ‌ൺലിമിറ്റഡ് ഡാറ്റ തന്ത്രം കേരളം അ‌ടക്കമുള്ള സർക്കിളുകളിലേക്കും വിഐ വ്യാപിപ്പിച്ചേക്കും.

വിഐക്ക് വരിക്കാരെ നഷ്ടമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 5ജി ലഭ്യമല്ല എന്നതാണ്. 5ജി സേവനങ്ങൾ ആരംഭിച്ച ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി ചില പ്ലാനുകളിൽ സൗജന്യമായി നൽകുന്നതിനാൽ വിഐ വരിക്കാർ പ്രലോഭിതരാകുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ ചെറുക്കുന്നതിനായി വിഐ പല വഴികളും നോക്കി, എന്നാൽ വരിക്കാരെ നഷ്ടമാകുന്നത് തടയാൻ കഴിഞ്ഞില്ല.

അ‌ൺലിമിറ്റഡ് 5Gയ്ക്ക് ബദൽ, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് 4G ഡാറ്റയുമായി VI

സാമ്പത്തിക പ്രതിസന്ധികൾ കാരണം 5ജി സേവനങ്ങൾ ആരംഭിക്കാൻ ​വൈകിയ വിഐ നിലവിൽ, 5ജി വ്യാപനത്തിലേക്ക് ചുവടുവച്ചിട്ടേയുള്ളൂ. ഇത് പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. എന്നാൽ വെബ്​സൈറ്റിൽ ദൃശ്യമാണെങ്കിലും അ‌ൺലിമിറ്റഡ് ഡാറ്റ ഓഫറിനെക്കുറിച്ച് വിഐ ​ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നേരത്തെ ജിയോയുടെയും എയർടെലിന്റെയും സൗജന്യ അ‌ൺലിമിറ്റഡ് 5ജി ഓഫർ നിർത്തലാക്കണമെന്ന് വിഐ ആവശ്യപ്പെട്ടതായും എന്നാൽ അ‌ത് നിരസിക്കപ്പെട്ടതായും മാസങ്ങൾക്ക് മുൻപ് വാർത്തയുണ്ടായിരുന്നു.

പണ്ട് അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി നൽകുന്നതിനെതിരേ നിന്ന വിഐ തന്നെ ഇപ്പോൾ രണ്ട് സർക്കിളുകളിലാണെങ്കിലും തങ്ങളുടെ പ്ലാനുകളിൽ അ‌ൺലിമിറ്റഡ് ഡാറ്റ പ്രഖ്യാപിച്ചിരിക്കുന്നു എന്നത് കൗതുകകരമാണ്. വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ നീക്കം പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ ഉൾപ്പെടെ മികച്ച വേഗത വിഐയുടെ 4ജി നെറ്റ്വർക്കുകൾക്ക് ഉണ്ട് എന്നതും ആളുകളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഈ മികച്ച വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റ കൂടികിട്ടിയാൽ ആനന്ദലബ്ധിക്ക് വേറെന്ത് വേണ്ടൂ!

More from GizBot

Best Mobiles in India

English summary
Vi has added truly unlimited data to some of its prepaid plans. The benefit is available only in select circles, including Madhya Pradesh and Andhra Pradesh. These plans are currently visible on the telco's website and mobile app. Vi is expected to extend the unlimited data benefit to more plans and circles in the future.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X