അൺലിമിറ്റഡ് 5G, അൺലിമിറ്റഡ് നൈറ്റ് ഡാറ്റ, 50GB ഡാറ്റ; നിറയെ ആനുകൂല്യങ്ങളുമായി ഒരു ബെസ്റ്റ് VI പ്ലാൻ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) പോസ്റ്റ്പെയ്ഡ് സേവന വിഭാഗത്തിലെ പ്രധാനിയാണ്. എയർടെൽ കഴിഞ്ഞാൽ ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാർ ഉള്ളത് വിഐക്ക് ആണ്, അതിനും പിന്നിലാണ് ജിയോയുടെ സ്ഥാനം എന്നാണ് മുൻപ് വന്ന കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐയെ വളരെയേറെ വിശ്വസിക്കുന്നതിന് ഒരു പ്രധാന കാരണം മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന ശക്തമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരയാണ്. ഉപയോക്താക്കൾക്ക് ലഭ്യമായ ഏറ്റവും മികച്ച എൻട്രി ലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഒന്ന് വിഐയുടേത് ആണ്.
വിഐയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 451 രൂപ വിലയിൽ ആണ് ലഭ്യമായിട്ടുള്ളത്. നിറയെ ആനുകൂല്യങ്ങളാൽ സമ്പന്നമാണ് ഈ എൻട്രിലെവൽ പ്ലാൻ എന്നതാണ് ഏറ്റവും ശ്രദ്ധേയം. മിക്ക സർക്കിളുകളിലും വോഡഫോൺ ഐഡിയ ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റ ആനുകൂല്യം നൽകുന്നുണ്ട്. ഇതിനകം തന്നെ എല്ലാ പ്രധാന നഗരങ്ങളിലും വിഐ 5G പുറത്തിറക്കിയിട്ടുണ്ട്, കൂടുതലിടങ്ങളിലേക്ക് 5ജി എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുമുണ്ട്.

കേരള സർക്കിളിൽ ഇതിനകം എല്ലാ ജില്ലയിലും വിഐ 5ജി ഒരിടത്ത് എങ്കിലും എത്തിയിട്ടുണ്ട്. അതിനാൽ ഈ പ്ലാനിൽ കേരളത്തിൽ അൺലിമിറ്റഡ് 5G ഡാറ്റ കിട്ടും. ഇത് കൂടാതെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ, 50GB ഡാറ്റ, ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവ 451 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
451 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ
451 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിമാസം 3000 എസ്എംഎസ്, 50ജിബി 4ജി ഡാറ്റ എന്നിവ പ്രതിമാസം വാഗ്ദാനം ചെയ്യുന്നു. രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. കൂടാതെ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടും.

200ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും 451 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ എന്ന് പറയുമെങ്കിലും വിഐയുടെ മറ്റ് അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങളിലുള്ളതുപോലെ പരിധി ഈ പ്ലാനിനും ബാധകമാണ്. അതായത് ഓരോ 28 ദിവസത്തിലും 300 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഉപയോഗിക്കാനാകുക. ഈ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത കുറയും.
മൊബൈൽ ക്ലൗഡ് ഗെയിമിംഗിനായി സൗജന്യമായി വിഐ ഗെയിംസ് ആക്‌സസ് ഈ പ്ലാനിൽ ലഭ്യമാണ്, കൂടാതെ ഉപഭോക്താക്കൾക്ക് വിഐ മുന്നോട്ട് വയ്ക്കുന്ന നാല് സൗജന്യ ആനുകൂല്യങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. അവ ഇതാണ്: 3 മാസത്തേക്ക് വി മൂവീസ് & ടിവി, ഒരു വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ.
360 ദിവസത്തേക്ക് സോണിലിവ് (മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ മാത്രം), ഒരു വർഷത്തെ നോർട്ടൺ മൊബൈൽ സുരക്ഷ എന്നിവയാണ് തെരഞ്ഞെടുക്കാനുള്ള നാല് ആനുകൂല്യങ്ങൾ. ഈ കോംപ്ലിമെന്ററി ആനുകൂല്യങ്ങളിൽ ഒന്ന് ഉപയോക്താവിന് തെരഞ്ഞെടുക്കാം. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസിന് വിഐയുടെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

451 രൂപയുടെ പ്ലാനിന് പുറമേ വേറെയും നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വിഐ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 551 രൂപ വിലയിൽ വിഐ ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ (Vi Max 551 UL) ലഭ്യമാക്കിയിട്ടുണ്ട്. ഇത് അൺലിമിറ്റഡ് 5ജി ഡാറ്റ മാത്രമല്ല, അൺലിമിറ്റഡ് 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്.


Click it and Unblock the Notifications











