കനലൊരു തരി മതി... ദേ ഇതാണ് ആ യഥാർഥ കനൽത്തരി! വീഐയുടെ 'തീപ്പൊരി' ഡാറ്റ പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ ജിയോയ്ക്കും എയർടെലിനും പിന്നിലാണ് വൊഡാഫോൺ ഐഡിയ എന്ന വിഐയുടെ ( VI ) സ്ഥാനം. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ ഒട്ടേറെ തിരിച്ചടികൾ നേരിടുന്നുണ്ടെങ്കിലും കേരളം വിഐക്ക് സ്വന്തം മണ്ണാണ്. കേരളത്തിൽ ജിയോയെയും എയർടെലിനെയും മറികടന്ന് ഒന്നാമതെത്തിയ ചരിത്രം വിഐയ്ക്ക് ഉണ്ട്.
5ജി സ്പെക്ട്രം നേടിയെങ്കിലും വിവിധ സാമ്പത്തിക പ്രതിസന്ധികൾ മൂലം 5ജി അവതരിപ്പിക്കാൻ വിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽത്തന്നെ നിരവധി വരിക്കാരെ നഷ്ടമാകുന്നുമുണ്ട്. ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി സൗജന്യമായി വാരിക്കോരി നൽകുമ്പോൾ പിടിച്ചുനിൽക്കുക അത്ര എളുപ്പമല്ല. വിഐയുടെ 5ജി സേവനങ്ങൾ എന്ന് എത്തുമെന്നത് പ്രവചിക്കാനാകാത്ത നിലയാണ്.

എന്നാൽ, കനലൊരു തരി മതി എന്ന് പറയും പോലെ 5ജി ഇല്ലെങ്കിലും വിഐയുടെ 4ജി തന്നെ അതിന്റെ ഉപയോക്താക്കൾക്ക് ധാരാളമാണ്. കേരളത്തിലെ നിരവധി വിഐ ഉപയോക്താക്കൾ അതിന്റെ 4ജി ഡാറ്റ സേവനങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. മികച്ച റീച്ചാർജ് പ്ലാനുകളും അവയിലെ ആനുകൂല്യങ്ങളുമാണ് ഈ ജനപ്രീതിക്ക് കാരണം.
ഡാറ്റ വേണ്ട പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ആകർഷകമായ നിരവധി പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ചില പ്ലാനുകൾ കുറഞ്ഞ ചെലവിൽ ധാരാളം ഡാറ്റ നൽകുമ്പോൾ മറ്റ് ചില പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷനുകൾ അടക്കമുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള മൂന്ന് വിഐ ഡാറ്റ പ്ലാനുകൾ 698 രൂപ, 169 രൂപ, 82 രൂപ നിരക്കുകളിലെത്തുന്നു.

698 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് 10 ജിബി ഡാറ്റ ലഭിക്കും. അതോടൊപ്പം, ഉപയോക്താക്കൾക്ക് 1 വർഷത്തേക്ക് സോണിലിവ് മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇത് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട എല്ലാ കണ്ടന്റുകളും മൊബൈലിൽ അൽപ്പം കുറഞ്ഞ റെസല്യൂഷനിൽ കാണാൻ കഴിയും.
169 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: 169 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ 30 ദിവസത്തേക്ക് 8 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതുകൂടാതെ, പ്ലാൻ 3 മാസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ ഒടിടി സബ്സ്ക്രിപ്ഷൻ ഫോണിൽ, 720p റെസല്യൂഷനിൽ പരസ്യങ്ങൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാറിൽനിന്ന് കണ്ടന്റുകൾ കാണാൻ അനുവദിക്കും.
82 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ ഡാറ്റ പ്ലാനിൽ 4 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എന്നാൽ അധിക ആനുകൂല്യമായി സോണിലിവ് (SonyLIV) മൊബൈൽ ഗെയിമിംഗിലേക്ക് 28 ദിവസത്തെ ആക്‌സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ബണ്ടിൽ ചെയ്‌ത 4ജിബി ഡാറ്റ 14 ദിവസത്തേക്ക് മാത്രമാണ് ഉപയോഗിക്കാനാകുക. അതിന് ശേഷം കാലഹരണപ്പെടും.

നിലവിലുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിനൊപ്പം ഡാറ്റ ഇല്ലാതെ വരികയോ, മതിയാകാതെ വരികയോ ചെയ്യുമ്പോൾ വരിക്കാർക്ക് വിഐയുടെ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടാത്ത വിഐ ഡാറ്റ പ്ലാനുകൾ വളരെ കുറഞ്ഞ നിരക്കിൽ വേറെയും ലഭ്യമാണ്. അതിവേഗ 4ജി ഡാറ്റ ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.
ഒടിടി സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഈ മൂന്ന് ഡാറ്റ പ്ലാനുകളിൽ ഏറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാൽ 169 രൂപയുടെ പ്ലാനാണെന്ന് പറയാം. കാരണം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർ ഏറെയാണ്. കൂടാതെ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് 10ജിബി ഡാറ്റ ലഭിക്കുമ്പോൾ ഇവിടെ 30 ദിവസത്തേക്ക് 8ജിബി ഡാറ്റ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








