Home
News

വിഐ വരിക്കാരുടെ ശ്രദ്ധയ്ക്ക്... ദീപാവലി കഴിഞ്ഞാലെന്താ, ഓഫർ ഇവിടത്തന്നെയുണ്ട്! 3499 രൂപ വരെ നേടാം

ദീപാവലി കഴിഞ്ഞെങ്കിലും ഇന്ത്യയിലെ വൊഡാഫോൺ ഐഡിയ (VI) വരിക്കാർക്കുള്ള ദീപാവലി ഓഫർ അ‌വിടെത്തന്നെയുണ്ട്. ദീപാവലി ധമാക്ക ഓഫറിന്റെ ഭാഗമായി വിവിധ റീച്ചാർജ് പ്ലാനുകൾക്കൊപ്പം വിഐ ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു. നവംബർ 3 വരെയാണ് വിഐയുടെ ദീപാവലി ധമാക്ക (Vi Diwali Dhamaka) ഓഫറുകൾ ലഭ്യമാകുക. 3499 രൂപയുടെ വിഐ വാർഷിക പ്ലാൻ സൗജന്യമായി നേടാം എന്നതാണ് വിഐ ദീപാവലി ഓഫറിന്റെ ഏറ്റവും പ്രധാന ആകർഷണം. വിഐ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

വിഐ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്ക് '​പ്രൈസ് വീൽ' കറക്കാനും 3499 രൂപ വരെ ഉറപ്പായ റിവാർഡുകൾ നേടാനും യോഗ്യതയുണ്ട്. വിഐയുടെ ദീപാവലി സമ്മാനങ്ങൾ: വിവിധ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം 1 GB/ 2GB/ 5GB/ 30GB വരെ എക്സ്ട്രാ ഡാറ്റ.

ദീപാവലി കഴിഞ്ഞാലെന്താ, ഓഫർ ഇവിടത്തന്നെയുണ്ട്! 3499 രൂപ വരെ നേടാം

ജനപ്രിയ ഓൺലൈൻ പോർട്ടലുകളിൽ നിന്നുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ, 3,499 രൂപയുടെ വാർഷിക റീചാർജ് പായ്ക്ക് എന്നിവയാണ് വിഐ ദീപാവലി ഓഫറിന്റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ. ദീപാവലിയുടെ ഭാഗമായി പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 1899 രൂപയ്ക്ക് സ്വന്തമാക്കാം എന്നതായിരുന്നു ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പ്രഖ്യാപിച്ച ദീപാവലി ഓഫർ.

വിഐ ദീപാവലി റിവാർഡുകൾ എങ്ങനെ സ്വന്തമാക്കാം: ആദ്യം വിഐ ആപ്പ് തുറക്കുക, ഏതെങ്കിലും പ്ലാൻ റീചാർജ് ചെയ്യുക, ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നൽകുക, 48 മണിക്കൂറിൽ ഒരിക്കൽ റിവാർഡുകൾ നേടാം. കൂടാതെ, റീചാർജ് ചെയ്യുമ്പോൾ, ഉപഭോക്താക്കൾക്ക് 200 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.

ദീപാവലി കഴിഞ്ഞാലെന്താ, ഓഫർ ഇവിടത്തന്നെയുണ്ട്! 3499 രൂപ വരെ നേടാം

തിരഞ്ഞെടുത്ത പാക്കുകളിൽ എക്സ്ട്രാ ഡാറ്റയും സാധുതയും വാർഷിക പ്രീപെയ്ഡ് പാക്കുകളിൽ 100 രൂപ വരെ ഡിസ്കൗണ്ടും 50 ജിബി വരെ എക്സ്ട്രാ ഡാറ്റയും മറ്റും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിഐ ഷോപ്പ് വഴി മിന്ത്ര, ഫ്ലിപ്പ്കാർട്ട്, ആമസോൺ, സോണിലിവ് തുടങ്ങിയ ജനപ്രിയ ബ്രാൻഡ് വൗച്ചറുകൾക്ക് 25% വരെ ഡിസ്കൗണ്ടും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.

വരിക്കാരെ കൂടുതൽ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിഐ ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അ‌ടുത്തുതന്നെ 5ജി സേവനങ്ങൾ ആരംഭിക്കാൻ വിഐ പ്ലാൻ ചെയ്യുന്നുണ്ട്. വരിക്കാരെ വീണ്ടെടുക്കുന്നതിനും
5ജി ലോഞ്ചിനെക്കുറിച്ച് വരിക്കാരെ അ‌റിയിക്കാനും ലക്ഷ്യമിട്ടുള്ള ഇരട്ട തന്ത്രത്തിൻ്റെ ഭാഗമായി അടുത്ത രണ്ട് മാസത്തിനുള്ളിൽ വിഐ തങ്ങളുടെ മാർക്കറ്റിംഗ് ബജറ്റ് ഉയർത്തുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

അ‌ടുത്ത രണ്ട് മാസത്തിനുള്ളിൽ വിഐ അ‌ടിമുടി മാറും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിഐ 5ജി സേവനങ്ങൾ അ‌വതരിപ്പിക്കുന്നതിൽ അ‌ൽപ്പം ​വൈകി. ഇതുമൂലം ഉണ്ടായ ഡാമേജ് കൂടി മറികടക്കുന്ന വിധത്തിൽ തനതായ ഐഡന്റിന്റി സ്ഥാപിച്ചുകൊണ്ട് 5ജിയിലേക്ക് കടന്നുവരാനാണ് വിഐ തയാറെടുക്കുന്നത്. 5ജിയിലൂടെ വരിക്കാരുടെ വിശ്വാസം കൂടുതൽ ആർജിക്കാൻ കഴിയും എന്നാണ് വിഐ വിശ്വസിക്കുന്നത്.

ദീപാവലി കഴിഞ്ഞാലെന്താ, ഓഫർ ഇവിടത്തന്നെയുണ്ട്! 3499 രൂപ വരെ നേടാം

നിലവിൽ ജിയോയും എയർടെലും മാത്രമാണ് 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ബിഎസ്എൻഎൽ 2025 ജൂണിൽ 5ജി സേവനങ്ങൾ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ കമ്പനികളെല്ലാം 5ജി സേവനങ്ങളിലേക്ക് കടന്നാൽ ബാക്കിയാകുക വിഐ മാത്രമാണ്, 5ജി ​സേവനം അ‌വതരിപ്പിക്കുന്നതിൽ താമസമുണ്ടാകുന്നത് നിലനിൽപ്പിനെ ബാധിക്കും എന്ന് വിഐ തിരിച്ചറിയുന്നു. അ‌തിനാലാണ് അ‌ടിയന്തരമായി 5ജി സേവനങ്ങളിലേക്കും പ്രമോഷനുകളിലേക്കും കടക്കുന്നത്.

More from GizBot

Best Mobiles in India

English summary
VI Diwali Dhamaka Offer Announced. Along with various prepaid plans, extra data up to 1 GB/ 2GB/ 5GB/ 30GB, discount coupons from popular online portals and an annual recharge pack of Rs 3,499 are the benefits that come as part of the VI Diwali offer. This offer is available only on recharge via VI app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X