വിഐയുടെ ദീപാവലി ഓഫർ അ‌റിഞ്ഞോ? എക്സ്ട്രാ ഡാറ്റയൊക്കെ ഉണ്ട്, മൂന്നാണ് പ്ലാൻ!

|

ദീപങ്ങളുടെ ഉത്സവമായി അ‌റിയപ്പെടുന്ന ദീപാവലി ഇന്ന ഇന്ത്യക്കാർക്ക് ഓഫറുകളുടെ കൂടി ഉത്സവമാണ്. ഏറ്റവുമധികം ഓഫറുകളുമായി രാജ്യാന്തര ബ്രാൻഡുകളടക്കം ഇന്ത്യയിലേക്ക് കുതിച്ചെത്തുന്ന കാഴ്ച ഈ ദീപാവലിക്കാലത്ത് നാം കണ്ടു. ഓൺ​ലൈൻ വ്യാപാര രംഗത്തെ വമ്പൻമാരായ ഫ്ലിപ്കാർട്ടും ആമസോണും നേതൃത്വം നൽകിയ ഓഫർ സെയിലുകളാണ് അ‌തിൽ ഏറ്റവും മുന്നിട്ടുനിന്നത് എന്ന് പറയാം. ഇത് കൂടാതെ ബ്രാൻഡുകൾ തങ്ങളുടെ സ്വന്തം നിലയ്ക്ക് വെബ്​സൈറ്റുകളിലൂടെയും കച്ചവടം പൊടിപൊടിച്ചു.

 

വാരിക്കോരി ഓഫറുകൾ

എല്ലാ മേഖലയിലും എല്ലാ കമ്പനികളും വാരിക്കോരി ഓഫറുകൾ നൽകുമ്പോൾ വെറുതേ അ‌ടങ്ങിയിരിക്കാൻ ടെലിക്കോം കമ്പനികൾക്കും സാധിക്കില്ലല്ലോ. അ‌വരും ആളെ വീഴ്ത്താൻ ഓഫറുകളുമായി ഇറങ്ങി. ടെലിക്കോം മേഖലയിലേത് ഉൾപ്പെടെ, ഓഫറുകൾ പ്രഖ്യാപിച്ച എല്ലാം കമ്പനികൾക്കും ഒപ്പം ഉപഭോക്താക്കൾക്കും ഈ കച്ചവടത്തിൽ ലാഭം ഉണ്ടാകും എന്നതിൽ സംശയമില്ല. നാലുപാടും ഓഫറുകളുടെ ബഹളമായതോടെ എവിടേക്ക് പായണം എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തുംഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും

സാമ്പത്തിക പ്രതിസന്ധി

കാര്യം കുറച്ച് സാമ്പത്തിക പ്രതിസന്ധി ഒക്കെ ​​ഉണ്ടെങ്കിലും മറ്റുള്ളവർ ഓഫറുകൾ പ്രഖ്യാപിക്കുമ്പോൾ കാഴ്ചക്കാരായി മാറിനിൽക്കാൻ വിഐ(VI) തയാറല്ല. അ‌വരും തങ്ങളുടെ യൂസേഴ്സിന് തങ്ങളാൽ സാധിക്കുന്ന വിധത്തിൽ ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഒക്ടോബർ 18 - 31 വരെ കാലയളവിൽ ആണ് വിഐയുടെ ഓഫർ ലഭ്യമാകുക. ഈ കാലയളവിൽ വിഐയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് പ്ലാനുകൾ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബോണസോ അ‌ധിക ഡാറ്റയോ ലഭ്യമാക്കുന്നതാണ് ഓഫർ.

ഓഫറുകൾക്കായി പുതിയ പ്ലാനുകൾ
 

ഓഫറുകൾക്കായി പുതിയ പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടില്ല. നിലവിലുള്ള പ്ലാനുകൾ ഈ കാലയളവിൽ ചെയ്യുമ്പോൾത്തന്നെയാണ് ഈ ഓഫറുകളും ലഭ്യമാകുക. അധിക ഡാറ്റയോടൊപ്പം വീഐ ഹീറോയുടെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതായിരിക്കും. വിഐയുടെ ദീപാവലി ഓഫർ ലഭ്യമാകുന്ന പ്ലാനുകളും അ‌വ നൽകുന്ന അ‌ധിക ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

​വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ​വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ

വൊഡാഫോൺ ഐഡിയ ദീപാവലി ഓഫർ 2022

വൊഡാഫോൺ ഐഡിയ ദീപാവലി ഓഫർ 2022

വൊഡാഫോൺ ഐഡിയയുടെ ഔദ്യോഗിക വെബ്​സൈറ്റിലാണ് ദീപാവലി ഓഫർ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആകെ മൂന്ന് പ്ലാനുകൾക്കാണ് ഈ ദീപാവലി ഓഫറുകൾ ലഭ്യമാകുക. എന്നാൽ ദീപാവലി ഓഫറുമായി ബന്ധപ്പെട്ട പോസ്റ്ററിൽ രണ്ട് പ്ലാനുകളുടെ കാര്യം മാത്രമാണ് വിഐ നൽകിയിരിക്കുന്നത്. മൂന്നാമത്തെ പ്ലാൻ ഉൾപ്പെടെ ദീപാവലി ഓഫറുള്ള വിഐയുടെ പ്ലാനുകൾ ഇതാ.

1499 രൂപയുടെ പ്ലാൻ

1499 രൂപയുടെ പ്ലാൻ

1499 രൂപയുടെ വൊഡാഫോൺ ഐഡിയ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 180 ദിവസത്തെ വാലിഡിറ്റി, വിഐ മൂവീസ് & ടിവി വിഐപി ആക്സസ് ഉൾപ്പെടെ വിഐ ഹീറോ അ‌ൺലിമിറ്റഡിന്റെ മുഴുവൻ ആനുകൂല്യങ്ങൾ. ഇവ കൂടാതെ ഈ ഓഫർ കാലയളവിൽ ഈ പ്ലാനിലുള്ള ഉപഭോക്താക്കൾക്ക് 50 ജിബിയുടെ എക്സ്ട്രാ/ ബോണസ് ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ

2899 രൂപയുടെ പ്ലാൻ

2899 രൂപയുടെ പ്ലാൻ

വിഐയുടെ 2899 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഇവയാണ്: അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, 365 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 1.50 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ, വിഐ മൂവീസ് & ടിവി വിഐപി ആക്സസ്. വിഐയുടെ വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ ബോണസായും ലഭിക്കുന്നതാണ്.

3099 രൂപയുടെ പ്ലാൻ

3099 രൂപയുടെ പ്ലാൻ

വൊഡാഫോൺ ഐഡിയയുടെ ഈ 3099 രൂപയുടെ പ്ലാൻ ദീർഘനാൾ വാലിഡിറ്റിയോടു കൂടിയതാണ്. ഈ പ്ലാൻ പ്രകാരം 365 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് വോയിസ് കോൾ, വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ , വിഐ മൂവീസ് & ടിവി വിഐപി പ്ലാൻ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിനെല്ലാം പുറമെ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ ​മൊ​ബൈൽ സബ്സ്ക്രിപ്ഷനും 75 ജിബി ബോണസ് ഡാറ്റയും നൽകും എന്നാണ് വിഐ വാഗ്ദാനം ചെയ്യുന്നത്.

ഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾ

Best Mobiles in India

English summary
The information about the Diwali offer has been published on the official website of Vodafone Idea. These Diwali offers are available for a total of three plans. But in the poster related to the Diwali offer, VI has given only two plans. Learn about VI's plans with Diwali offers, including the third plan, right here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X