Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 24 hrs ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- News
കോഴിക്കോട് വിമാനത്താവള വികസനം; സാമൂഹികാഘാത പഠനം ബുധനാഴ്ച തുടങ്ങും
- Movies
യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയും
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
ഉണരൂ ഉപഭോക്താവേ ഉണരൂ..., നിങ്ങൾക്കുള്ള വിഐയുടെ പുതിയ 4ജി ഡാറ്റ പ്ലാൻ എത്തി!
ഇന്ത്യയിലെ ടെലിക്കോം വമ്പന്മാരിൽ മൂന്നാമത്തെ വലിയ കമ്പനിയാണ് വിഐ(VI) എന്ന വൊഡാഫോൺ ഐഡിയ. 4 ജി ഡാറ്റകൾക്കായി നിരവധി ജനപ്രിയ പ്ലാനുകൾ ഇതിനോടകം അവതരിപ്പിച്ചിട്ടുള്ള വിഐ ഇപ്പോൾ ആരുമറിയാതെ ഒരു പുതിയ പ്ലാൻ കൂടി ആ പട്ടികയിലേക്ക് എഴുതിച്ചേർത്തിരിക്കുകയാണ്. ഒരു ആഴ്ചത്തെ വാലിഡിറ്റി ലഭ്യമാകുന്ന പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് വിഐ അവതരിപ്പിച്ചത്.

രണ്ടാഴ്ച മുമ്പാണ് ഈ പുതിയ ബൂസ്റ്റർ പ്ലാൻ വിഐ പുറത്തിറക്കിയത്. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും കമ്പനി നൽകിയിരുന്നില്ല. നിലവിലുള്ള വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയെടുത്താൽ അതിൽ 82 രൂപയ്ക്ക് ലഭ്യമാകുന്ന പ്ലാനിന്റെ താഴെ വരുന്ന പ്ലാൻ ആണ് ഇപ്പോൾ വിഐ പുറത്തിറക്കിയിരിക്കുന്നത്. 82 രൂപയുടെ പ്ലാനിൽ 14 ദിവസത്തേക്കാണ് ഡാറ്റ ലഭ്യമാകുക. എന്നാൽ ഏഴ് ദിവസമാണ് പുതിയ പ്ലാനിന്റെ വാലിഡിറ്റി.

7 ദിവസ വാലിഡിറ്റിയുള്ള പുതിയ വിഐ പ്ലാൻ
കുറഞ്ഞ കാലയളവിലേക്ക് മാത്രം ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് ഏറെ അനുയോജ്യമായ പ്ലാൻ ആണ് വിഐ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 75 രൂപയാണ് ഈ പ്ലാനിനായി മുടക്കേണ്ടിവരിക. 6 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. നിലവിൽ ഏതെങ്കിലും പ്ലാൻ ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ 4ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കാൻ കഴിയൂ. 82 ദിവസ പ്ലാനുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 75 രൂപയുടെ പ്ലാനിൽ ആണ് കൂടുതൽ ഡാറ്റ ലഭിക്കുക.

82 രൂപയുടെ ബൂസ്റ്റർ പ്ലാനിൽ 4ജിബി ഡാറ്റമാത്രമാണ് ഉള്ളത്. കൂടുതൽ കാലത്തേക്ക് കുറച്ച് ഡാറ്റ എന്നതാണ് 82 രൂപ പ്ലാനിന്റെ നയമെങ്കിൽ കുറച്ചുകാലത്തേക്ക് കൂടുതൽ ഡാറ്റ എന്നതാണ് 75 രൂപ പ്ലാനിന്റെ നയം. 82 രൂപയുടെ പ്ലാനിൽ SonyLIV പ്രീമിയത്തിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ അടങ്ങിയിട്ടുണ്ട്. എന്നാൽ 75 രൂപയുടെ പുതിയ പ്ലാനിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല.

10 ജിബിയിൽ താഴെ മാത്രം ഡാറ്റ മതിയെങ്കിൽ പരിഗണിക്കാവുന്ന വേറെയും അനേകം പ്ലാനുകൾ വിഐ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്ലാൻ ആണ് 19 രൂപയുടേത്. ഒരു ദിവസം മാത്രമാണ് ഈ 19 രൂപ പ്ലാനിന്റെ വാലിഡിറ്റി. 1 ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ ഭാഗമായി വിഐ ഉപയോക്താക്കൾക്ക് നൽകുന്നത്.

അതേസമയം 4ജി ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ഏറെ മുന്നിൽത്തന്നെയാണെങ്കിലും മറ്റു കാര്യങ്ങളിൽ വിഐ ഏറെ പിന്നിലാണ്. വിഐയുടെ പ്രധാന എതിരാളികളായ റിലയൻസ് ജിയോയും എയർടെല്ലും ഇതിനോടകം രാജ്യത്ത് 5ജി സേവനങ്ങൾ നൽകാൻ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ 5ജി സർവീസുകൾക്കായി കാര്യമായ തയാറെടുപ്പുകൾ ഒന്നും നടത്താൻ വിഐക്ക് സാധിച്ചിട്ടില്ല. ഇത് കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നു.

ഓരോ മാസവും പുറത്തുവരുന്ന ട്രായിയുടെ ടെലിക്കോം റിപ്പോർട്ട് പ്രകാരം മാസം തോറും ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് വിഐക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രാരംഭഘട്ടത്തിൽ ആയതിനാൽ അധികം ആളുകളിലേക്ക് 5ജി എത്തിയിട്ടില്ല. എന്നാൽ 5ജി എല്ലാവരിലേക്കുമായി എത്തിക്കഴിഞ്ഞാൽ നിലവിലെ അവസ്ഥ അനുസരിച്ച് വിഐ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കൊഴിഞ്ഞുപോക്ക് ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ മറികടന്ന് എത്രയും വേഗം 5ജി അവതരിപ്പിക്കാനായില്ലെങ്കിൽ വിഐ വിസ്മൃതിയിലാണ്ട് പോകാനാണ് സാധ്യത.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470