Home
News

രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ

രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ

ഇന്ത്യയിലെ ടെലിക്കോം വമ്പന്മാരിൽ രണ്ടാമനായ എയർടെൽ തങ്ങളുടെ ഏറ്റവും കുറഞ്ഞ പ്ലാനിന്റെ ഉൾപ്പെടെ നിരക്ക് കൂട്ടിയത് നാം കഴിഞ്ഞ ആഴ്ചകണ്ടു. എന്നാൽ എയർടെൽ നിർത്തിയിടത്തുനിന്ന് പുതിയ പോർമുഖം തുറന്നിരിക്കുകയാണ് മൂന്നാം സ്ഥാനത്തുള്ള വിഐ(VI). എയർടെൽ നൽകിയിരുന്ന 99 രൂപയുടെ പ്ലാൻ ആണ് കഴിഞ്ഞയാഴ്ച 155 രൂപയായി വർധിപ്പിച്ചത്. ഇതോടെ ഏറ്റവും ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യകമ്പനികളിൽ ഏറ്റവും ഉയർന്ന അ‌ടിസ്ഥാന നിരക്കുള്ള പ്ലാൻ എയർടെലിന്റേതായി മാറിയിരുന്നു.

വരിക്കാർ ആവേശത്തിൽ

എന്നാൽ എയർടെൽ ഉപേക്ഷിച്ച 99 രൂപ പ്ലാൻ തങ്ങളു​ടേതായ രീതിയിൽ പുറത്തിറക്കിയാണ് വിഐ ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്ന വിഐ ഏതുവിധേനയും തങ്ങളുടെ വരിക്കാരെ പിടിച്ചു നിർത്താൻ പലവിധ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ വിഐയുടെ ഈ നീക്കങ്ങൾ ഏതാണ്ട് ഫലം കാണുന്നുണ്ട് എന്നുവേണമെങ്കിൽ പറയാം. മറ്റ് കമ്പനികളെ ഞെട്ടിച്ചുകൊണ്ട് വിഐ നൽകുന്ന ആനുകൂല്യങ്ങൾ വരിക്കാർ ഏറെ ആവേശത്തോടെയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ജിയോയ്ക്കും എയർടെലിനും വെല്ലുവിളി

ഉപയോക്താക്കൾക്കുള്ള വിഐയുടെ ഏറ്റവും പുതിയ സമ്മാനവും ജിയോയ്ക്കും എയർടെലിനുമുള്ള വെല്ലുവിളിയുമാണ് വിഐയുടെ പുതിയ 99 രൂപ പ്ലാൻ. കുറഞ്ഞ നിരക്കിൽ മറ്റേത് ടെലിക്കോം കമ്പനി നൽകുന്നതിനേക്കാളും ആനുകൂല്യങ്ങൾ വിഐയുടെ പുതിയ 99 രൂപ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് അ‌തിൽ പ്രധാന ആനുകൂല്യം. എന്നാൽ നിരക്ക് കുറഞ്ഞ പ്ലാൻ ആയതിനാൽ ഇതിൽ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഒന്നും വിഐ നൽകിയിട്ടില്ല. പകരം സെക്കൻഡിൽ 2.5 പൈസ നിരക്കിൽ കോളിങ് ചെയ്യാം. 200എംബി 4ജി ഡാറ്റയും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ

കൊഴിഞ്ഞുപോക്ക് തടയാൻ ഊർജിത ശ്രമം

നിരവധി പേർ വിഐ സിം ഉപേക്ഷിക്കുന്നത് കഴിഞ്ഞവർഷം നാം കണ്ടു. ഇങ്ങനെ കൊഴിഞ്ഞുപോകുന്ന വരിക്കാരെ പിടിച്ചുനിർത്താനുള്ള വിഐയുടെ ഏറ്റവും പുതിയ നീക്കമാണ്പുതിയ 99 രൂപ പ്ലാൻ. വരിക്കാർ നഷ്ടമാകുന്നത് ഒഴിവാക്കാൻ വാലിഡിറ്റിക്കാണ് വിഐ ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത് എന്ന് കാണാവുന്നതാണ്. കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് കോളുകൾ വേണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി വിഐയുടെ 149 രൂപയുടെ പ്ലാൻ ലഭ്യമാണ്. 21 ദിവസത്തെ വാലിഡിറ്റിയും 1ജിബി ഡാറ്റയുമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

വാരിക്കോരി ആനുകൂല്യങ്ങൾ

വരിക്കാരെ പിടിച്ച് നിർത്താനായി വാലിഡായ പ്ലാനുകൾ ഇല്ലാത്ത ഉപയോക്താക്കൾക്ക് പോലും നിശ്ചിത ദിവസത്തേക്ക് വിഐ സൗജന്യമായി ഡാറ്റ നൽകുന്നുണ്ട്. അ‌തു കൂടാതെ വിഐ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2 ജിബി മുതൽ 5ജിബി വരെ സൗജന്യ ഡാറ്റയും വിഐ നൽകുന്നു. അ‌തോടൊപ്പം 4ജി സേവനങ്ങൾ ആളുകൾക്ക് പരാതിയില്ലാത്തവിധം വേഗതയോടെ നൽകാനുള്ള ശ്രമങ്ങളും വിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.

രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ

സുവർണാവസരം

5ജി സർവീസുകൾ വ്യാപിപ്പിക്കുന്ന തിരക്കിൽ ജിയോയും എയർടെലും 4ജി സേവനങ്ങളിൽ കാര്യമായ പരിഗണന നൽകുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഈ കമ്പനികൾ അ‌ത് കണ്ടമട്ട് കാണിക്കുന്നില്ല എന്നാണ് വരിക്കാർ പറയുന്നത്. ഇങ്ങനെ അ‌സംതൃപ്തരായ ഉപയോക്താക്കളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ഇപ്പോൾ വിഐ​യുടെ ഭാഗത്തുനിന്ന് കൂടുതലായി ഉണ്ടാകുന്നുണ്ട്. ബിഎസ്എൻഎല്ലിന് 4ജി ഇല്ല എന്നതും വിഐയെ ആശ്രയിക്കാൻ ഉപയോക്താക്കളെ നിർബന്ധിതരാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വിഐക്ക് പിടിച്ച് നിൽക്കാനുള്ള സുവർണ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് വിലയിരുത്തൽ.

കുറഞ്ഞ നിരക്കിൽ എന്തുകിട്ടും

പുതിയ പ്ലാൻ അ‌വതരിപ്പിച്ചതോ​ടുകൂടി ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ടിസ്ഥാന പ്ലാൻ നൽകുന്ന കമ്പനി എന്ന നേട്ടം വിഐ സ്വന്തമാക്കിയിരിക്കുകയാണ്. 119 രൂപയാണ് ജിയോ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന് നൽകേണ്ടത്. 4 ദിവസം വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, 300 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിരക്ക് വർധിപ്പിച്ചതോടെ എയർടെലിന്റെ ഏറ്റവും കുറഞ്ഞ തുകയുടെ പ്രീപെയ്ഡ് പ്ലാൻ 155 രൂപയ്ക്കാണ് ലഭ്യമാകുക.

24 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്നത്. 99 രൂപയുടെ പുതിയ പ്ലാൻ വരുന്നതിന് മുമ്പ് 129 രൂപയുടെ പ്ലാൻ ആയിരുന്നു വിഐയുടെ ഏറ്റവും കുറഞ്ഞ പ്ലാൻ ലഭ്യമായിരുന്നത്. 18 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 200 എംബി ഡാറ്റ, എന്നിവ ഈ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
VI has introduced a new Rs 99 prepaid plan. VI has launched a new Rs 99 plan after Airtel discontinued its Rs 99 plan last week and hiked the rates. This plan offers a validity of 28 days. VI does not provide any unlimited benefits. Instead, calling can be done at the rate of 2.5 paisas per second.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X