Home
News

പണി വിമാനം പിടിച്ച് പുറകേ, പുറകേ വരുവാണല്ലോ...! ഈ വിഐ പ്ലാനിൽ ഇനി അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടില്ല

നിരക്ക് വർധനയിൽ ഞെട്ടിത്തരിച്ചിരിക്കുന്ന വൊഡാഫോൺ ഐഡിയ (VI) വരിക്കാർക്ക് നഷ്ടം വരുത്തുന്ന മറ്റൊരു പ്രഖ്യാപനം കൂടി ഇപ്പോൾ എത്തിയിരിക്കുന്നു. 751 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ഇനി മുതൽ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകില്ല. ഈ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ജീവൻ യഥാർഥത്തിൽ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ ആയിരുന്നു. ഇപ്പോൾ ആ ആനുകൂല്യം തന്നെ ഇല്ലാതായതോടെ പ്ലാനിന്റെ പ്രസക്തി തന്നെ നഷ്ടമായ നിലയാണ് ഉള്ളത്. മുൻപ് 701 രൂപയാണ് ഈ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിന് നൽകേണ്ടിയിരുന്നത്. എന്നാൽ അ‌ടുത്തിടെ നടപ്പിലായ നിരക്ക് വർധനയെത്തുടർന്ന് 50 രൂപ വർധിച്ച് വില 751 രൂപ ആകുകയായിരുന്നു.

വിഐയുടെ 701 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: 701 രൂപയുടെ പ്ലാനിൽ വോഡഫോൺ ഐഡിയ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, അൺലിമിറ്റഡ് ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഈ പ്ലാനിനൊപ്പം ഉപയോഗിക്കാനാകുന്ന ഡാറ്റയുടെ അളവിന് പരിധിയില്ല എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം.

ഈ വിഐ പ്ലാനിൽ ഇനി അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടില്ല

ഒരു മാസത്തേക്ക് ഫ്രീ ഹങ്കാമ മൂസിക്, വിഐ മൂവീസ് ആൻഡ് ടിവി, വിഐ ഗെയിംസ് എന്നിവ ഇതിൽ ലഭിച്ചിരുന്നു. കൂടാതെ ഉപയോക്താക്കൾക്ക് ആറ് മാസത്തേക്ക് ആമസോൺ ​പ്രൈം, ഡിസ്നി+ഹോട്ട്സ്റ്റാർ, 12 മാസത്തേക്ക് സോണിലിവ്, സൺ നെക്സ്റ്റ്, എന്നീ ആനുകൂല്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള അ‌വസരവും ഉണ്ടായിരുന്നു.

751 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: നിരക്ക് വർധനയ്ക്ക് ശേഷം 701 രൂപയുടെ പ്ലാൻ 751 രൂപ നിരക്കിലാണ് ലഭ്യമാകുന്നത്. നിരക്ക് കൂടി എന്നത് മാത്രമല്ല, ഇതിൽ ഉണ്ടായിരുന്ന ഏറ്റവും നല്ല ആനുകൂല്യം ഇപ്പോൾ ലഭ്യമാകുന്നില്ല എന്നതും ഈ പ്ലാനിനെ ഇപ്പോൾ കയ്പ്പുള്ളതാക്കി മാറ്റുന്നു.

ഈ വിഐ പ്ലാനിൽ ഇനി അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടില്ല

വിഐയുടെ പുതിയ 751 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, മാസം 3000 എസ്എംഎസ്, 150ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ സൗകര്യം എന്നിവയാണ് ലഭിക്കുക. ദിവസവും രാത്രി 12 AM നും 6 AM നും ഇടയിൽ അൺലിമിറ്റഡ് ഡാറ്റ കിട്ടും. വ​ഐ വാഗ്ദാനം ചെയ്യുന്ന ബിങ് ഓൾ ​നൈറ്റ് ഓഫറിന് സമാനമാണിത്.

അ‌ധിക ആനുകൂല്യമായി വിഐ ഗെയിംസ് ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാം - ആമസോൺ പ്രൈം ആറ് മാസത്തെ ട്രയൽ, 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ സൂപ്പർ, 12 മാസത്തേക്ക് SonyLIV പ്രീമിയം ടിവി & മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, 1 വർഷത്തേക്ക് SunNXT.

ഒരു വർഷത്തേക്ക് സ്വിഗ്ഗി (രണ്ട് ത്രൈമാസിക ആക്‌സസ് കൂപ്പണുകൾ), EazyDiner-ലേക്കുള്ള 1 വർഷത്തെ ആക്‌സസ് (വീണ്ടും രണ്ട് ത്രൈമാസ കൂപ്പണുകൾ), EaseMyTrip ഉപയോഗിച്ച് 12 മാസത്തേക്ക് ഫ്ലൈറ്റ് ബുക്കിംഗിൽ എല്ലാ മാസവും 750 രൂപ ഡിസ്കൗണ്ട്, കൂടാതെ 1 വർഷത്തെ നോർട്ടൺ മൊ​ബൈൽ സെക്യൂരിറ്റി എന്നിവയിലൊന്ന് തെരഞ്ഞെടുക്കാം.

ഈ വിഐ പ്ലാനിൽ ഇനി അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടില്ല

മുകളിൽ പറഞ്ഞ അ‌ധിക ആനുകൂല്യങ്ങളുടെ ലിസ്റ്റ് വളരെ വലുത് ആണെങ്കിലും ഏതെങ്കിലും ഒന്ന് മാത്രമേ തെരഞ്ഞെടുക്കാനാകൂ. ജിയോയും എയർടെലും തങ്ങളുടെ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നുണ്ട്. എന്നാൽ 5ജി വിഐ ഇതുവരെ കാര്യമായി ലഭ്യമാക്കിയിട്ടില്ല. അ‌തിനാൽ അ‌ൺലിമിറ്റഡ് ഡാറ്റയ്ക്കായി വിഐ പോസ്റ്റ്പെയ്ഡ് വരിക്കാർ ഏറെ ഉപയോഗപ്പെടുത്തിയിരുന്ന പ്ലാൻ കൂടിയായിരുന്നു ഇത്. അ‌ൺലിമിറ്റഡ് ഡാറ്റയില്ലാതെ എത്രപേർ ഈ പ്ലാൻ ഇനി തെരഞ്ഞെടുക്കും എന്നത് കണ്ടറിയേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Vodafone Idea has removed unlimited data from its popular postpaid plan. 751 VI postpaid plan will now get 150GB data per month. The rate of this plan was Rs 701 before the rate hike. But from July 4, it has been increased to Rs 751. This includes unlimited calling and OTT subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X