VI Plans: ഡാറ്റ വാരിക്കോരിയെറിഞ്ഞ് വിഐ; പരിഷ്കരിച്ചത് ഈ രണ്ട് പ്ലാനുകൾ

|

വിഐ തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. 409 രൂപയും 475 രൂപയും വില വരുന്ന പ്ലാനുകളിലാണ് മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. കൂടുതൽ സബ്സ്ക്രൈബേഴ്സിനെ ആകർഷിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ കമ്പനി പരിഷ്കരിച്ചിരിക്കുന്നത്. അധിക ഡാറ്റ ആനുകൂല്യങ്ങളാണ് 409 രൂപയുടെയും 475 രൂപയുടെയും പ്ലാനുകളിൽ നൽകിയിരിക്കുന്നത്.

പ്രീപെയ്ഡ് പ്ലാനുകൾ

പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ 112 ജിബി വരെ ഡാറ്റ ഓഫർ ചെയ്യുന്നു. ഒപ്പം അൺലിമിറ്റഡ് വോയ്സ് കോളുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും യൂസേഴ്സിന് നൽകും. ഒടിടി ആനുകൂല്യങ്ങളും പരിഷ്കരിച്ച പ്രീപെയ്ഡ് പ്ലാനുകളുടെ പ്രത്യേകതയാണ്. 409 രൂപ വിലയുള്ള വിഐ പ്ലാനും 475 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും നൽകുന്ന പുതിയ ആനുകൂല്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

BSNL Plans: അധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾBSNL Plans: അധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

409 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ

409 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ

മൊത്തം 28 ദിവസത്തെ വാലിഡിറ്റിയാണ് 409 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഇതൊരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ്. വാലിഡിറ്റി കാലയളവിൽ ഉടനീളം പ്രതിദിനം 3.5 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. നേരത്തെ 2.5 ജിബി ഡെയിലി ഡാറ്റയാണ് 409 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ നൽകിയിരുന്നത്.

പരിഷ്കരിച്ച പ്ലാൻ

പരിഷ്കരിച്ച പ്ലാൻ, വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 98 ജിബി ഡാറ്റ ഓഫർ ചെയ്യുന്നുണ്ട്. ഡാറ്റ മാത്രമല്ല മറ്റ് ആനുകൂല്യങ്ങളും 409 രൂപ വില വരുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. യൂസേഴ്സിന് നെറ്റ്വർക്ക് പരിഗണിക്കാതെ തന്നെ അൺലിമിറ്റഡ് ഔട്ട്ഗോയിങ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 409 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്.

ഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയുംഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയും

പ്രതിദിന പരിധി

സൌജന്യ എസ്എംഎസുകളുടെ പ്രതിദിന പരിധി കഴിഞ്ഞാൽ അയയ്ക്കുന്ന ഓരോ എസ്എംഎസിനും കമ്പനി ഈടാക്കും. ലോക്കൽ എസ്എംഎസുകൾക്ക് ഒരു രൂപയാണ് ഇത്തരത്തിൽ കമ്പനി നിരക്ക് ഈടാക്കുന്നത്. എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപയും യൂസേഴ്സ് നൽകേണ്ടതുണ്ട്. 409 രൂപ വില വരുന്ന വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമായ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വിഐ പ്രീപെയ്ഡ് പ്ലാൻ

409 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ' ബിഞ്ച് ഓൾ നൈറ്റ് ' സൌകര്യവും ബണ്ടിൽ ചെയ്‌തിരിക്കുന്നു. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ സൌജന്യ ഇന്റർനെറ്റ് ബ്രൌസിങാണ് ബിഞ്ച് ഓൾ നൈറ്റ് ഫീച്ചറിന്റെ സവിശേഷത. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ നിങ്ങളുടെ പ്രതിദിന ഡാറ്റ ക്വാട്ടയെ ബാധിക്കില്ലെന്നതും പ്രത്യേകതയാണ്.

ജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻ

വാരാന്ത്യ ഡാറ്റ റോൾ ഓവർ

'വാരാന്ത്യ ഡാറ്റ റോൾ ഓവർ' സാൌകര്യവും 409 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. ആഴ്ചയിലെ പ്രവർത്തി ദിവസങ്ങളിൽ ഉപയോഗിക്കാതെ ബാക്കിയായ ഡാറ്റ വാരാന്ത്യങ്ങളിലേക്ക് മാറ്റാൻ കഴിയുന്ന സൌകര്യം ആണിത്. വിഐ മൂവീസ്, ടിവി ആപ്പിലേക്ക് കോംപ്ലിമെന്ററി ആക്സസും യൂസേഴ്സിന് ലഭിക്കുന്നു. എല്ലാ മാസവും രണ്ട് ജിബി ബാക്കപ്പ് ഡാറ്റയും യൂസേഴ്സിന് ലഭിക്കും. ഇത് അധിക ചിലവുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

475 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ

475 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയാണ് 475 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനും യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഇതൊരു ഡെയിലി ഡാറ്റ പ്ലാൻ ആണെന്ന് മനസിലായല്ലോ. പ്രതിദിനം 4 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. നേരത്തെ 3 ജിബി പ്രതിദിന ഡാറ്റയാണ് 475 രൂപ വിലയുള്ള വിഐ റീചാർജ് പ്ലാൻ വഴി യൂസേഴ്സിന് ലഭിച്ചിരുന്നത്.

BSNL: ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?BSNL: ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?

ഉയർന്ന ഡാറ്റ

ഉയർന്ന ഡാറ്റ മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും 475 രൂപ വില വരുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. യൂസേഴ്സിന് അൺലിമിറ്റഡ് ഔട്ട്ഗോയിങ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 475 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനിൽ വിഐ ലഭ്യമാക്കിയിരിക്കുന്നു.

ലോക്കൽ എസ്എംഎസുകൾ

409 രൂപ പ്ലാനിലേത് പോലെ തന്നെ സൌജന്യ എസ്എംഎസുകൾക്കുള്ള ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ അയയ്ക്കുന്ന ഓരോ എസ്എംഎസിനും കമ്പനി പണം ഈടാക്കും. ലോക്കൽ എസ്എംഎസുകൾക്ക് ഒരു രൂപയും എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപയും കമ്പനി നിരക്ക് ഈടാക്കും. ഈ പ്ലാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Jio 5G: ജിയോ 5ജി എപ്പോൾ ലഭ്യമാകും, സ്പീഡും വിലയും എത്ര; അറിയേണ്ടതെല്ലാംJio 5G: ജിയോ 5ജി എപ്പോൾ ലഭ്യമാകും, സ്പീഡും വിലയും എത്ര; അറിയേണ്ടതെല്ലാം

ബിഞ്ച് ഓൾ നൈറ്റ്

' ബിഞ്ച് ഓൾ നൈറ്റ് ' സൌകര്യം ബണ്ടിൽ ചെയ്‌താണ് 475 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനും വരുന്നത്. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ സൌജന്യ ഇന്റർനെറ്റ് ബ്രൌസിങാണ് ബിഞ്ച് ഓൾ നൈറ്റ് ഫീച്ചർ ഓഫർ ചെയ്യുന്നത്. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ നിങ്ങളുടെ പ്രതിദിന ഡാറ്റ ക്വാട്ടയെ ബാധിക്കില്ലെന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം.

ഡാറ്റ റോൾ ഓവർ

'വാരാന്ത്യ ഡാറ്റ റോൾ ഓവർ' സാൌകര്യവും ഈ പ്ലാനിന് ഒപ്പം വിഐ നൽകുന്നു. മുന്നിലത്തെ ആഴ്ചയിലെ പ്രവർത്തി ദിവസങ്ങളിൽ ഉപയോഗിക്കാതെ ബാക്കിയായ ഡാറ്റ വാരാന്ത്യങ്ങളിലേക്ക് മാറ്റാൻ കഴിയുന്ന സൌകര്യം ആണ് വാരാന്ത്യ ഡാറ്റ റോൾ ഓവർ. വിഐ മൂവീസ്, ടിവി ആപ്പിലേക്ക് കോംപ്ലിമെന്ററി ആക്സസും യൂസേഴ്സിന് ലഭിക്കും. എല്ലാ മാസവും രണ്ട് ജിബി ബാക്കപ്പ് ഡാറ്റയും യൂസേഴ്സിന് ലഭിക്കും. ഇത് അധിക ചിലവുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

WiFi Calling: വൈഫൈ കോളിങ് സിമ്പിളാണ്, പിന്നെ പവർഫുൾ ആണ്; അറിയാം അടിപൊളി ഫീച്ചറിനെക്കുറിച്ച്WiFi Calling: വൈഫൈ കോളിങ് സിമ്പിളാണ്, പിന്നെ പവർഫുൾ ആണ്; അറിയാം അടിപൊളി ഫീച്ചറിനെക്കുറിച്ച്

വോഡഫോൺ ഐഡിയ

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വിഐ അല്ലെങ്കിൽ വോഡഫോൺ ഐഡിയ. മൂന്നാമത്തെ വലിയ എന്ന് പറയുമ്പോൾ മറ്റ് രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളെയും അപേക്ഷിച്ച് ഏറെ പിന്നിലും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ് കമ്പനിയുള്ളത്. എന്നാൽ അടുത്തിടെ പതിനായിരത്തോളം ആളുകൾ വിഐയിലേക്ക് പോർട്ട് ചെയ്യാൻ അപേക്ഷ നൽകിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

Best Mobiles in India

English summary
VI has revised its two prepaid plans. The changes have come in the plans priced at Rs 409 and Rs 475. Both these prepaid plans have now been revised as part of an effort to attract more subscribers. The plans have also been updated with additional data benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X