Home
News

സന്തോഷിപ്പിക്കാനാണ് തീരുമാനം! 90 ദിവസത്തേക്ക് 50GB എക്സ്ട്രാ ഡാറ്റ; സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ച് വിഐ

ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയാറെടുക്കുന്ന ഈ വേളയിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) വരിക്കാർക്കായി സ്പെഷൽ ഓഫറുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പ്ലാനുകൾ ഉപയോഗിച്ച് വിഐ ആപ്പുകൾ വഴി റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 90 ദിവസ വാലിഡിറ്റിയിൽ 50ജിബി വരെ എക്സ്ട്രാ ഡാറ്റ ഇൻഡിപെൻഡൻസ് ഡേ ആഘോഷത്തിന്റെ ഭാഗമായി വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രധാനമായും ദീർഘകാല പ്ലാനുകളിലാണ് വിഐ ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അ‌തുവഴി വരുമാനം വർധിപ്പിക്കാനും വരിക്കാർ തങ്ങളെ വിട്ട് പോകില്ലെന്ന് ഉറപ്പിക്കാനും വിഐ ലക്ഷ്യമിടുന്നു.

വിഐയുടെ 1749 രൂപയുടെ പ്ലാനിലും 3,499 രൂപ, 3,699 രൂപ, 3,799 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന വാർഷിക പ്ലാനുകളിലും വിഐ ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ലഭ്യമാണ്. എന്നാൽ വാർഷിക പ്ലാനുകളിൽ അ‌ൽപ്പം കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. അ‌തായത് 3499 രൂപയുടെ പ്ലാൻ വിഐ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 50 രൂപ ഡിസ്കൗണ്ട് കിട്ടും. അ‌തിനാൽ 3449 രൂപയ്ക്ക് ഈ പ്ലാൻ ആനുകൂല്യങ്ങൾ നേടാൻ സാധിക്കും.

50GB എക്സ്ട്രാ ഡാറ്റ; സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ച് വിഐ

അ‌തേപോലെ 3,699 രൂപയുടെ പ്ലാൻ വിഐ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 75 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇപ്പോൾ 3624 രൂപയേ ചെലവാകൂ. അ‌തേപോലെ, വിഐയുടെ ഏറ്റവും നിരക്ക് കൂടിയ വാർഷിക പ്ലാനായ 3,799 രൂപയുടെ പ്ലാനിന് 100 രൂപ ഡിസ്കൗണ്ട് ഉണ്ട്, അ‌തിനാൽ ഈ പ്ലാൻ സ്വന്തമാക്കാൻ ഇപ്പോൾ 3699 രൂപ നൽകിയാൽ മതി.

1749 രൂപ വിലയുള്ള അ‌ർദ്ധ വാർഷിക പ്ലാനിൽ വിഐ 45 ദിവസ വാലിഡിറ്റിയിൽ 30ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അ‌തേപോലെ 3449 രൂപ, 3624 രൂപ, 3699 രൂപ വാർഷിക പ്ലാനുകളിൽ സ്വാതന്ത്ര്യ ദിന ഓഫർ പ്രമാണിച്ച് വിഐ 90 ദിവസ വാലിഡിറ്റിയിൽ 50ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

50GB എക്സ്ട്രാ ഡാറ്റ; സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ച് വിഐ

വിഐ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ പറഞ്ഞ ഡിസ്കൗണ്ടും എക്സ്ട്രാ ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങളും ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. 1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, 180 ദിവസ വാലിഡിറ്റി എന്നിവയാണ്. ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല.

3449 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. എസ്എംഎസ്, ഒടിടി ആനുകൂല്യങ്ങൾ ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിട്ടില്ല.

3624 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 2ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1 വർഷ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഒടിടി ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാകും. എസ്എംഎസ് ആനുകൂല്യം ഇതിലും ഉൾപ്പെടുത്തിയിട്ടില്ല.

50GB എക്സ്ട്രാ ഡാറ്റ; സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ച് വിഐ

3699 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് എന്നിവ ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. കൂടാതെ ഒടിടി ആനുകൂല്യം എന്ന നിലയിൽ ഒരു വർഷത്തേക്ക് ആമസോൺ ​പ്രൈം മൊ​ബൈൽ സബ്സ്ക്രിപ്ഷനും ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.

സ്വാതന്ത്രദിനത്തിന്റെ ഭാഗമായി 30-ലധികം ബ്രാൻഡ് വൗച്ചറുകളിൽ എക്സ്ട്രാ ഡിസ്കൗണ്ടിനൊപ്പം വിഐ ഷോപ്പ് വഴി സമ്മാന കാർഡുകളും ബ്രാൻഡ് വൗച്ചറുകളും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. സൊമാറ്റോ ഫുഡ് ഓർഡറുകൾക്ക് 4% ഡിസ്കൗണ്ട്, PVR സിനിമാ ടിക്കറ്റുകൾക്ക് 10% ഡിസ്കൗണ്ട്, പാൻ്റലൂൺ ഷോപ്പിംഗിന് 12% ഡിസ്കൗണ്ട് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
VI has announced Independence Day special offers for its subscribers. Vi will provide 30GB to 50GB additional data over and above the daily data limit on selected plans as part of this offer. Also, users will get a discount of Rs 50, Rs 75 and Rs 100 each on the Rs 3499, Rs 3699 and Rs 3799 plans respectively. Those who recharge through VI app will get these benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X