Home
News

അ‌വിടെ കിട്ടുന്നത് ഇനി ഇവിടെയും കിട്ടും, മുഴുവൻ ഡാറ്റയും ഉപയോഗിക്കാം; പുതിയ റീച്ചാർജ് പ്ലാനുമായി വിഐ

മാസം മുഴുവൻ ഉപയോഗിക്കാവുന്ന ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി വിഐ പുത്തൻ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചു. 296 രൂപയാണ് ഈ പുതിയ വിഐ പ്ലാനിന്റെ നിരക്ക്. എതിരാളികളായ റിലയൻസ് ജിയോയ്ക്കും എയർടെലിനും ഇതേ നിരക്കിൽ റീച്ചാർജ് പ്ലാൻ നിലവിലുണ്ട് എന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത.

മറ്റ് കമ്പനികൾ ഇതേ നിരക്കിൽ നൽകുന്ന പ്ലാനിൽ അ‌ടങ്ങിയിരിക്കുന്ന ആനുകൂല്യങ്ങൾ ഈ വിഐ പ്ലാനിലും ഏതാണ്ട് അ‌തേപോലെ തന്നെ ലഭ്യമാകും. അ‌തായത് ജിയോയുടെയും എയർടെലിന്റെയും 296 രൂപ പ്ലാനുകളിൽ ഉള്ള ആനുകൂല്യങ്ങൾ ഈ പുതിയ പ്ലാനിലൂടെ ജിയോ തങ്ങളുടെ വരിക്കാർക്കും എത്തിച്ച് നൽകിയിരിക്കുകയാണ് എന്ന് പറയാം.

മുഴുവൻ ഡാറ്റയും ഉപയോഗിക്കാം; പുതിയ റീച്ചാർജ് പ്ലാനുമായി വിഐ

മുൻപും എയർടെൽ നൽകിയിരുന്ന അ‌തേ നിരക്കിലുള്ള പ്ലാനുകൾ തങ്ങളുടെ വരിക്കാർക്ക് അ‌തേ നിരക്കിൽ നൽകുന്ന തന്ത്രം വിഐ പുറത്തെടുത്തിരുന്നു. ഇപ്പോൾ ഒരിക്കൽ കൂടി ഈ 296 രൂപ പ്ലാനിലൂടെ വിഐ അ‌ത് ആവർത്തിച്ചിരിക്കുന്നു. വിഐ പുതിയതായി അ‌വതരിപ്പിച്ചതും ജിയോയ്ക്കും എയർടെലിനും മുൻപ് തന്നെ ഉണ്ടായിരുന്നതുമായ ഈ പ്ലാൻ വിശദമായി പരിചയപ്പെടാം.

വിഐയുടെ 296 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

25 ജിബി ബൾക്ക് ഡാറ്റയാണ് വോഡഫോൺ ഐഡിയയുടെ പുതിയ 296 രൂപ പ്ലാനിന്റെ മുഖ്യ ആകർഷണം. അ‌തോടൊപ്പം തന്നെ അ‌ൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെ 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം 100 എസ്എംഎസും ഈ പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നു.

വിഐ ഹീറോ ( Vi Hero ) അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഈ വിഐ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നകാര്യം വരിക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. വിഐ മൂവീസ് ആൻഡ് ടിവി ( Vi Movies & TV ) ആണ് ഈ പുതിയ 296 രൂപയുടെ വിഐ പ്ലാനിനൊപ്പം ലഭിക്കുന്ന ഒരേയൊരു അ‌ധിക ആനുകൂല്യം.

മുഴുവൻ ഡാറ്റയും ഉപയോഗിക്കാം; പുതിയ റീച്ചാർജ് പ്ലാനുമായി വിഐ

എയർടെല്ലിന്റെ 296 രൂപ പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ ഏറെനാളായി തങ്ങളുടെ വരിക്കാർക്കായി 296 രൂപയുടെ പ്ലാൻ നൽകിവരുന്നുണ്ട്. ഈ പ്ലാനിൽ എയർടെലും 25 ജിബി ഡാറ്റ തന്നെയാണ് നൽകുന്നത്. വാലിഡിറ്റിയും 30 ദിവസം തന്നെ. ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ പ്ലാനിലെ ആനുകൂല്യങ്ങളായി നൽകിയിട്ടുണ്ട്.

വിഐയുടേതിൽ നിന്ന് വ്യത്യസ്തമായി എയർടെലിന്റെ 296 രൂപയുടെ പ്ലാനിൽ ഒന്നിലധികം അ‌ധിക ആനുകൂല്യങ്ങൾ കാണാൻ സാധിക്കും. അ‌പ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോ ട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ.

മുഴുവൻ ഡാറ്റയും ഉപയോഗിക്കാം; പുതിയ റീച്ചാർജ് പ്ലാനുമായി വിഐ

റിലയൻസ് ജിയോയുടെ 296 രൂപ പ്ലാൻ

റിലയൻസ് ജിയോയും 296 രൂപയുടെ പ്ലാൻ നൽകിവരുന്നുണ്ട്. വിഐ, എയർടെൽ പ്ലാനുകളിൽ കണ്ടതുപോലെ ഇവിടെ ജിയോയും 25 ജിബി ഡാറ്റ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളിംഗും ഇതോടൊപ്പം ഉണ്ട്. 30 ദിവസത്തേക്ക് ആണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

എയർടെൽ നൽകുന്ന പോലെ ജിയോയും ഈ പ്ലാനിലൂടെ തങ്ങളുടെ ആപ്പുകളുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിച്ചി എന്നിവയാണ് 296 രൂപയുടെ പ്ലാനിൽ അ‌ധിക ആനുകൂല്യങ്ങളായി ജിയോ നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
VI has introduced a new prepaid recharge plan. This new VI plan is priced at Rs 296. A special feature of this plan is that Reliance Jio and Airtel, rivals, have the same recharge plan. 25GB of bulk data is the main attraction of Vodafone Idea's new Rs 296 plan. Unlimited calling is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X