Home
News

നിങ്ങൾ ചോദിക്കുന്ന ഓഫർ പ്ലാനിൽ ലഭിക്കും, പുതിയ ചോയിസ് പ്ലാൻ അവതരിപ്പിച്ച് വിഐ; മികച്ച പ്രതികരണം

ഉപഭോക്താക്കൾക്കായി ചോയിസ് ഓപ്ഷൻ പരിചയപ്പെടുത്തി പ്രമുഖ ടെലികോം കമ്പനിയായ വിഐ. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായാണ് കമ്പനി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. എന്‍റര്‍ടൈന്‍മെന്‍റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി എന്നീ ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഏറ്റവും യോജിച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ചോയിസ് ഓപ്ഷൻ.

സാധാരണ ഏതെങ്കിലും പായ്ക്ക് തിരഞ്ഞെടുക്കുമ്പോൾ കമ്പനികൾ നൽകുന്ന ഓഫറുകൾ എന്താണെങ്കിലും സ്വീകരിക്കുക എന്ന ഒരു ഓപ്ഷൻ മാത്രമായിരുന്നു ഉപഭോക്താക്കൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വിഐയുടെ ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ ഏതാണോ അത് തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഒരുക്കി നൽകിയിരിക്കുകയാണ്. ഉദാഹരണത്തിന് നിങ്ങൾ എന്‍റര്‍ടൈന്‍മെന്‍റ് ഇഷ്ടപ്പെടുന്ന ആൾ അല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇവിടെ തിരഞ്ഞെടുക്കാൻ വേറെ മൂന്ന് ഓപ്ഷനുകൾ ഉണ്ട്.

നിങ്ങൾ ചോദിക്കുന്ന ഓഫർ പ്ലാനിൽ ലഭിക്കും

എന്നാൽ നേരത്തെ കമ്പനികൾ നൽകുന്ന ഓഫർ എന്തായിരുന്നോ അത് സ്വീകരിക്കുക മാത്രം ആയിരുന്നു ഉപഭോക്താക്കൾക്ക് മുന്നിൽ ഉണ്ടായിരുന്ന വഴി. എന്നാൽ ഇപ്പോൾ വിഐ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് നാല് ഓപ്ഷനുകൾ ആണ് കമ്പനി നൽകുന്നത്. ഇതുവഴി ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ സാധിക്കുന്നത്. എന്‍റര്‍ടൈന്‍മെന്‍റ് - ഒടിടി വിഭാഗത്തില്‍ ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെക്സ്റ്റ് എന്നിവയാണ് ഉൾപ്പെടുന്നത്. വി വ്യക്തിഗത, ഫാമിലി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ‌ക്ക് ഈ സേവനം ലഭിക്കുന്നതാണ്.

അതേ സമയം ഭക്ഷണത്തിന്റെ വിഭാ​ഗത്തിൽ ആകട്ടെ ആറു മാസ സബ്സ്ക്രിപ്ഷനും പ്രീമിയം റസ്റ്റോറന്‍റുകളിലും മറ്റും 50 ശതമാനം വരെ ഇളവും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. വിഐ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഓപ്ഷനാണ് ട്രാവൽ വിഭാ​ഗം. ഇതിന് കീഴിൽ ഈസ്മൈട്രിപ്പില്‍ ഒരു വര്‍ഷ സബ്സ്ക്രിപ്ഷന്‍ ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ റൗണ്ട്ട്രിപ്പ് ബുക്കിങില്‍ 750 രൂപയും ഒരു വശത്തേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റില്‍ 400 രൂപയും ഇളവു ലഭിക്കും.

നിങ്ങൾ ചോദിക്കുന്ന ഓഫർ പ്ലാനിൽ ലഭിക്കും

യാത്രാ പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ ആയിരിക്കും ഇത്. ഇതിന് പുറമെ മൊബൈൽ സെക്യൂരിറ്റിക്കായുള്ള ഒരു ഓപ്ഷനും വിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് കീഴിലാകട്ടെ നോര്‍ട്ടേണ്‍ ആന്‍റി- വൈറസ് പ്രൊട്ടക്ഷന്‍റെ 1 വര്‍ഷത്തെ സബ്സ്ക്രിപ്ഷനായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കും ഹാന്‍ഡ്സെറ്റിന്‍റെ സുഗമമായ ഉപയോഗത്തിനും ഈ ഓപ്ഷൻ സഹായകരമാണ്. ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ചായിരിക്കും ഇതിൽ ഏത് ആനുകാല്യമാണ് ലഭിക്കുക എന്നത്.

വിഐ മാക്സ് എന്നാണ് പുതിയ പ്ലാനിന് വിഐ നൽകിയിരിക്കുന്ന പേര്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും പണത്തിന് മൂല്യം നല്‍കുന്നതുമായ സൗകര്യങ്ങള്‍ നൽകാൻ സാധിക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ ഡിജിറ്റല്‍ ജീവിത ശൈലി മെച്ചപ്പെടുത്താനാണ് വിഐ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു. നിലവിൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് വിഐ.

അടുത്തിടെ ആകർഷകമായ പല പ്ലാനുകളും വിഐ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു. ബിങ് ഓൾ നൈറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വരിക്കാർക്ക് നൽകുന്നത്. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് അ‌തിവേഗ ഡാറ്റ സൗജന്യമായി നൽകുന്നു എന്നതാണ് ബിങ് ഓൾ ​നൈറ്റ് ആനുകൂല്യത്തിന്റെ പ്രത്യേകത. ഇതിന് പുറമെ വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

വിഐ ഹീറോ ആനുകൂല്യം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ആനുകൂല്യങ്ങൾ ഉൾപ്പെടെ 475 രൂപയുടെ ഒരു പ്ലാൻ അടുത്തിടെ വിഐ പുറത്തിറക്കിയിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ വിഐ പ്ലാൻ എത്തുന്നത്. എന്നാൽ ഈ 28 ദിവസവും 4ജിബി ഡാറ്റവീതം ഈ പ്ലാൻ നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യം ഉൾപ്പെടുന്നതിനാൽ 2ജിബി അ‌ധിക ഡാറ്റയുടെ സേവനവും ഈ പ്ലാനിലൂടെ അധികമായി ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Usually, when choosing any pack, the only way is to accept whatever offers are made by the companies. But now the company has given the opportunity to VI's customers to choose the option that suits them best. If you are not an entertainment person, you have three other options to choose from here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X