പച്ചത്തക്കാളിയും പഴുത്തതക്കാളിയും ഒന്നിച്ച് പോരും; രണ്ട് കിടിലൻ ആനുകൂല്യങ്ങളുള്ള പുതിയ വിഐ പ്ലാൻ എത്തി
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) പുതിയ റീച്ചാർജ് പ്ലാൻ പുറത്തിറക്കി. 169 രൂപ നിരക്കിലെത്തുന്ന ഈ പ്ലാൻ പ്രധാനമായും രണ്ട് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് ആനുകൂല്യങ്ങളും മികച്ചതാണെങ്കിലും ഒരു ആനുകൂല്യം ഏറെ മികച്ചതാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
ഡാറ്റ പ്ലാനുകളുടെ പട്ടികയിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കൽ ആയാണ് വിഐ 169 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഡാറ്റ ആനുകൂല്യത്തിനപ്പുറം മറ്റൊരു ആനുകൂല്യം കൂടി ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് അത്.

രാജസേനൻ സംവിധാനം ചെയ്ത മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ഓരോ സീനും നമുക്ക് കാണാപ്പാടമാണ്. നിരവധി നർമമുഹൂർത്തങ്ങൾ നിറഞ്ഞ ആ സിനിമയിൽ ജഗതിയും വിജയരാഘവനും പെണ്ണുകാണലിനായി ഒരു വീട്ടിലെത്തുന്ന സീനുണ്ട്. പെൺകുട്ടികളിൽ മൂത്തയാളെ പച്ചത്തക്കാളിയെന്നും രണ്ടാമത്തെയാളെ പഴുത്തതക്കാളിയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്ണുകാണലിന് ഒടുവിൽ രണ്ട് പേർക്കും പഴുത്ത തക്കാളിയെ വേണം പച്ചത്തക്കാളിയെ വേണ്ട എന്ന നിലവരുന്നു.
വിഐയുടെ പുതിയ പ്ലാൻ കാണുമ്പോൾ ഈ സീൻ ഓർത്തുപോകും. കാരണം ഇവിടെ രണ്ട് ആനുകൂല്യങ്ങളും ഒന്നിച്ച് എത്തുന്നു എങ്കിൽക്കൂടിയും കൂടുതൽ പേർക്കും ഡാറ്റ പ്ലാനെക്കാൾ ഇതിലെ ഒടിടി ആനുകൂല്യമാണ് ഇഷ്ടപ്പെടുക. കാരണം 169 രൂപയ്ക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ഒരു നല്ല ഓഫറാണ്.

വിഐയുടെ 169 രൂപയുടെ ഡാറ്റ പ്ലാനിലെ മെയിൻ ആനുകൂല്യം ഡാറ്റ ആണെങ്കിലും മെയിൻ ആനുകൂല്യത്തെ സൈഡിലേക്ക് മാറ്റി നിർത്തിക്കൊണ്ട് ഒടിടി ആനുകൂല്യം ഈ പ്ലാനിന്റെ പ്രധാന ആകർഷണമായി മാറുന്നു. 169 രൂപയുടെ പുതിയ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെപ്പറ്റി വിശദമായി പരിചയപ്പെടാം.
169 രൂപയുടെ വിഐ പ്ലാൻ: വോഡഫോൺ ഐഡിയയുടെ 169 രൂപയുടെ പ്ലാനിൽ 8 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 30 ദിവസത്തെ സ്റ്റാൻഡ്‌ലോൺ വാലിഡിറ്റി നൽകുന്നു. ഇതിനർത്ഥം 30 ദിവസത്തിന് ശേഷം, നിങ്ങളുടെ അടിസ്ഥാന പ്ലാൻ ആക്ടീവ് ആണെങ്കിൽപ്പോലും, ഈ ഡാറ്റ വൗച്ചർ കാലഹരണപ്പെടും.
30 ദിവസ വാലിഡിറ്റി കാലയളവിന് ഉള്ളിൽ എപ്പോൾ വേണമെങ്കിലും ഈ 8ജിബി ഡാറ്റ ഉപയോഗിക്കാം. 30 ദിവസത്തിന് ശേഷം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ഡാറ്റ നഷ്ടമാകും. ഡാറ്റ ആനുകൂല്യം കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ 3 മാസത്തേക്ക് (90 ദിവസത്തേക്ക്) ഈ പ്ലാൻ ലഭ്യമാക്കുന്നു.

ഒടിടി ആരാകരെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഡീൽ ആണ്. അതേസമയം ഒടിടി സബ്സ്ക്രിപ്ഷൻ വേണ്ട, ഡാറ്റ മാത്രം മതി എന്നുള്ളവർക്ക്, 98 രൂപ പ്ലാൻ പരിഗണിക്കാം. ഇത് ഡാറ്റ ഉപയോക്താക്കൾക്ക് കുറച്ചുകൂടി ലാഭകരമാണ്. കാരണം 98 രൂപ പ്ലാൻ 9GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
98 രൂപയുടെ പ്ലാനിൻ്റെ സേവന കാലാവധി 21 ദിവസമാണ്. ഇത് കൂടാതെ 7 ദിവസത്തേക്ക് 6 ജിബി ഡാറ്റയുമായി വരുന്ന 75 രൂപ പ്ലാനും ലഭ്യമാണ്. അധിക ഡാറ്റയും 75 രൂപ പ്ലാൻ ബണ്ടിൽ ചെയ്യുന്നുണ്ട്. വിഐയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി 75 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1.5GB ബോണസ് ഡാറ്റ ലഭിക്കും.
Image credit: Meleparampil Anveedu Movie, YouTube


Click it and Unblock the Notifications







