Home
News

100 രൂപ തികച്ച് വേണ്ട! ഏറ്റവും വില കുറഞ്ഞ വാലിഡിറ്റി റീച്ചാർജ് പ്ലാൻ ദേ ഇതാണ്

ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനി വരിക്കാരെ സംബന്ധിച്ചിടത്തോളം വേഗതയ്ക്കും ആനുകൂല്യങ്ങൾക്കുമൊന്നും ഒരു പഞ്ഞവുമില്ല. എന്നാൽ റീച്ചാർജ് തുകയുടെ കാര്യം വരുമ്പോഴേക്ക് സാധാരണക്കാർക്ക് അ‌ൽപ്പം ബുദ്ധിമുട്ടുകൾ ഒക്കെ നേരിടേണ്ടി വരാറുണ്ട്. കാരണം ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ മൊ​ബൈൽ താരിഫ് വർധന നടപ്പിലാക്കി. അ‌തിനാൽ മുൻപ് ചെലവായിരുന്നതിനെക്കാൾ കൂടുതൽ തുക ഇപ്പോൾ റീച്ചാർജിനായി നൽകേണ്ടിവരുന്നു. എങ്കിലും ഇത് കാര്യമാക്കാത്ത ആളുകൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ടെലിക്കോം കമ്പനികൾക്ക് ഒപ്പം തുടരുന്നു. ഇതിൽ പ്രതിഷേധമുള്ളവർ ഒന്നുകിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുകയോ അ‌തല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുകയോ ചെയ്യുന്നു. (സെക്കൻഡറി സിം നിരവധിപേർ ഒഴിവാക്കുന്നു).

സാമ്പത്തിക ഭദ്രതയുള്ള ടെലിക്കോം വരിക്കാർ നിരക്കിനെക്കാൾ ഉപരി ലഭ്യമാകുന്ന സേവനങ്ങളുടെ മികവും തങ്ങളുടെ സൗകര്യവും ഉറപ്പാക്കുന്നു. സാമ്പത്തിക ഭദ്രത അ‌ൽപ്പം കുറഞ്ഞ സാധാരണക്കാർ എങ്ങനെയും പണം കണ്ടെത്തി മികച്ച സേവനങ്ങൾ ആസ്വദിച്ച് മുന്നോട്ട് പോകാം എന്ന വിശ്വാസത്താൽ മുന്നോട്ട് പോകുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയിലെ ഒരു സ്വകാര്യ ടെലിക്കോം കമ്പനി 100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റി സഹിതം റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്.

100 രൂപ തികച്ച് വേണ്ട! ഏറ്റവും വില കുറഞ്ഞ വാലിഡിറ്റി റീച്ചാർജ് പ്ലാൻ

2024ൽ നിന്ന് 2025ലേക്ക് ലോകം കടക്കുന്ന ഈ ഘട്ടത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഓപ്പറേറ്ററായ ​വൊഡാഫോൺ ഐഡിയ (VI), ഏറ്റവും വിലകുറഞ്ഞ ഒരു വാലിഡിറ്റി പ്ലാൻ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. 99 രൂപയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ വില.

ഉപയോക്താക്കൾക്ക് 100 രൂപയിൽ താഴെ വിലയിൽ സർവീസ് വാലിഡിറ്റി നേടാൻ ഈ 99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ സഹായിക്കുന്നു. മറ്റൊരു 'സ്വകാര്യ' ടെലിക്കോം കമ്പനിയും ഇത്രയും കുറഞ്ഞ നിരക്കിൽ ഇങ്ങനെ ഒരു പ്ലാനും ആനുകൂല്യങ്ങളും നൽകുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

100 രൂപ തികച്ച് വേണ്ട! ഏറ്റവും വില കുറഞ്ഞ വാലിഡിറ്റി റീച്ചാർജ് പ്ലാൻ

എല്ലാ ടെലിക്കോം കമ്പനികളും വരിക്കാരിൽ നിന്ന് പരമാവധി വരുമാനം നേടാനാണ് ശ്രമിക്കുന്നത്. അ‌ത്തരം ശ്രമങ്ങൾക്കിടയിൽ ഇത്ര കുറഞ്ഞ വിലയിൽ ഒരു പ്ലാൻ നൽകാൻ അ‌വർ തയാറല്ല. പക്ഷേ വിഐയെ സംബന്ധിച്ചിടത്തോളം വരുമാനം നേടണം എന്നതിനൊപ്പം വരിക്കാരെ നിലനിർത്തണം എന്ന വെല്ലുവിളിയും മുന്നിലുണ്ട്.

5ജി സേവനങ്ങളുടെ അ‌ഭാവം മൂലം നിരവധി വരിക്കാർ വിഐ കണ്കഷൻ ഉപേക്ഷിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ വരിക്കാരെ പരമാവധി തങ്ങളോടൊപ്പം പിടിച്ചുനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാകാം വിഐ ARPU (Average revenue per user) ഉയർത്താനുള്ള ലക്ഷ്യത്തിനിടയിലും 99 രൂപയ്ക്ക് ഇത്തരമൊരു പ്ലാൻ നൽകുന്നത്.

99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 200എംബി ഡാറ്റയും 15 ദിവസത്തെ സർവീസ് വാലിഡിറ്റിയും ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈടാക്കും. എന്നാൽ ഔട്ട്‌ഗോയിംഗ് എസ്എംഎസ് ഇല്ല. പക്ഷേ പോർട്ട് ഔട്ട് ചെയ്യുന്നതിന് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അനുവദിക്കണമെന്ന ട്രായി നിർദേശമുള്ളതിനാൽ സാധാരണ നിരക്കിൽ പോർട്ട് എസ്എംഎസ് അ‌യയ്ക്കാന സാധിക്കും.

100 രൂപ തികച്ച് വേണ്ട! ഏറ്റവും വില കുറഞ്ഞ വാലിഡിറ്റി റീച്ചാർജ് പ്ലാൻ

ഒരു മാസത്തെ റീച്ചാർജിനായി മുടക്കാൻ പണം ​കൈയിലില്ലാത്ത ആർക്കും വാലിഡിറ്റി ലഭിക്കാനായി താൽക്കാലികമായി പ്രയോജനപ്പെടുത്താവുന്ന ഒരു ഈസി റീച്ചാർജ് പ്ലാനാണ് 99 രൂപയുടെ വിഐ പ്ലാൻ. ഇൻകമിങ്​ കോളുകൾക്കായി സിം ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും, കോളിങ് ആവശ്യം കുറവുള്ളവർക്കും ബജറ്റ് വിലയിൽ തെരഞ്ഞെടുക്കാവുന്ന ഒരു നല്ല റീച്ചാർജ് പ്ലാൻ ഓപ്ഷനാണിത്.

More from GizBot

Best Mobiles in India

English summary
The Rs 99 VI prepaid plan helps users get service validity for less than Rs 100. This VI plan offers 200MB of data and 15 days of service validity. Calls are charged at 2.5 paise per second. But there is no outgoing SMS. No other 'private' telecom company offers such a plan at such a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X