ഇനി സ്വല്പം വീഡിയോ ആസ്വദിക്കാം! ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുമായി പുതിയ വിഐ പ്ലാനുകൾ റെഡി
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI). അടുത്തിടെ വിഐയും തങ്ങളുടെ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുകയുണ്ടായി. ഈ വർധിപ്പിച്ച നിരക്കുകൾ ജൂലൈ 4 മുതൽ നിലവിൽ വരികയും ചെയ്തു. ഇപ്പോൾ മറ്റ് രണ്ട് സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ എന്നിവയുടേത് പോലെ തന്നെ വിഐയുടെ ടെലിക്കോം ആനുകൂല്യങ്ങൾക്കും ചെലവ് കൂടിയിരിക്കുന്നു. പുതിയ നിരക്കിൽ പുതിയ പ്ലാനുകൾ നിലവിൽ വന്നതോടെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനുകൾ സംബന്ധിച്ച ആളുകളുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിയിരിക്കുകയാണ്.
റീച്ചാർജ് നിരക്കുകൾ വർധിച്ചതോടെ ആമസോൺ പ്രൈം ലൈറ്റ്, പ്രൈം വീഡിയോ പോലുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുക എന്നത് മുൻപത്തെക്കാൾ ചെലവേറിയ കാര്യമായി മാറിയിരിക്കുന്നു. എങ്കിലും ഒടിടി സബ്സ്ക്രിപ്ഷനുകളോട് താൽപര്യമുള്ളവർക്കായി ഈ സബ്സ്ക്രിപ്ഷനുകൾ ഇപ്പോഴും ടെലിക്കോം കമ്പനികൾ അധിക ആനുകൂല്യമായി പ്ലാനുകളിൽ നൽകുന്നുണ്ട്.

നിരവധി പേർ ഏറെ ഇഷ്ടപ്പെടുന്ന ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം വീഡിയോ. ഇപ്പോൾ പുതിയ പ്ലാനുകളോടൊപ്പവും വിഐ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രധാനമായും രണ്ട് പ്ലാനുകളിലാണ് ഈ സബ്സ്ക്രിപ്ഷൻ ലഭ്യമാകുക. ആ പ്ലാനുകൾ 996 രൂപ, 3799 രൂപ നിരക്കുകളിൽ എത്തുന്നു. ഇതിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.
996 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: മുൻപ് 904 രൂപ വിലയിൽ ലഭ്യമായിരുന്ന വിഐ പ്രീപെയ്ഡ് പ്ലാനാണ് ഇപ്പോൾ 996 രൂപ വിലയിൽ ലഭ്യമാകുന്നത്. നിരക്ക് വർധിച്ചു എന്നതല്ലാതെ ഈ പ്ലാനിലെ ആനുകൂല്യങ്ങളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിന 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയൊക്കെയാണ് 996 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതുവഴി 2 ഡിവൈസുകളിൽ എച്ച്ഡി ക്വാളിറ്റിയിൽ പ്രൈം വീഡിയോ കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും.
ഡാറ്റ, കോളിങ് സൗകര്യം, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്കും ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനും പുറമേ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും 996 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ അടങ്ങുന്നതാണ് വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ.
3799 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. മുൻപ് ഈ പ്ലാനിന് 3199 രൂപ ആയിരുന്നു വില. എന്നാൽ നിരക്ക് വർധനയോടെ 600 രൂപ വില വർധിച്ചു.

365 ദിവസ വാലിഡിറ്റിയിൽ ആണ് 3199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ഇതിൽ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് കൂടാതെ ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ അടങ്ങുന്ന വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.


Click it and Unblock the Notifications








